കോണിങ് ബെല്ലിന്റെ ശബ്ദം കേട്ടതും വാതിൽ തുറന്നത് വല്യപ്പച്ചൻ ആയിരുന്നു…
മുന്നിൽ തങ്ങളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന മൂന്ന് പേരെയും കണ്ടതും സത്യത്തിൽ വല്യപ്പച്ചന് സഹതാപമാണ് തോന്നിയത്.. അതൊന്നും പുറത്തു കാണിക്കാതെ അവരെ നോക്കി വരുത്തിതീർത്ത പുഞ്ചിരിയോടെ അവരോടായി ചോദിച്ചു..
അല്ല ആരാ മനസ്സിലായില്ല..
അത് പിന്നെ ഞങ്ങൾക്ക് പാർവതിയെ ഒന്ന് കാണാണമായിരുന്നു.. പാർവതി ഇവിടെയല്ലേ താമസിക്കുന്നത്..
പാർവതി ഇവിടെ തന്നെയാണ് താമസിക്കുന്നത് പക്ഷേ നിങ്ങൾ ആരാണെന്ന് എനിക്ക് അങ്ങോട്ട്?വല്യപ്പച്ചൻ മുന്നിൽ തന്നോട് സംസാരിച്ചു നിൽക്കുന്ന വ്യക്തിയെ നോക്കി കൊണ്ട് പറഞ്ഞു..
ആ.. മുന്നിൽ നിൽക്കുന്ന വ്യക്തി വല്യപ്പച്ചനോട് എന്തോ പറയാൻ വന്നതും അയാൾ അവരെ നോക്കിക്കൊണ്ട് പറഞ്ഞു..
എന്തായാലും വന്ന കാലേ നിൽക്കാതെ അകത്തേക്ക് വരൂ നമുക്ക് ഇരുന്നുകൊണ്ട് സംസാരിക്കാം.. അതാണ് അതിന്റെ ശരി.. അത്രയും പറഞ്ഞ് വല്യപ്പച്ചൻ മാറി നിന്നതും മൂന്നുപേരും അകത്തേക്ക് കയറി.. കുരിശങ്കൽ തറവാടിന്റെ ആഡംബരം വിളിച്ചോതുന്ന അകത്തളം കണ്ടതും മൂന്നുപേരുടെയും വാ തുറന്നു പോയി.. ചുറ്റും എന്തോ കാഴ്ച ബംഗ്ലാവിൽ കയറിയതുപോലെ എല്ലാ ഭാഗങ്ങളും കണ്ണോടിച്ചുകൊണ്ട് മൂന്നുപേരും അവിടെയുള്ള സെറ്റിയിലായി ചേർന്നിരുന്നു….
ഈ സമയമാണ് കുരിശിങ്കൽ തറവാട്ടിലെ സിംഹക്കുട്ടികൾ നിരനിരയായി മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്നത്..
വലുപ്പവും അതിനൊത്ത സൈസുമുള്ള എല്ലാവരെയും വാസു അറിയാതെ തന്നെ നോക്കി പോയി..
ആദം ഒഴിച്ച് ബാക്കി എല്ലാവരും അവിടെയുണ്ടായിരുന്നു..
അരവിന്ദനും അമ്മാവനും വാസുവും അവരെ നോക്കുന്നത് കണ്ടതും വല്യപ്പച്ചൻ അവരുടെ പറഞ്ഞു..
ഇവരൊക്കെ എന്റെ കൊച്ചു മക്കളാണ് എന്റെ മൂത്ത ജോർജിന്റെ മകൻ ഡെവി.. ഒരാളും കൂടെയുണ്ട് അത് പറയുമ്പോൾ വല്യപ്പച്ച മുഖത്ത് ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു പക്ഷേ അത് മൂന്നുപേർക്ക് മനസ്സിലായില്ല എന്ന് മാത്രം..
ഇവന്മാർ എല്ലാം ഇന്നലെ വന്നതാണ് എന്റെ രണ്ടാമത്തെ മകന്റെയും മൂന്നാമത്തെ മകന്റെയും മക്കളാണ് ജോഹാൻ, ക്രിസ്റ്റഫർ രണ്ടുപേരും ഇവിടെ അല്ലാ പുറത്താണ് ജോലിചെയ്യുന്നത്….
