രുദ്രാക്ഷം 68

*രുദ്രാക്ഷം 68*
മിത്രക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി അവന്റെ മുഖത്തേക്ക് നോക്കുവാൻ അറപ്പ് തോന്നിയ മിത്ര മുഖം ഒരു വശത്തേക്ക് ചെരിച്ചതും വികർണ്ണൻ അവന്റെ മുഖം  മിത്രയുടെ കഴുത്തിലേക്ക് ചേർക്കുവാൻ ഒരുങ്ങി…

രുദ്രേട്ടാ!!!!!!!മിത്ര അലറി കരഞ്ഞുപോയി….

……

പെട്ടെന്നാണ് വികർണൻ തെറിച്ച് നിലത്തേക്ക് വീണത്…

എന്താണ് സംഭവിച്ചത് എന്ന് മിത്രയ്ക്ക് മനസ്സിലായില്ല മുമ്പോട്ടേക്ക് നോക്കിയ അവൾ ഒരു നിമിഷം മുന്നിൽ കാണുന്ന കാഴ്ചയിൽ വിറങ്ങലിച്ചു നിന്നുപോയി..

തുടർന്ന് വായിക്കുക..

വികർണനെ നോക്കി കണ്ണിൽ ക്രോധാഗ്നിയോടെ  നിൽക്കുന്ന സാക്ഷാൽ രുദ്ര ദേവിനെ കണ്ട മിത്രയുടെ ചൊടിയിൽ  ആശ്വാസത്തിൽ കലർന്ന ഒരു പുഞ്ചിരി വിടർന്നു..

എന്നാൽ ഈ സമയം നിലത്തേക്ക് കമിഴ്ന്നടിച്ച് വീണ വികർണൻ അത്യധികം വർദ്ധിച്ചുവന്ന ദേഷ്യത്തോടെ ചാടി എഴുന്നേറ്റു കൊണ്ട് മുറുകിയ മുഖത്തോടെ രുദ്രനെ നോക്കി ആക്രോശിച്ചുകൊണ്ട് പറഞ്ഞു..

ഹേ മൂഢ!!!മരണം ഇരുന്നു വാങ്ങാൻ വേണ്ടിയാണല്ലോ നീ ഈ കളിയാർ മഠത്തിലേക്ക് കയറി വന്നത്.. എന്റെ അനിയനെയും അച്ഛനെയും കൊന്ന നിന്നെ നേർക്കുനേർ കാണുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ വികർണ്ണൻ… എന്തായാലും ദൈവം ആയിട്ട് എനിക്ക് അതിനുള്ള അവസരം  ഉണ്ടാക്കി തന്നതിൽ ഞാനെന്റെ പരദേവതയോടെ നന്ദി പറയുന്നു…

നിന്നെ ജീവശവം ആക്കിയിട്ട് വേണം എനിക്ക് നിന്റെ മുന്നിലിട്ട് ഇവളെ ഭോഗിക്കുവാൻ.. അപ്പോഴും ഒന്നും ചെയ്യാൻ കഴിയാതെ നീയത് കണ്ട് ആർത്ത ആർത്ത് കരയണം അതാണ് ഞാൻ നിനക്ക് നൽകുന്ന ശിക്ഷ രുദ്രദേവ്..

മുറുക്കിയ മുഖത്തോടെ വികർണ്ണൻ രുദ്രനെ  നോക്കിക്കൊണ്ട് അലറി കൊണ്ടു പറഞ്ഞു..

ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ നീ ആദ്യം ചെയ്തു കാണിക്കടാ ഞാൻ കാണട്ടെ കാളിയാർ മഠത്തിൽ വികർണ്ണന്റെ ഉശിര് ഈ രുദ്രദേവ് താലി  ചാർത്തിയ പെണ്ണിനെ തൊടുവാൻ മാത്രം നിനക്ക് ധൈര്യമുണ്ടോ എന്നാൽ അതൊന്ന് എനിക്ക് കാണണമല്ലോ..

