പെറോട്ട കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് പാൽ പെറോട്ട ഉണ്ടാക്കിയാലോ. കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന അതീവ രുചിയിലുള്ള ഒരു പെറോട്ടയാണ് ഇത്. അപ്പോൾ നമുക്ക് ഈ കിടിലൻ പെറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. ആട്ട മാവ് വെച്ചിട്ടും ഈ പെറോട്ട തയ്യാറാക്കാവുന്നതാണ്. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ നെയ്യും, ഒരു മുട്ടയും, ചേർത്ത് കൈ കൊണ്ട് നന്നായി മിക്സാക്കുക. ശേഷം ഇളം ചൂടുള്ള പാൽ എടുക്കുക.
ശേഷം കുറെച്ചെയായി പാൽ ചേർത്ത് മാവിനെ കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ വേണം മാവിനെ കുഴച്ചെടുക്കാൻ. ഒരുപാട് ലൂസുമല്ല, ഒരുപാട് കട്ടിയുമല്ലാത്ത പരുവത്തിൽ വേണം മാവ് കുഴച്ചെടുക്കാൻ. ഇനി കുഴച്ചെടുത്ത മാവിനെ ഇരുപത് മിനിറ്റോളം അടച്ചു റസ്റ്റ് ചെയ്യാനായി വെക്കുക. ഇരുപത് മിനിറ്റായപ്പോൾ മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ രണ്ട് പീസായി മുറിക്കുക. ശേഷം ഒരു ഭാഗം മാവിനെ കനം കുറച്ചു കൗണ്ടർ ടോപ്പിൽ പരത്തുക. ശേഷം പരത്തിയെടുത്ത മാവിന്റെ മുകളിൽ കുറച്ചു നെയ്യ് തടവുക.
എന്നിട്ട് മാവിനെ ഒരു സൈഡിൽ നിന്നും ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത മാവിനെ അഞ്ചു പീസുകളായി മുറിക്കുക. ശേഷം മുറിച്ചു വെച്ചിട്ടുള്ള അടുത്ത മാവിനേയും പരത്തിയ ശേഷം ഒരു സൈഡിൽ നിന്നും ഉരുട്ടി എടുക്കുക. എന്നിട്ട് നീളത്തിൽ ഉരുട്ടി എടുത്ത മാവിനെ അഞ്ചു പീസുകളായി മുറിക്കുക. ഇനി മുറിച്ചെടുത്ത ഓരോ പീസിനെയും കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം പരത്തി എടുക്കുക. ഒരു സ്കോയർ ഷെയ്പ്പിലാണ് ഈ പെറോട്ട പരത്തി എടുക്കുന്നത്.
ശേഷം എല്ലാം പരത്തിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി നല്ല ചൂടായി വന്ന പാനിലേക്ക് ഒരു പെറോട്ട ഇട്ടു കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തു എടുക്കുക. കുറച്ചു നെയ്യ് മുകളിലായി വീഴ്ത്തുന്നത് നല്ല ടേസ്റ്റി ആയിരിക്കും. ഇങ്ങനെ എല്ലാ പെറോട്ടയും ഇതേ രീതിയിൽ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ പെറോട്ട ട്രൈ ചെയ്തു നോക്കണേ. സാദാരണ പെറോട്ടയേക്കാൾ രണ്ടിരട്ടി രുചിയാണ് ഈ പാൽപെറോട്ടക്ക്.