ആൽബിൻ, ആൽവിൻ… ഇവരും പുറത്ത് തന്നെയാണ് പക്ഷേ പഠിക്കുകയാണ് ഡോക്ടർ ഭാഗത്തിന്..
അല്ല നിങ്ങൾ നിങ്ങളെ പരിചയപ്പെടുത്തിയില്ലേല്ലോ നിങ്ങളൊക്കെ പാർവതിയുടെ..
അത് പിന്നെ ഞാൻ ദിവാകരൻ ഞാൻ എന്റെ പാർവതി മോളുടെ സ്വന്തം അമ്മാവനാ അവൾക്ക് ആകെയുള്ള ഒരേയൊരു അമ്മാവൻ..
ഇത് അവളുടെ ഒരേയൊരു ചേച്ചിയുടെ ഭർത്താവ് അരവിന്ദൻ.. അരവിന്ദൻ എല്ലാവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചു…
ഈ സമയം 4 പയ്യന്മാരും തന്റെ ഷർട്ടിന്റെ സ്ലീവ് ഒന്നു മുകളിലേക്ക് കേറ്റി അവരുടെ മുഖഭാവം എന്താണെന്ന് അവിടെനിന്ന ആർക്കും മനസ്സിലായില്ല ആ സമയം..
ഇതു വാസു അരവിന്ദന്റെ പ്രിയ സുഹൃത്താണ്..
അപ്പോൾ നിങ്ങൾ ഇപ്പോൾ വന്നതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് അങ്ങോട്ട് മനസ്സിലായില്ല വല്യപ്പച്ചൻ ദിവാകരനോട് പറഞ്ഞു.
ഇതിൽ ഇത്ര ആലോചിക്കാൻ എന്തുണ്ട് കാരണവരെ ഞങ്ങൾ ഞങ്ങളുടെ കുട്ടിയെ ഇവിടെ നിന്നും കൊണ്ടുപോകുവാൻ വേണ്ടി വന്നതാണ്.. അവൾക്കിപ്പോൾ അവകാശി എന്ന് പറയാൻ ഞാനും പിന്നെ ഇവളുടെ ചേച്ചിയുടെ ഭർത്താവ് മാത്രമേ ഉള്ളൂ.. ഏട്ടന്റെ സ്ഥാനത്തുനിന്ന് അവന് ചെയ്യേണ്ട ചില കടമകൾ ഒക്കെ ഉണ്ട്.. അപ്പോൾ പിന്നെ അവളെ ഇങ്ങനെ ഒരു അനാഥയെപ്പോലെ ഒരു വീട്ടുജോലിക്കാരിയായി ഇവിടെ നിർത്തുന്നത് ഞങ്ങൾക്കാർക്കും യാതൊരു താൽപര്യവുമില്ല.. അല്പം ഗൗരവത്തോടുകൂടി തന്നെ ദിവാകരൻ വല്യപ്പച്ചനോടായി പറഞ്ഞു..
ഹാളിൽ ആരോ വന്നിരിക്കുന്നതായി ആലിസമ്മച്ചി പറഞ്ഞത് അനുസരിച്ച് പാർവതി നാല് ഗ്ലാസുകളിലായി ജ്യൂസുമായി ഹോളിലേക്ക് വന്നതും കാണുന്നത് വല്യപ്പച്ചനോട് സംസാരിച്ചിരിക്കുന്ന ആ മൂന്നു പേരെയും ആണ്.. വാസുവിനെ പാർവതിക്ക് പരിചയമില്ലെങ്കിലും അമ്മാവനെയും അരവിന്ദനെയും കണ്ടതും അവളുടെ കുഞ്ഞ് ശരീരം പേടി കൊണ്ടൊന്നു വിറച്ചു പോയി…
മുഖമെല്ലാം വിയർപ്പിനാൽ കുതിർന്നു.. കണ്ണുകൾ നിറച്ചുകൊണ്ട് അവൾ ആദത്തിനു വേണ്ടി അവിടെയെല്ലാം തിരഞ്ഞു … എങ്ങോട്ട് ഓടി പോകണമെന്ന് അറിയാതെ നിന്ന നിൽപ്പിൽ പാർവതി ഉരുകിപ്പോയി..