വികർണനെ നോക്കി പുച്ഛിച്ചുകൊണ്ട് അവനോട് ആയി പറഞ്ഞു രുദ്രൻ…

രുദ്രന്റെ സംസാരം തീരെ ഇഷ്ടപ്പെടാഞ്ഞ വികർണ്ണൻ മിത്രയുടെ ശരീരത്തിലേക്ക് തന്റെ കൈകൾ ചേർക്കുവാൻ ഒരുങ്ങി..

പക്ഷേ അതിനു മുന്നേ തന്നെ രുദ്രൻ വികർണ്ണനെ കാലുയർത്തി നെഞ്ച് നോക്കി ഒരൊറ്റ ചവിട്ടായിരുന്നു..

പകയെരിയുന്ന കണ്ണുകളോടെ നില തെറ്റി നിലത്ത് വീണ വികരണൻ നിലത്ത് നിന്ന്  ചാടി എഴുന്നേറ്റ് രുദ്രനെ  തലങ്ങും വിലങ്ങും അടിച്ചു..അന്ന് ഭൈരവന് ഉണ്ടായിരുന്ന അമാനുഷിക ശക്തി ഇന്ന് വികർണ്ണന്   ഉണ്ടെന്ന് രുദ്രന് മനസ്സിലായി..

വികർണ്ണൻ തന്റെ ബലിഷ്ടമായ വലതുകൈ കൊണ്ട് രുദ്രന്റെ മുഖത്തേക്ക് ബലമായി പ്രഹരിച്ചതും രുദ്രന്റെ വായിൽ നിന്നും  കട്ടചോര പുറത്തേക്ക് ഒഴുകിയിറങ്ങി..

അയ്യോ.. രുദ്രേട്ടാ…

മിത്ര അലറിക്കരഞ്ഞു കൊണ്ടു അവന്റെ   അടുക്കലേക്ക് ഓടുവാൻ ഒരുങ്ങിയതും അതിനു മുന്നേ മിത്രയുടെ കൈകളിൽ പിടിച്ച് ഒരു വഷളൻ ചിരിയോടെ വികർണ്ണൻ അവളോടായി പറഞ്ഞു…

ഹാ.. ഹാ,.. ഇപ്പോൾ പറ ആരാ ബലവാൻ പറ… ഹാ… ഹാ…

മിത്രയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഒരു രാക്ഷസനെപ്പോലെ വികർണ്ണൻ പൊട്ടി പൊട്ടി ചിരിച്ചു..

വിട്… വിടാൻ…. ആാാാാ.. രുദ്രേട്ടാ…

ഈ സമയം രുദ്രൻ ബോധം മറിഞ്ഞു നിലത്ത് കിടക്കുകയായിരുന്നു..

കാണ് രുദ്ര നിന്റെ മുന്നിൽ തന്നെ ഇട്ട് നിന്റെ ഭാര്യയെ ഞാൻ ഭോഗിക്കുന്നത് നീ കാണണം… ഹാ… ഹാ… ഹാ…

നിലത്ത് ബോധം മറിഞ്ഞ്  കിടക്കുന്ന രുദ്രനെ ഒന്ന് പുച്ഛിച്ചു നോക്കിക്കൊണ്ട്  മിത്രയുടെ ശരീരത്തിൽ നിന്നും ദാവണി എടുത്തു മാറ്റുവാൻ വേണ്ടി  വികർണൻ കൈകൾ ഉയർത്തിയതും..

പെട്ടെന്നാണ് മിത്രയുടെ മുഖത്തേക്ക്  ചുട് രക്തം തെറിച്ചത് അതിനോടൊപ്പം തന്നെ വികർണന്റെ അലറി കരച്ചിലും കേൾക്കാം.. എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാതെ മിത്ര ചോരപുരണ്ട തന്റെ മുഖത്തോടെ കണ്ണുകളിൽ ഭീതി നിറച്ചുകൊണ്ട്   മുൻപോട്ടു നോക്കിയ അവൾ മുന്നിലേക്ക് കാഴ്ചയിൽ തരിച്ചു വിറങ്ങലിച്ചു പോയി..

