പാർവതിയെ അഡ്മിറ്റ് ചെയ്ത മുറിയിലേക്ക് കയറി വരുമ്പോൾ റൂമിൽ ഇരിക്കുന്ന കുരിശിങ്കൽ വീട്ടിലെ എല്ലാവരും ആദത്തിന്റെ കോലം കണ്ട് അവനെത്തന്നെ അന്തംവിട്ട് നോക്കിയിരിക്കുകയായിരുന്നു…
ആദം പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ പാർവതിയുടെ നെറ്റിയിൽ ആയി കെട്ടിവച്ചിരിക്കുന്ന ആ മുറിവിലേക്ക് ആയിരുന്നു അവന്റെ നോട്ടം മുഴുവൻ..
അല്പസമയം പാർവതിയെ തന്നെ നോക്കി നിന്നു എന്തുകൊണ്ടൊ പാർവതിക്ക് അവന്റെ മുഖത്തേക്ക് നോക്കുവാൻ സാധിച്ചില്ല പക്ഷേ തറവാട്ടിലുള്ള എല്ലാവരും താങളെത്തന്നെ ഒറ്റു നോക്കുന്നത് കൊണ്ടായിരിക്കാം അതുമാത്രമല്ല പേടികൊണ്ട് കൂടിയാണ് ഇനി അവൻ തന്നെ വഴക്ക് പറയുമോ എന്നുള്ള പേടി അവളുടെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു..
പാർവതിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ടീനയോടായി ആദം ചോദിച്ചു എന്താണ് ടീന സംഭവിച്ചത്..
അത്… അത് പിന്നെ ചേട്ടായി ഞങ്ങൾ നടന്നു വരുമ്പോൾ നിയന്ത്രണം വിട്ട ഒരു കാർ പാറുവിനെ വന്ന് തട്ടുകയായിരുന്നു.. ഞാൻ ഉറക്കെ നില വിളിച്ചത് കൊണ്ടാണ് അവൾ മാറിയത് അല്ലെങ്കിൽ ഇപ്പോൾ പാറവിനെ ആ കാർ വന്ന് ഇടിച്ചുതെറിപ്പിച്ചിട്ടുണ്ടാകുമായിരുന്നു..
നീയാ കാർ ഏതാണെന്ന് ശ്രദ്ധിച്ചിരുന്നോ?
ഇല്ല ചേട്ടായി ഒരു ബ്ലാക്ക് ഓഡി കാർ ആണെന്ന് അറിയാം സത്യത്തിൽ ആ സമയത്ത് വണ്ടി നമ്പർ പോലും നോക്കുവാൻ എനിക്ക് സാധിച്ചില്ല…
ടീന അല്പം വിഷമത്തോടെ ആദത്തിനോടായി പറഞ്ഞു..
അത് സാരമില്ല കൊച്ചെ ഒന്നുമില്ലെങ്കിലും നീ ഉള്ളത് കൊണ്ടല്ലേ നമ്മുടെ പാറുമോൾക്കൊന്നും സംഭവിക്കാതെ കർത്താവ് നമുക്ക് കുഞ്ഞിനെ തിരിച്ചു തന്നത്.. ഇനിയിപ്പോൾ അതിന്റെ പിറകെ ഒന്നും പോകണ്ട ചിലപ്പോൾ വല്ല വെള്ളവും അടിച്ച് ഏതോ തലതിരിഞ്ഞവൻമാർ ആയിരിക്കും ആ കാറിൽ ഉണ്ടായിരുന്നിട്ടുണ്ടാവുക.. അതിന്റെ പുറകെ പോയി വയ്യാവേലി എടുത്തു തലയിൽ വയ്ക്കേണ്ട.. ഒന്നുമില്ലേലും നമ്മുടെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ..
കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടുവന്ന് കരുതിയാൽ മതി.. വല്യമ്മച്ചി അങ്ങനെ പറഞ്ഞതും തറവാട്ടിലുള്ള ബാക്കി എല്ലാവരും അതിനോട് അനുകൂലിച്ചു….
ഈ സമയമെല്ലാം പാർവതി ഇടങ്കണാലെ ആദത്തിനെ നോക്കുന്നുണ്ടായിരുന്നു ആദവും ഇടയ്ക്കിടയ്ക്ക് പാർവതിയെയും നോക്കുന്നത് ഡെവി കാണുന്നുണ്ട്..