വെറുതെ മുന്നിലേക്ക് നോക്കിയ അരവിന്ദൻ തങ്ങൾക്ക് വേണ്ടി ജ്യൂസും കൊണ്ടുവരുന്ന പാർവതിയെ കണ്ടു അവന്റെ കണ്ണുകൾ ഒന്നു വിടർന്നു..
പഴയതിനേക്കാൾ പെണ്ണൊന്നു തുടുത്തല്ലോ.. എന്റെ ഈശ്വരാ ഇപ്പോൾ കിട്ടിയാൽ കടിച്ചു തിന്നാൻ തോന്നുന്നു… ഇനി അല്പസമയം കൂടിയല്ലേ ഉള്ളൂ അത് കഴിഞ്ഞാൽ പിന്നെ ഈ അരവിന്ദന്റെ കൈകളിൽ കിടന്നു നീ പിടയുമെടി.. അരവിന്ദന്റെ ചുഴുന്നുള്ള നോട്ടം കണ്ടതും പാർവതി ഇഷ്ടക്കേടോടെ മുഖം തിരിച്ചു കളഞ്ഞു…
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ഡെവിക്കും അനുജന്മാർക്കും ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു പക്ഷേ ആദം പറഞ്ഞിരുന്നു ഇപ്പോൾ ഒന്നും ചെയ്യരുതെന്ന് അതുകൊണ്ട് മാത്രം അവർ എല്ലാം ക്ഷമിച്ചു നിന്നു..
ആരിത് അമ്മാവന്റെ മോളോ .. അമ്മാവന്റെ കുട്ടി എന്താ അവിടെ തന്നെ നിന്നത് ഇങ്ങോട്ട് വന്നെ എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട്.. ദിവാകരൻ പാർവതിയെ കണ്ടതും സ്നേഹത്താൽ അവളെ അയാൾ അങ്ങ് മൂടി…
പേടിയുണ്ടെങ്കിലും മുന്നിൽ വല്യപ്പച്ചനുള്ള ധൈര്യത്തിൽ പാർവതി വേഗം ചെന്ന് ആ ജ്യൂസ് ഗ്ലാസുകൾ അവിടെയുള്ള ചെറിയ ടേബിളിന്മേൽ വെച്ച് തിരിഞ്ഞു പോകുവാൻ ഒരുങ്ങിയതും ദിവാകരന്റെ വിളി അവളെ തേടിയെത്തുന്നതും ഒരേ സമയമായിരുന്നു..
അതെന്ത് പോക്കാ മോളെ ഞങ്ങൾ മൂന്ന് പേർ ഇവിടെ ഇരിക്കുന്നത് നീ കാണുന്നില്ലേ.. എന്താ ഞങ്ങളോട് ഒന്നും മിണ്ടാതെ പോകുന്നത്..
ദിവാകരൻ അല്പം സ്വരം കടിപ്പിച്ചുകൊണ്ട് പാർവതിയോടായി ചോദിച്ചതും അവൾ വിറച്ചുകൊണ്ട് പതിയെ തിരിഞ്ഞു നിന്നു..
അത്…അത്…. പിന്നെ ഞാൻ..
ഹ്മ്മ്മ്… പാർവതിക്ക് നേരെ തന്റെ കൈകൾ ഉയർത്തിക്കൊണ്ട് അവളെഅവളെ സംസാരിക്കുവാൻ അനുവദിക്കാതെ അതിനെ തടഞ്ഞുകൊണ്ട് ദിവാകരൻ പറഞ്ഞു.. നീ ഇനി ഒന്നും പറയാൻ നിൽക്കണ്ട വേഗം പോയി നിന്റെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത് വരൂ നമ്മൾ ഇപ്പോൾ തന്നെ ഇറങ്ങുകയാണ് നാട്ടിലോട്ട് അല്ലെങ്കിൽ തന്നെ ഇവിടെ ഇങ്ങനെ വേലക്കാരിയായി ജീവിക്കേണ്ട ഗതികേടൊന്നും എന്റെ സഹോദരിയുടെ മോൾക്കില്ല നിന്നെ ആരും നോക്കിയില്ലെങ്കിലും ഞാനില്ലേ നോക്കുവാൻ അത് മാത്രമോ അതിനുപരി നിന്റെ ചേച്ചിയുടെ ഭർത്താവായ അരവിന്ദൻ ഇല്ലേ എല്ലാ കാര്യങ്ങളും നോക്കുവാൻ ഇനി..