വികർണ്ണന്റെ വലതു കൈ ഇപ്പോൾ അയാളുടെ ശരീരത്തിൽ ഇല്ല.. അവിടെ നിന്നും ചോര അനിയന്ത്രിതമായി ഒഴുകി ഇറങ്ങുന്നുണ്ട്..

അപ്പോഴും വല്ലാത്തൊരു ദേഷ്യത്തോടെ പകയെരിയുന്ന കണ്ണുകളോടെ വികർണൻ മുൻപിലേക്ക് തന്നെ  നോക്കി നിൽക്കുന്നുണ്ടായിരുന്നു..

മിത്ര ഉമിനീര് ഇറക്കി കൊണ്ട് നോക്കിയതും കണ്ടു  തറവാട്ടിലെ പരദേവതയുടെ ഉടവാൾ തന്റെ വലതു കൈയിലായി മുറുകെ പിടിച്ചു കൊണ്ട്..

കാലഭൈരവൻ ആയി നിൽക്കുന്ന രുദ്ര ദേവിനെ…

എടാ നീ!!! തന്റെ ഇടതുകൈ ഉയർത്തി വികർണൻ രുദ്രന് നേരെ ഓടിയെടുത്തതും തന്റെ കയ്യിലുള്ള ഉടവാൾ കൊണ്ട് രുദ്രൻ വികർണ്ണന്റെ മറുകൈയും വെട്ടിവീഴ്‌ത്തി…

ആാാാാ!!!!

വികർണന്റെ അലർച്ച കാളിയാർ മഠത്തെ പോലും പിടിച്ചു കുലുക്കി…

സാക്ഷാൽ ദുർഗ്ഗാദേവിയുടെ ചൈതന്യം കുടികൊള്ളുന്ന ആ ഉടവാൾ  കാളിയാർ മഠത്തിന്റെ മണ്ണിൽ പതിഞ്ഞതും കാളിയാർ മഠത്തിലെ സകല ആസുരശക്തികളും ക്ഷയിച്ചു തുടങ്ങിയിരുന്നു.. ഒപ്പം വികർണ്ണൻ സ്വയത്വം ആക്കിയ പല ആഭിചാര ശക്തികളും അതിനോടൊപ്പം തന്നെ ഇല്ലാതെയായി..

അതുകൊണ്ട് മാത്രമാണ് രുദ്രന് മുന്നിൽ വികർണ്ണന് പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നത്….

ഇല്ല വെറുതെ വിടില്ല നിന്നെ ഞാൻ.. നീ എന്റെ സകല സ്വപ്നങ്ങളെയും ആണ്  ഒരു നിമിഷം നേരം കൊണ്ട് ഇല്ലാതെ ആക്കിയത്.. നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതേണ്ട!!!!!!

ആാാാാ!!!!

നിനക്ക് ശരിക്കും അറിയുന്നതല്ലേ ഈ വികർണനെ വെട്ടിത്തുണ്ടംത്തുണ്ടം ആക്കിയാലും മുറികൂടി വരുന്ന ഇനമാണ് ഞാൻ അത് നീ മറക്കരുത് രുദ്ര മറക്കരുത്..

ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് വികർണൻ രുദ്രനോട് പറഞ്ഞു..

വേദനയും ഒപ്പം രുദ്രന്റെ മുന്നിൽ തോൽക്കേണ്ടി വന്നതും കൂടി ആയപ്പോൾ വികർണ്ണന് തന്റെ സമനില തെറ്റുന്നുണ്ടായിരുന്നു.. അവൻ പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്ന് അവനു പോലും നിശ്ചയമില്ല…

ഈ സമയം വികർണാനെ നോക്കി തന്റെ മുഖത്ത് പറ്റിച്ചേർന്ന വികരണന്റെ ശരീരത്തിൽ നിന്നും പതിഞ്ഞ രക്തത്തുള്ളികൾ എല്ലാം കൈകൾ കൊണ്ട് തുടച്ച് അവനെ നോക്കി വന്യമായി പുഞ്ചിരിച്ചുകൊണ്ട് രുദ്രൻ  പറഞ്ഞു..

