വെറും 20 രൂപ ചിലവിൽ പൂച്ചട്ടികൾ നിർമ്മിക്കാം

നമ്മുടെ വീടിനെ ഭംഗിയാക്കാൻ വേണ്ടി നാം ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് വീടിനു ചുറ്റും പൂന്തോട്ടം നിർമ്മിക്കുക എന്നത്. എന്നാൽ ഇന്ന് നമുക്ക് ചെടികൾ ഭംഗിയായി നടണമെങ്കിൽ അതിന്‌ ഭംഗിയുള്ള ചട്ടികൾ തന്നെ വേണം. അപ്പോൾ ഇന്ന് നമുക്ക് നല്ല ഭംഗിയായിട്ടുള്ള സിമെന്റ് പോട്ടുകൾ നിർമ്മുക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതും വളരെ കുറഞ്ഞ ചിലവിലാണ് ഈ സിമെന്റ്റ് പോട്ടുകൾ നിർമ്മിക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ചട്ടി ഉണ്ടാക്കാനായി ആദ്യം വേണ്ടത് ഒരു മോൾഡാണ്. അത് നമ്മുടെ വീടുകളിലുള്ള ഏതെങ്കിലും പാത്രങ്ങൾ എടുത്താൽ മതിയാകും. ഇവിടെ ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ മോൾഡിലാണ് ഈ ചട്ടി ഉണ്ടാക്കാനായി തുടങ്ങുന്നത്. ശേഷം അതിലേക്ക് ഇറക്കി വെക്കാനായി ഒരു പാത്രം കൂടി നമുക്ക് ആവശ്യമാണ്. ഇനി ഈ പാത്രത്തിന്റെ ഉള്ളിലും മറ്റേ പാത്രത്തിന്റെ പുറമെയും നല്ലപോലെ ഓയിൽ തേച്ചു പിടിപ്പിക്കുക. ഇനി വാർക്കാനായി എടുക്കുന്ന കുറച്ചു എംസാൻഡ് എടുക്കുക. ശേഷം കുറച്ചു സിമെന്റും എടുക്കുക.

ഇനി മൂന്ന്‌ കപ്പ് എംസാൻഡ്‌ എടുക്കുമ്പോൾ ഒരു കപ്പ് സിമെന്റ്റ് എടുക്കുക. ശേഷം ചട്ടി ഉണ്ടാക്കാനായി 21 ചിരട്ട എംസാൻഡും 7 ചിരട്ട സിമന്റുമാണ് ഈ ചട്ടി നിർമ്മിക്കാനായി എടുത്തിട്ടുള്ളത്. ശേഷം ഇവ രണ്ടും കൂടി നല്ലപോലെ ഒരു ചട്ടിയിലിട്ട് മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് സ്മെന്റും എംസാൻഡും നല്ലപോലെ കുഴച്ചെടുക്കുക. ശേഷം മോൾഡിൻറെ നടുവിലായി വാഴക്കയുടെ ചെറിയ പീസ് വെച്ച് കൊടുക്കുക. ചട്ടിക്ക് ഹോൾ വരാനായാണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം അതിലേക്ക് കുഴച്ചു വെച്ചിട്ടുള്ള സിമെന്റ് മിക്സ് ചേർക്കുക. ശേഷം അതിലേക്ക് മറ്റേ പാത്രം നടുവിലായി ഇറക്കി വെക്കുക. ശേഷം പാത്രത്തിലേക്ക് കുറച്ചു കല്ലും മറ്റും ഇട്ട് ഇറക്കി വെക്കുക. ശേഷം രണ്ട് ദിവസത്തോളം ഇങ്ങനെ തന്നെ വെച്ച ശേഷം മുകളിലത്തെ പാത്രം എടുത്തുമാറ്റുക. ആദ്യം പാത്രത്തിന്റെ ഉള്ളിലായി ഒന്ന് പ്രെസാക്കിയ ശേഷം എടുത്തുമാറ്റുക. അപ്പോൾ നമ്മുടെ സിമെന്റ്റ് ചട്ടി തയ്യാറായിട്ടുണ്ട്. ഇനിമുതൽ കടയിൽ നിന്നും സിമെന്റ്റ് ചട്ടി വാങ്ങുകയേ വേണ്ട.

Leave a Reply

You cannot copy content of this page