ഇതു മനസ്സിലാക്കിയ ഡെവി എല്ലാവരോടുമായി പറഞ്ഞു..” എന്നാൽ പിന്നെ നമുക്ക് എല്ലാവർക്കും ഒരു ചായ കുടിക്കാൻ കാന്റീനിലേക്ക് പോകാം.. എത്രനേരമായി എല്ലാവരെയും ഇവിടെ ഇങ്ങനെ ഇരിക്കുന്നത്…
അത് നീ പറഞ്ഞത് ശരിയാ. എനിക്ക് തലവേദന എടുക്കുന്നു.. ആദത്തിന്റെയും ഡെവിയുടെയും അപ്പച്ചൻ അവരോടായി പറഞ്ഞു..
എന്നാൽ എല്ലാവരും വായോ..
ഞാനില്ല കൊച്ചനെ ഞാൻ തറവാട്ടിലേക്ക് പോകട്ടെ.. നീ എന്നെ അങ്ങോട്ടേക്ക് ആക്കിയെക്ക് വൈകുന്നേരം ഡിസ്ചാർജ് ഉണ്ടെന്നല്ലേ കേട്ടത് മുട്ടുകാലിനു ഭയങ്കര വേദന അല്ലെങ്കിൽ ഞാൻ ഇവിടെ ഇരിക്കുമായിരുന്നു..
വല്യമ്മച്ചി അങ്ങനെ പറഞ്ഞതും ഡെവി പറഞ്ഞു എന്നാൽ വല്യമ്മച്ചിയെ ഞാൻ കൊണ്ടാക്കാം വായോ..
അങ്ങനെയെങ്കിൽ അങ്ങനെ..
പാറു മോളെ വല്യമ്മച്ചി പോവുകയാണ്.. മോൾക്ക് അറിയില്ലേ വല്യമ്മച്ചിക്ക് അധികനേരം ഇരുന്നു കൂടാ എന്ന്..
വല്യമ്മച്ചി പോയിക്കോ എനിക്ക് കുഴപ്പമൊന്നുമില്ല വൈകുന്നേരം ഡിസ്ചാർജ് ആണല്ലോ…
പാർവതി പുഞ്ചിരിച്ചുകൊണ്ട് വല്യമ്മച്ചിയോടായി പറഞ്ഞു ..
ഹ്മ്മ്മ് എന്നാൽ ശരി കൊച്ചേ..
പാർവതിയുടെ കവിളിൽ പതിയെ ഒന്ന് തലോടി വല്യമ്മച്ചി പുറത്തേക്കിറങ്ങി പോയി.. പോകുന്നതിനു മുന്നേ ആദത്തിനെ നോക്കിക്കൊണ്ട് അവർ അവനോട് പറഞ്ഞു..
ചെറുക്കാ മര്യാദയ്ക്ക് ഇവിടെ നിന്നോണം ഇവളെയും കൊണ്ട് മാത്രme വൈകുന്നേരം വീട്ടിലേക്ക് വരുവാൻ പാടുള്ളൂ.. കേട്ടല്ലോ നീ..
അല്ല അത്..
ഹ്മ്മ്മ്മ്മ് . വല്യമ്മച്ചിയുടെ തുറിച്ചുനോട്ടത്തിൽ ആദം തലയാട്ടി കൊണ്ട് തന്നെ സമ്മതം അറിയിച്ചു…
ഹ്മ്മ്മ് അവനെയൊന്ന് ഇരുത്തി നോക്കിക്കൊണ്ട് വല്യമ്മച്ചി പതിയെ ഡെവിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങിപ്പോയി.. അവർക്ക് ഒരു പ്രൈവസി കിട്ടിക്കോട്ടെ എന്ന് കരുതി ടീന ആലിസിനെയും ബാക്കിയുള്ളവരെയും കൂട്ടി പിറകെ തന്നെ ഇറങ്ങിയിരുന്നു..
എല്ലാവരും പോയപ്പോൾ ആ മുറിയിൽ ആദവും പാറുവും മാത്രമായി.. ആദം ആണെങ്കിൽ ഇടയ്ക്കിടയ്ക്ക് പാർവതിയെ നോക്കുന്നുണ്ട്… പാർവതി ഇടംകണ്ണാലെ ആദത്തിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എന്തൊരു തടസ്സം പരസ്പരം അവർക്ക് സംസാരിക്കുവാൻ ഒരു മടി തോന്നി…
ആദത്തിനാണെങ്കിൽ ഈ ആക്സിഡന്റ് മനപ്പൂർവം സൃഷ്ടിച്ചതാണോ എന്ന് അറിയാത്തതിലുള്ള ഉൽക്കണ്ട വളരെ വലുതാണ് അതുകൊണ്ട് തന്നെ പിന്നെ അവൻ തന്നെ പാർവതിയോട് സംസാരത്തിന് തുടക്കമിട്ടു..