കാളിയാർ മഠം നിന്നോട് കൂടി അവസാനിക്കുകയാണ് വികർണ.. നീ ചെയ്ത കൂട്ടിയ പാപങ്ങൾ എത്രയാണെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല കാരണം ഒരു മനുഷ്യായുസ്സിൽ നീ ചെയ്തുകൂട്ടിയ പാപങ്ങളുടെ എണ്ണം അത്രയും കൂടുതലാണ്..

നിന്നെ ഞാൻ ഒറ്റയടിക്ക് കൊല്ലില്ല ജീവിക്കണം നീ കാലൻ നിന്നെ തേടിയെത്തുന്നത് വരെ..  അതുവരെ ഒരു മൃത പ്രാണനായി ഈ കാളിയാർ മഠത്തിന്റെ ഒരു മൂലയിൽ നീ ചുരുണ്ട് കൂടണം..

ഇനി ഒരിക്കൽപോലും നീ മിത്രയുടെ മേൽ ഒരു കരിനിഴലായി ബാധിക്കുവാൻ പാടില്ല..

അതും പറഞ്ഞു രുദ്രൻ തന്റെ കയ്യിലുള്ള ഉടവാൾ ഒന്നുകൂടി വീശിയതും വികർണ്ണന്റെ ആണത്തം  മുറിഞ്ഞ നിലത്ത് പതിഞ്ഞിരുന്നു..

കണ്ണുകൾ മിഴിഞ്ഞു വന്നു പോയി വികർണ്ണന്റെ… ശ്വാസം പോലും എടുക്കാൻ മറന്നു വേദന കൊണ്ട് അലറി അലറി കരഞ്ഞു അവൻ …

ആാാാാ!!!!ആാാാാ!!!!

മുന്നിൽ നടക്കുന്ന കാഴ്ച കാണുവാൻ ത്രാണിയില്ലാതെ മിത്ര  രുദ്രന്റെ നെഞ്ചിൽ തന്നെ മുഖം ഒളിപ്പിച്ചുവെച്ചു നിന്നു…

ഒരു ഷണ്ടനായി ഇനിയുള്ള കാലം നീ ഇവിടെ ജീവിക്കണം… ഇതാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷ… ഇനിയും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തി നോക്കുവാൻ നീ ശ്രമിച്ചാൽ കൊല്ലില്ല കൊല്ലാക്കൊല ചെയ്യുo നിന്നെ ഞാൻ പറയുന്നത് ഈ രുദ്ര ദേവാണ് ഓർത്തു വച്ചോ വികർണാ നീ…

അത്രയും പറഞ്ഞു വലുത് കയ്യിലുള്ള ഉടവാൾ ഒന്നും കൂടെ മുറുകെപ്പിടിച്ച് മിത്രയെ ഇടതു കൈകൊണ്ട് ചേർത്തുപിടിച്ച് അവൻ പുറത്തേക്കിറങ്ങിപ്പോയി..

അപ്പോഴും ആ അറയിൽ രക്തത്താൽ തളം കെട്ടിയ വെറും നിലത്ത് ജീവനുവേണ്ടി പിടഞ്ഞുകൊണ്ട് വികർണൻ അലറി കരയുന്നുണ്ടായിരുന്നു..

ആാാാ!!!!

അത്യധികം വർദ്ധിച്ചു വന്ന ക്രോധത്തോടെ പുറത്തേക്ക് ഇറങ്ങിവരുന്ന  രുദ്രനെ കണ്ടു    ദേവരാജൻഭയന്ന് രണ്ടടി പിറകോട്ടേക്ക് മാറിനിന്നു ..