ഒരിക്കൽ നീ നിന്റെ ഇഷ്ടത്തിന് ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അത് ഞങ്ങൾ അങ്ങ് ക്ഷമിച്ചു ഈ അമ്മാവൻ പറയുന്നത് നീ അനുസരിക്കണം പാർവതി മനസ്സിലായല്ലോ അതിൽ ഒരു ഭീഷണി സ്വരം ഉണ്ടായിരുന്നു…
ദിവാകരൻ അല്പം ശബ്ദം ഉയർത്തിക്കൊണ്ടുതന്നെ വല്യപ്പച്ചനും എല്ലാവരും കേൾക്കാൻ വേണ്ടി അഹങ്കാരത്തോടെ തന്നെ പറഞ്ഞു..
ഈ പരട്ട കിളവനെ ഞാൻ തന്നെ കൈകാര്യം ചെയ്യും തന്റെ കൈമുശ്ട്ടി ചുരുട്ടി കൊണ്ട് ഡെവിവിയോടായി ക്രിസ്റ്റി പറഞ്ഞു..
ഡാ നീ മാത്രമല്ല നിന്റെ കൂടെ ഞാനും ഉണ്ടാകും.. ജോഹന്നും ക്രിസ്റ്റിയെ താങ്ങിക്കൊണ്ട് പറഞ്ഞു..
ഡെവി ഒരു നിമിഷം ദിവാകരന്റെ മുഖത്തേക്ക് ദൈനിതയോടെ നോക്കി ഇവന്മാരുടെ കയ്യിൽ കിട്ടിയാൽ ആ പുരാവസ്തുവിന്റെ എല്ലുപൊടി പോലും ബാക്കി ഉണ്ടാകില്ലല്ലോ കർത്താവേ, അവൻ സ്വയം ആത്മഗതം പറഞ്ഞു..
അപ്പോൾ കാർന്നോരേ ഞങ്ങൾ ഇറങ്ങുകയാണ് പാർവതി വേഗം പോയി എല്ലാം എടുത്തിട്ട് വാ.. അവൻ അങ്ങനെ പറഞ്ഞിട്ടും പാർവതി അവിടെ തന്നെ നിൽക്കുകയായിരുന്നു..
അരവിന്ദന് തന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു അവൻ പതിയെ തന്റെ മുഖത്തൊരു പുഞ്ചിരി വിടർത്തിക്കൊണ്ട് പാർവതിയുടെ അടുക്കലേക്ക് നടന്നു ചെന്നു. ഈ സമയം പാർവതി പേടികൊണ്ട് അവനെ നോക്കാൻ ധൈര്യമില്ലാതെ താഴോട്ട് തന്നെ നോക്കി നിൽക്കുകയാണ്..
പാറു മോളേ വേഗം പോയി ഡ്രസ്സ് എല്ലാം എടുത്തിട്ട് വാ നമുക്ക് വേഗം ഇറങ്ങണം.. സമയം പോകുന്നു… ചിരിച്ചാണ് അവൻ പറയുന്നതെങ്കിലും അവന്റെ മുഖത്തെ വന്യത പാർവതിക്ക് മാത്രം പെട്ടെന്ന് മനസ്സിലായി..
ഒരുതരത്തിൽ പാർവതി അവന്റെ മുഖത്തേക്ക് നോക്കാതെ അരവിന്ദനോടായി പറഞ്ഞു “ഞാൻ…ഞാൻ വരില്ല.. ഞാൻ എങ്ങോട്ടും വരില്ല എന്നല്ലേ പറഞ്ഞത്..”