പാർവതിയുടെ അടുത്തേക്ക് തന്റെ ചെയർ വലിച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആദം ചോദിച്ചു “പാർവതി സത്യം പറയണം എന്നോട് സത്യത്തിൽ ആ കാർ നിയന്ത്രണം വിട്ടു നിന്നെ ഇടിച്ചതാണോ.. അല്ല ആരെങ്കിലും മനപ്പൂർവ്വം..”
ഒരു നിമിഷം പാർവതി ഞെട്ടിക്കൊണ്ട് ആദത്തിന്റെ മുഖത്തേക്ക് നോക്കി അവളുടെ ഞെട്ടലും കണ്ണുകളിലെ ഭയവും ആദത്തിന് പെട്ടെന്ന് തന്നെ മനസ്സിലായിരുന്നു..
പറ നീ കണ്ടിരുന്നോ കാറിൽ ആരാ എന്നുള്ളത്..
രാധികയുടെ മുഖം ഓർമ്മയിലേക്ക് വന്നതും പാർവതി ഒന്നും വിറച്ചുപോയി പക്ഷേ താൻ ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ ആദം വെറുതെയിരിക്കില്ല എന്നും ഇത് വലിയൊരു പ്രശ്നത്തിലേക്ക് പോകുമെന്ന് പാർവതിക്ക് നല്ലോണം അറിയാം..
അത്…അത് പിന്നെ സാർ കാറ് വന്ന് ഇടിച്ചു എന്നുള്ളത് സത്യമാണ് പക്ഷേ അതിൽ ഉള്ള ആളുകളെ ഞാൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.. തന്റെ മുഖത്തെ കള്ളം പിടിക്കപ്പെടാതിരിക്കാൻ വേണ്ടി പാർവതി താഴേക്ക് നോക്കി കൊണ്ടാണ് അവനോട് അങ്ങനെ പറഞ്ഞത്..
അവൾ പറഞ്ഞതിൽ പാതി കള്ളം ആണെന്ന് മനസ്സിലായി ആദത്തിന്. പിന്നീട് എന്തുകൊണ്ടൊ അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആദം പിന്നീട് അവളോട് ഒന്നും ചോദിച്ചില്ല…
വൈകുന്നേരം വരെ ആദം പാർവതിക്ക് കൂട്ടിരുന്നു അവൾക്ക് എല്ലാം വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തത് അവിടെത്ത നഴ്സ് ആയിരുന്നു..
വൈകുന്നേരം കുരിശിങ്കലിലേക്ക് വന്നതും തറവാട്ടിലുള്ള എല്ലാവരും അവളെ സ്നേഹം കൊണ്ട് മൂടി …
പാർവതിയെ ഹോളിൽ തനിച്ചാക്കി ആദം മുകളിലേക്ക് കയറാൻ പോയതും വല്യമ്മച്ചി അവനെ വിളിച്ചുകൊണ്ട് പറഞ്ഞു..
“ടാ മോളെ മുറിയിലേക്ക് കൊണ്ടുപോ മോൾക്ക് ചിലപ്പോൾ കിടന്നു ഒന്ന് ഉറങ്ങേണ്ടിവരും മുഖത്ത് നല്ല ക്ഷീണമുണ്ട്..”
ഹ്മ്മ്മ് ആദം വല്യമ്മച്ചിയോട് തലയാട്ടിക്കൊണ്ട് പാർവതിയുടെ അടുക്കലേക്ക് ചെന്നു..
വാ…
അവന്റെ വലതു കൈകളിൽ തന്റെ ഇടതുകൈ ചേർത്തുവയ്ക്കുമ്പോൾ പാർവതിയുടെ കൈകൾ ഒന്നുവിറച്ചിരുന്നു..
ഒരു സ്റ്റെപ്പ് കയറിയതും പാർവതിക്ക് തലകറങ്ങുന്നത് പോലെ തോന്നി..
എന്താ എന്തു പറ്റി..