ദേവരാജനെ കണ്ടതും രുദ്രൻ അയാളുടെ നെഞ്ചിലേക്ക് തന്റെ കാൽ എടുത്തു ഉയർത്തിവെച്ച് ഉടവാൾ ചൂണ്ടിക്കൊണ്ട്   അയാളോട് പറഞ്ഞു…

ദേവരാജ കഴിഞ്ഞത് കഴിഞ്ഞു കുടിപ്പകയുമായി വീണ്ടും തൃക്കോട്ട് കോവിലകത്തേക്ക് എങ്ങാനും നിന്റെയോ അകത്ത് കിടന്ന് പ്രാണന് വേണ്ടി കരയുന്നവന്റെയോ ദൃഷ്ടി പതിഞ്ഞാൽ ഒരിക്കൽ കൂടെ ഞാൻ വരും അന്ന് പക്ഷേ പോകുമ്പോൾ നിങ്ങളുടെ രണ്ടുപേരുടെയും ജീവൻ കൂടെ ഞാൻ  എന്റെ കൂടെ കൊണ്ടുപോകും..

ഓർത്തുവെച്ചോ ഈ രുദ്രദേവിന്റെ വാക്കുകൾ..

അത്രയും പറഞ്ഞു ദേവരാജനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് മിത്രയുടെ കൈകളും പിടിച്ച് രുദ്രൻ പുറത്തേക്കിറങ്ങി അപ്പോഴേക്കും പുറത്തുള്ള എല്ലാ ഗുണ്ടകളെയും അടിച്ചു ഇഞ്ചപ്പരുവും ആക്കി സൂരജ് അവരെ രണ്ടുപേരെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു അവിടെ….

അകത്തുനിന്നുള്ള വികർണന്റെ അലറി കരച്ചിൽ കേട്ടതും സ്വബോധത്തിലേക്ക് വന്ന ദേവരാജൻ ഓടി അകത്തേക്ക് ചെന്നതും മുന്നിലെ കാഴ്ച കണ്ട് അയാൾ മരവിച്ചു നിന്നു പോയി..

ശർദ്ദിക്കാൻ വന്നതും ഓടിപ്പോയി പുറത്ത് ചെന്ന് ശർദിച്ച്  അയാൾ വീണ്ടും വികർണ്ണന്റെ അടുക്കലേക്ക് ഓടിച്ചെന്നു.

വികർണ്ണന്റെ  കൈകളും ലിംഗവും അടർന്നു മുറിയുടെ പല ഭാഗങ്ങളിലായി കിടക്കുന്നത് ദേവരാജൻ ഒരു അല്പം ഭയത്തോടെ നോക്കി നിന്നു.. ചുടു രക്തത്തിന്റെ മണം അയാൾക്ക്  സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

അപ്പോഴും വികർണ്ണൻ അലറി കരയുകയായിരുന്നു..

മോനേ വികർണാ നിന്നെപ്പോലെത്തൊരു ബലവാൻ അവന്റെ മുന്നിൽ തോറ്റു പോയല്ലോ.. സത്യത്തിൽ നീ മൂർത്തികളെ ഒന്നും ഉപാസിക്കുവാൻ പാടില്ലായിരുന്നു.. അതുകൊണ്ടാണ് സാക്ഷാൽ മഹാമായയുടെ ഉടവാളിനു മുന്നിൽ നീ തോറ്റുപോയത്…

രുദ്രൻ അവൻ ഒരു അഗ്നിയാണ് അവന്റെ അടുക്കലേക്ക് ആര് ചെന്നാലും ആ അഗ്നിനാളത്തിൽ വെന്തുരുകി പോകും…

ഇനി പറഞ്ഞിട്ട് കാര്യമില്ല  നിന്നെ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ നിന്റെ ജീവന് പോലും ആപത്താണ്..

അധികം വൈകാതെ കാളിയാർ മഠത്തിലെ പരിചാരകർ എല്ലാരും കൂടി ചേർന്ന് വികർണനെ   ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…

തുടരും..

Leave a Reply

You cannot copy content of this page