അവളുടെ ഉറച്ച വാക്കുകൾ ആ ഹോളിൽ അലയടിച്ചു..
ഈ സമയം വല്യമ്മച്ചിയും ബാക്കിയുള്ള സ്ത്രീകളും ഹോളിലിരുന്നു കൊണ്ട് ഇതെല്ലാം കാണുന്നുണ്ടായിരുന്നു..
അതല്ലേ നമ്മുടെ പാറമോൾ പറഞ്ഞ ആ അരവിന്ദൻ ത*****..
അതെ വല്യമ്മച്ചി അവൻ തന്നെ….. ടീന അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു…
ഹും ഒന്ന് കാണാനിരിക്കുകയായിരുന്നു എന്തായാലും അവൻ സിംഹത്തിന്റെ മടയിലേക്ക് കയറി വന്നത് നന്നായി… വല്യമ്മച്ചി അവനെ നോക്കി പുച്ഛിച്ചുകൊണ്ട് അവരോട് എല്ലാവരോടുമായി പറഞ്ഞു..
അമ്മച്ചി എനിക്ക് പേടിയാകുന്നു പിള്ളേരെല്ലാം ഒരുങ്ങി ഇറങ്ങിയാൽ അവന്മാര് മൂന്നെണ്ണവും……anna മാത്യുവിന്റെ ഭാര്യ പേടിയൊടെ വല്യമ്മച്ചിയെ നോക്കി ചോദിച്ചു.
ഹാ പേടിക്കാതെഡി കൊച്ചേ ഇവനെ പോലെയുള്ളവന്മാർ ഈ ഭൂമിയിൽ തന്നെ ജീവിക്കുവാൻ അർഹത ഇല്ലാത്തവർ ആണ്, ഇവനൊക്കെ ചത്തു തൊലഞ്ഞാൽ ഈ ഭൂമിക്ക് അത്രയും സമാധാനം കിട്ടുമല്ലോ.. എന്തോ കാര്യം പറയുന്ന പോലെ അവരെ നോക്കിക്കൊണ്ട് വല്യമ്മച്ചി അവരോടായി പറഞ്ഞു..
ഇല്ല എന്നല്ലേ പറഞ്ഞത്.. പാർവതിയുടെ ശബ്ദമാണ് അവരെ വീണ്ടും അവിടെക്ക് നോക്കുവാൻ പ്രേരിപ്പിച്ചത്.
ഞാൻ എങ്ങോട്ടേക്കുമില്ല.. എന്റെ ചേച്ചി എങ്ങനെ മരിച്ചതെന്ന് എനിക്ക് നല്ലോണം അറിയാം വെറുതെ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാൻ നിൽക്കാതെ അരവിന്ദേട്ടൻ പോകുന്നതാണ് നല്ലത്..
അത്രയും നേരം പുഞ്ചിരിച്ച അരവിന്ദന്റെ മുഖം വന്യതയിലേക്ക് മാറുവാൻ അധികനേരം വേണ്ടിവന്നില്ല..
എടി… ആരെ കണ്ടിട്ട് ആടി നീ കളിക്കുന്നത്.. എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെ ചാട്ടം എങ്ങോട്ടാണെന്ന്… ഇവിടെയുള്ളവന്മാരുടെയൊപ്പം കൂടെ കഴിഞ്ഞ നിനക്ക് സുഖം കണ്ട് പോയെടി നാ ****മോളെ… അങ്ങനെ നിന്നെ സുഖിക്കുവാൻ ഞാൻ വിടില്ല… എനിക്ക് വേണം നിന്നെ.. അതിന് ഏതവന്മാരെങ്കിലും തടസ്സം നിന്നാൽ കൊന്ന് തള്ളും ഈ അരവിന്ദൻ…
അരവിന്ദൻ ഡെവി അടക്കം നാലുപേരെ നോക്കിക്കൊണ്ട് അലറിക്കൊണ്ട് പറഞ്ഞു…
എഴുന്നേൽക്കെടാ വാസു പിടിക്കടാ ഇവളെ ഇപ്പോൾ തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണം…
അരവിന്ദൻ ഇത്രയൊക്കെ പറഞ്ഞിട്ടും എല്ലാവരും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അരവിന്ദൻ കരുതി അവരെല്ലാവരും തന്നെ കണ്ട് ഭയന്ന് നിൽക്കുകയാണെന്ന്…
പക്ഷെ പാർവതിക്ക് മനസ്സിലാക്കുന്നില്ലായിരുന്നു എല്ലാവരുടെയും മുഖത്തെ ഭാവം എന്താണെന്ന് അരവിന്ദൻ തന്നെ കൊണ്ടുപോകുന്നതിൽ ആർക്കും ഒരു പ്രശ്നവുമില്ല എന്ന് പോലും അവൾ ചിന്തിച്ചു പോയി..