അത് പിന്നെ തല കറങ്ങുന്നത് പോലെ തോന്നുന്നു…
നിമിഷ നേരം കൊണ്ട് പാർവതിക്ക് താൻ വായുവിൽ ഉയർന്നു പോകുന്നത് പോലെ തോന്നിയവൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ അവൾക്കു കുറച്ചു സമയം വേണ്ടി വന്നു. താൻ ഇപ്പോൾ ആദത്തിന്റെ കൈകളിലാണെന്നുള്ള സത്യം തിരിച്ചറിഞ്ഞാതും അവൾ ഒരു നിമിഷം വിറച്ചു പോയി..
കുരിശിങ്കൽ തറവാട്ടിൽ ഉള്ളവരുടെ അവസ്ഥയും മറിച്ചിലായിരുന്നു ആദത്തിന്റെ കൈകളിലായി എടുത്തുകൊണ്ടുപോകുന്ന പാർവതിയെ കണ്ട് അവരെല്ലാം വായും തുറന്നു നിന്നു പോയി… പിന്നീട് സന്തോഷത്തിന്റെ സമയമായിരുന്നു.. ഞങ്ങളുടെ ആദത്തിനും മാറ്റം വന്നു തുടങ്ങിയത് അവർക്കെല്ലാവർക്കും സന്തോഷം തോന്നി. ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് വല്യപ്പച്ചനായിരുന്നു തന്റെ തീരുമാനം തെറ്റിയില്ലല്ലോ എന്നോർത്ത് അയാൾ കർത്താവിനോട് നന്ദി പറഞ്ഞു..
റൂമിലെത്തിയതും ആദം പാർവതിയെ ബെഡിലേക്ക് ചേർത്തു കിടത്തി..
അവനൊന്നും നിവരാൻ നോക്കിയതും പക്ഷേ ആദത്തിന്റെ കഴുത്തിലെ സ്വർണ്ണകുരിശ് മാല പാർവതിയുടെ താലിയിൽ കുരുങ്ങിപ്പോയിരുന്നു…
ഊക്കോടെ അവൻ നിവാരാൻ നോക്കിയതും പക്ഷേ അതിന് അവന് സാധിച്ചില്ല…
അയ്യോ എന്റെ താലി… പാർവതി അറിയാതെ തന്നെ അവന്റെ മാലയിൽ തന്റെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് ആദത്തിനോടായി പറഞ്ഞു..
കിടന്ന് കരയാതെ കൊച്ചെ അത് പൊട്ടിയിട്ട് ഒന്നുമില്ല ഞാൻ എടുത്തു തരാം..
മുട്ടിലായി നിലത്ത് കുത്തി നിന്ന് അവന്റെ കഴുത്തിലെ ചെയിനിൽ നിന്നും അവളുടെ താലി വേർ വേർപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു ആദം ..
ആദത്തിന്റെ നാസികയിലെ നിശ്വാസം തന്റെ നെഞ്ചിലായി തട്ടുന്നത് പാർവതി അറിയുന്നുണ്ടായിരുന്നു… അവൾക്ക് തന്റെ ശരീരം എല്ലാം വിറക്കുന്നത് പോലെ തോന്നി പക്ഷേ അവളിലെ മാറ്റം ആദം അറിയാതിരിക്കുവാൻ അവൾ നന്നെ പാടുപെട്ടു..
ആദത്തിന്റെ അവസ്ഥയും മറിച്ചെല്ലായിരുന്നു പാർവതിയുടെ അടുത്ത് ഇരിക്കുമ്പോൾ തന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അവനും മനസ്സിലാകുന്നുണ്ടായിരുന്നു എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ വേഗം തന്നെ ചെയിനിൽ നിന്നും അവളുടെ താലി എങ്ങനെയൊക്കെയൊ ഊരി മാറ്റി എഴുന്നേറ്റു നിന്നു..
തന്റെ മുഖത്തെ പരിഭ്രമം കാണാതിരിക്കുവാൻ വേണ്ടി ആദം അവളെ ഒന്ന് നോക്കാതെ വേഗം ഫ്രഷ് ആക്കുവാൻ വേണ്ടി ബാത്റൂമിലേക്ക് കയറിപ്പോയി…
അല്പസമയം കഴിഞ്ഞതും ഫ്രഷായി പുറത്തേക്കിറങ്ങി വന്ന ആദം കാണുന്നത് എഴുന്നേറ്റിരിക്കുവാൻ ശ്രമിക്കുന്ന പാർവതിയെയാണ്..