വാടി ഇവിടെ അതും പറഞ്ഞ് അരവിന്ദൻ പാർവതിയുടെ കയ്യിൽ പിടിച്ച് അവളെയും കൊണ്ട് മുന്നോട്ടു കാലെടുത്തു വച്ചു .
പാറുവിന്റെ കയ്യിൽ പിടിച്ച അരവിന്ദനെ കണ്ടതും വല്യയമ്മച്ചിക്ക് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.. അവർ കസേരയിൽ നിന്നും എഴുന്നേറ്റതും കാണുന്നത് അരവിന്ദൻ ആരുടെയോ ചവിട്ടു കൊണ്ട് തെറിച്ച് മുന്നിലെ ചെറിയ ഗ്ലാസ്സ് ടേബിളിൽ ഇടിച്ചു വീഴുന്നതാണ്…
ഒരു നിമിഷം പാർവതിയും ബാക്കിയുള്ള എല്ലാവരും എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസ്സിലാവാത്തത് പോലെ തരിച്ചു നിന്നുപോയി.. വല്യപ്പച്ചനും കുരിശങ്കല്ലിലെ നാല് ചുണക്കുട്ടന്മാരും അപ്പോഴും മുഖത്ത് യാതൊരു വ്യത്യാസമില്ലാതെ അതെല്ലാം നോക്കി നിൽക്കുകയായിരുന്നു..
പെട്ടെന്നാണ് പാർവതിയുടെ മുന്നിലേക്ക് ഒരാൾ കയറി നിന്നത്….തന്റെ മുന്നിൽ ഒരു കവചമായി നിൽക്കുന്ന ആദത്തിനെ കണ്ടതും പാർവതിക്ക് അവനെ പുറകിൽ കൂടി ഒന്ന് കെട്ടിപ്പുണരണം എന്ന് തോന്നി… ഈ സമയം അവൾ ആ കോൺട്രാക്ട് മാരേജ് എന്ന ഉടമ്പടി എല്ലാം മറന്നുകൊണ്ട് ആദത്തെ പിറകിൽ കൂടെ കൈകൾ ചേർത്ത് ഇറുകെ കെട്ടിപുണർന്നു ..
ഇത്രയും നേരം വന്യതയാൽ വലിഞ്ഞു മുറുകിയ മുഖവുമായി കൊല്ലാനുള്ള ഭാവത്തിൽ അരവിന്ദനെ നോക്കി നിൽക്കുന്ന ആദം പെട്ടെന്ന് ആ രണ്ടു കൈകൾ തന്റെ വയറിലൂടെ ചേർന്ന് തന്നിലേക്ക് ആ മൃദു ശരീരത്തിന്റെ ചൂട് പറ്റിയതും ആദം ഒരു നിമിഷം മരവിച്ചു നിന്നു പോയി ….
അവന്റെ പുറത്ത് മുഖം അമർത്തി പൊട്ടി കരയുന്നവളുടെ കൈകൾ വേർപെടുത്തി അവളെ വലിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു അരവിന്ദനെ നോക്കി ആദം അലറി പറഞ്ഞു… ഈ ആദത്തിന്റ പെണ്ണിനെയാണോടാ ഈ കുരിശിങ്കൽ തറവാട്ടിൽ നിന്ന് കൊണ്ടുപോകാൻ നോക്കുന്നത്.. ഇവൾ ഈ ആദത്തിന്റെ പെണ്ണാണ് എന്റെ ഭാര്യ …
അവന്റെ അലറിയുള്ള പറച്ചിൽ കേട്ടതും കുളിര് കോരിയ ആൽബിൻ വിസിൽ അടിച്ചു പോയി…
അതിന് ഏറ്റു പിടിച്ചു കൊണ്ട് വല്യമ്മച്ചിയും …
ചട്ടയുമുണ്ടും ഉടുത്ത് നടന്നുവരുന്ന വല്യമ്മച്ചി ആദത്തിന്റെ അടുക്കൽ ആയി വന്നു നിന്നു.. അപ്പോഴും കരഞ്ഞുകൊണ്ട് ആദത്തിന്റെ നെഞ്ചിലായി പതുങ്ങി നിൽക്കുകയായിരുന്നു പാർവതി ആദം തന്റെ കൈകൾ കൊണ്ട് അവൾ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചിട്ടുണ്ട്….
ഇതെല്ലാം കണ്ട് അരവിന്ദൻ ആകെ ഷോക്കേറ്റ്തുപോലെ ആയിപ്പോയി അവന്റെ എന്റെ പെണ്ണ് എന്റെ ഭാര്യ എന്ന വാക്ക് അരവിന്ദന്റെ കാതിലൂടെ മുഴങ്ങിക്കെട്ട് കൊണ്ടേയിരുന്നു..
ഒരിക്കലും സംഭവിക്കാൻ പാടില്ല അവൾ എന്റെയാണ് പാർവതി ഈ അരവിന്ദന്റെ മാത്രമാണ് അവൻ അവനോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു…
ഡാാാ!!!
അരവിന്ദന്റെ അലർച്ചയിലാണ് ദിവാകരനും വാസുവും ഞെട്ടി യാഥാർത്ഥ്യത്തിലേക്ക് വന്നത്… അവർക്ക് തങ്ങളുടെ മുന്നിൽ സംഭവിക്കുന്ന കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലായിരുന്നു….
നി…നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് ദിവാകരൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ വല്യപ്പച്ചനോട് ചീറി കൊണ്ട് ചോദിച്ചു..
അടങ്ങ്ക്കിളവാ തന്നോട് അല്ലേ എന്റെ കൊച്ചുമോൻ പറഞ്ഞത് തനിക്കെന്താ ചെവി കേൾക്കില്ലേ ഇവളെ ഇവന്റെ കെട്ടിയോൾ ആണ്
അതായത് ഭാര്യ …. എന്തായാലും അവന്റെ ഭാര്യയെ ഇവിടെ നിന്ന് കൊണ്ടുപോകാൻ പറ്റത്തില്ല.. വല്യമ്മച്ചി അവസാന തീർപ്പ് എന്നപോലെ ദിവാകരന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു…
പക്ഷേ…പക്ഷേ അതെങ്ങനെ ശരിയാകും.. ഞ… ഞങ്ങൾ അവളുടെ വേണ്ടപ്പെട്ടവരല്ലേ ഞങ്ങളോട് ചോദിക്കാതെ ഇവൾ എങ്ങനെ ഒരു വിവാഹം കഴിച്ചു അതിന് ആര് സമ്മതം കൊടുത്തു.. ദിവാകരൻ അവിടെ നിൽക്കുന്ന വല്യമ്മച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു…
ഒരു നിമിഷം അവിടെ എന്താ നടന്നതെന്ന് ആർക്കും മനസ്സിലായില്ല.. കവിളിൽ കൈവെച്ചുകൊണ്ട് ദിവാകരനും ഉറഞ്ഞുതുള്ളി നിൽക്കുന്ന വല്യമ്മച്ചിയെ കണ്ടതും അവിടെ നടന്ന കാര്യത്തിന് ഏകദേശം എല്ലാവർക്കും പിടികിട്ടി…
തന്റെ വല്യപ്പച്ചൻ തന്റെ കെട്ടിയോളെ ആരാധനയോടെ നോക്കിയിരുന്നു..