ഡീ !!! ഞാനിവിടെ ഉള്ളപ്പോൾ എന്തിനാടി തനിച്ച് എഴുന്നേൽക്കാൻ നിൽക്കുന്നത് നിനക്കറിയില്ലേ തനിച്ച് എഴുന്നേൽക്കരുത് എന്ന്..
അത്…അത് പിന്നെ എനിക്കൊന്നു ടോയ്ലറ്റിൽ പോകണമായിരുന്നു..
ഹ്മ്മ്മ്… അവൻ ഒന്നും മൂളി കൊണ്ട് അവളെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് ആക്കി കൊടുത്തു..
അത് സാർ എനിക്ക് ഒന്ന് ഫ്രഷ് ആകണമായിരുന്നു.. എന്റെ ഡ്രസ്സ്.. പാർവതി താഴേക്ക് നോക്കിക്കൊണ്ട് അവനോട് പറഞ്ഞു..
ഹ്മ്മ്മ് അതിനൊന്നു മൂളി കൊണ്ട് ആദം കബോർഡ് തുറന്ന് പാർവതിക്ക് വേണ്ട ഡ്രസ്സ് എടുത്ത് അവൾക്ക് കൊടുത്തു…
പാർവതി വാതിൽ ചേർത്ത് അടച്ചതും ആദത്തിന് ഒരു ഫോൺ വന്നതും ഒരേ സമയത്ത് ആയിരുന്നു…
ഏകദേശം ഒരു 15 മിനിറ്റ് മുകളിൽ അവൻ ഫോണിൽ ആരോടോ സംസാരിച്ചു. തിരികെ തിരിച്ചു വന്നതും പാർവതി അപ്പോഴും ബാത്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ലായിരുന്നു..
എന്തെടുക്കുവാ ഇവൾ എത്ര നേരമായി ബാത്റൂമിൽ കയറിയിട്ട്.. പെട്ടെന്നാണ് ഡോക്ടർ ആദത്തിനോട് പറഞ്ഞ കാര്യം അവന് ഓർമ്മ വന്നത് ” മിസ്റ്റർ ആദം വൈഫിന് ഇടയ്ക്കിടയ്ക്ക് ഒരു തലകറക്കം ഉണ്ടാവാൻ സാധ്യതയുണ്ട് എപ്പോഴും ഉണ്ടാകില്ല ഈ മുറി ഉണങ്ങുന്നത് വരെ ഒന്ന് ശ്രദ്ധിക്കണം”
ഡോക്ടറുടെ വാക്കുകൾ ഓർത്തതും അവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.. ആദം ഓടി വന്നു കതകിൽ ശക്തമായി മുട്ടി
“പാർവതി ഡോർ തുറക്ക്…ടൂർ തുറക്കാൻ പാർവതി നി കേൾക്കുന്നില്ലേ ഞാൻ വിളിക്കുന്നത്..”
എത്ര വിളിച്ചിട്ടും പാർവതി ഡോർ തുറക്കുന്നില്ലായിരുന്നു..
ആദത്തിന്റെ ശബ്ദം കേട്ട് കൊണ്ടാണ് ഡെവി അങ്ങോട്ടേക്ക് വന്നത് എന്നതാടാ പ്രശ്നം..
അത് പിന്നെ പാർവതി ഡോർ തുറക്കുന്നില്ല കുറച്ച് സമയമായി അവൾ ബാത്റൂമിൽ കയറിയിട്ട്..
ചവിട്ടി പൊളിക്കടാ ഡെവി അങ്ങനെ പറഞ്ഞതും ആദം മറ്റൊന്നും ചിന്തിക്കാതെ വാതിൽ ഒരു ചവിട്ടായിരുന്നു..
എന്തൊരു ഉൾപ്രരാണയിൽ ഡെവി പറഞ്ഞു “നീ അകത്തു പോയി നോക്ക്.”.
ഹാ..
ആദം ബാത്റൂമിലേക്ക് കയറിയപ്പോൾ കാണുന്നത് നിലത്ത് അർദ്ധനഗ്നയായി ബോധരഹിതയായി കിടക്കുന്ന പാർവതിയെയാണ്…
ആ കാഴ്ച കണ്ടതും ആദം ഞെട്ടിത്തരിച്ചു പോയി…
തുടരും