ഡാ പന്ന കിളവാ എന്റെ പാറു മോളുടെ വിവാഹത്തെ കുറിച്ച് .. തന്നോട് ചോദിക്കാൻ താൻ ആരു വാടോ…
ഇവളുടെ കഥകൾ എല്ലാം കേട്ടപ്പോൾ അന്നേ ഞാൻ തനിക്ക് ഓങ്ങി വച്ചതായിരുന്നു ഇത്. ഇപ്പോഴാണ് എനിക്ക് സമാധാനമായത് കർത്താവ് എന്റെ നേർക്കുണ്ട് അതുകൊണ്ടാണല്ലോ തന്നെ ഇവിടെ എത്തിച്ചത്.. ഇവനെ… ഈ അരവിന്ദനെ ഞാൻ കൈ വയ്ക്കില്ല കാരണം ഇവന് തക്ക മറുപടി നൽകുവാൻ ആയി ഒരുവൻ ഉണ്ട് അവനാണ് ഇവന്റെ അവസാനം കുറിയ്ക്കുക…
ഹാ പിന്നെ മക്കളെ നിങ്ങൾക്ക് എല്ലാവർക്കും ഈ ഇവന്മാരുടെ എന്തെങ്കിലും സംസാരിക്കാനോ കൊടുക്കുവാനോ ഒക്കെ ഉണ്ടെങ്കിൽ പക്ഷേ ഇവിടെ വെച്ച് വേണ്ട.. വല്യമ്മച്ചി തന്റെ പിള്ളേരെ നോക്കിക്കൊണ്ട് പറഞ്ഞു…
വല്യപ്പച്ചൻ തന്റെ വോക്കിങ് സ്റ്റിക്ക് കുത്തി എഴുന്നേറ്റു നിന്നുകൊണ്ട് അരവിന്ദനെ നോക്കിക്കൊണ്ട് പറഞ്ഞു.. കുരിശങ്കൽ തറവാട്ടിലെക്ക് കയറിവന്ന് ഞങ്ങളുടെ പാറുമോളെ കൊണ്ടുപോകാം എന്ന് കരുതിയോടാ നീ…നിന്നെ അന്ന് ഞാൻ നോട്ടമിട്ട് വെച്ചതാണ് എന്തായാലും കർത്താവായി നിന്നെ എന്റെ മുന്നിൽ കൊണ്ട് തന്നല്ലോ..
മക്കളെ കൊല്ലണ്ട വല്യപ്പച്ചൻ ഒന്ന് വിശ്രമിക്കട്ടെ അത്രയും പറഞ്ഞവർ വല്യമ്മച്ചിയുടെ കൈപിടിച്ച് അകത്തേക്ക് കയറിപ്പോയി…
എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല പക്ഷെ അപ്പോഴേക്കും ഡെവിയും കൂട്ടരും കൂടി അരവിന്ദനെയും വാസുവിനെയും ദിവാകരനെയും പിടിച്ച പിടിയാലേ പിടിച്ച് അവരുടെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോയിരുന്നു…
അരവിന്ദനും വാസുവും ഒന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മർമ്മം നോക്കി രണ്ടുപേർക്കും ഓരോന്ന് കൊടുത്തപ്പോൾ പിന്നീട് പുഴു ഇഴയുന്നത് പോലെയാണ് രണ്ടുപേരും ബേസ്മെന്റിൽ എത്തിയത്…
ഇപ്പോൾ ഏകദേശം രണ്ടു മണിക്കൂർ ആയി അവരെ ചേയറിൽ കെട്ടിയിട്ടിരിക്കുന്നത്… എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്നോർത്ത് വാസുവിന്റെയും ദിവാകരന്റേയും നെഞ്ചിടിപ്പ് കൂടുകയാണെങ്കിൽ അരവിന്ദിന്റെ മുഖത്ത് പാർവതിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ആദത്തിന്റെ മുഖം ഓർക്കും തോറും അവനെ കൊല്ലുവാനുള്ള പക കത്തിയെരിയുകയായിരുന്നു…
തുടരും
