പ്രണയാസുരം 25

ഡെവി പുറത്തു നിൽക്കുന്നതിനാൽ ആദത്തിന് പാർവതിയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങുവാൻ കഴിയുകയില്ലായിരുന്നു..

അവൻ ചുറ്റും നോക്കിയപ്പോൾ കണ്ടു അവൾ മാറിയിടാൻ വേണ്ടി വച്ചിരിക്കുന്ന ഒരു നൈറ്റി..

പതിയെ കൈകൾ കൊണ്ട് ഏന്തി വലിഞ്ഞ് അവനത് എടുത്ത് പാർവതിയെ അത് ധരിപ്പിച്ചു…

വാതിൽ തുറന്നു പാർവതിയെയും കൊണ്ടുവരുന്ന ആദത്തിനെയാണ് ഡെവി കാണുന്നത്..

ഡെവി ഡോക്ടറെ വിളിക്കെടാ!!!! ബോധം മറഞ്ഞു ആദത്തിന്റെ കൈക്കുള്ളിൽ കിടക്കുന്ന പാർവതിയെ കണ്ട ഡെവി ആകെ തരിച്ചു നിന്നുപോയി.. ആദത്തിന്റെ അലർച്ചയാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…

മുകളിൽ നിന്നും ആദത്തിന്റെ ശബ്ദം കേട്ട് ആലീസും വല്യമ്മച്ചിയും ബാക്കിയുള്ളവരും അകത്തേക്ക് കയറി വരുമ്പോൾ അവർ കാണുന്നത് ടേബിളിന്മേൽ ഉണ്ടായിരുന്ന വെള്ളത്തിൽ നിന്ന് അല്പം എടുത്ത് പാർവതിയുടെ മുഖത്തേക്ക് തളിക്കുന്ന ആദത്തിനെയാണ്..

പാർവതി കണ്ണുതുറക്ക് പാർവതി..

അയ്യോ എന്നതാ എന്റെ കൊച്ചിന് പറ്റിയത് ആലിസ് കരഞ്ഞുകൊണ്ട് ഓടിവന്ന് പാർവതിയുടെ അടുക്കൽ ആയി വന്നിരുന്നു.

ഈ സമയം ആദം പാർവതിയെ ഉണർത്തുവാനുള്ള ശ്രമത്തിലായിരുന്നു ..

എടാ കുരുത്തംകെട്ടവനെ നിന്നോട് പറഞ്ഞതല്ലേ മോളെ നോക്കണം എന്ന് നീ എന്നിട്ട് എന്നതാ ഇവിടെ ചെയ്തുകൊണ്ടിരുന്നത്..ആലിസ് ആദത്തിന്റെ കൈയിൽ ഒന്ന് അടിച്ചു കൊണ്ട്  അവനോടായി ചീറിക്കൊണ്ട് ചോദിച്ചു..

അത്… അത് പിന്നെ അമ്മച്ചി ഞാൻ….അവൻ നേരത്തെ നടന്ന കാര്യങ്ങൾ എല്ലാം അവരോട് എല്ലാവരോടുമായി പറഞ്ഞു…

ആദം എല്ലാം പറഞ്ഞു കഴിഞ്ഞതും തിരിച്ച് ആലി ആദത്തിനോട്  എന്തോ പറയാൻ ഒരുങ്ങുമ്പോഴാണ് ഡേവി  ഡോക്ടറെയും കൊണ്ട് അങ്ങോട്ടേക്ക് കയറിവന്നത്.. ഡോക്ടർ വന്നതും എല്ലാവരും പുറത്തേക്കിറങ്ങി നിന്നു…

അല്പസമയം കഴിഞ്ഞതും പുറത്തേക്കിറങ്ങി വരുന്നു ഡോക്ടറെ കണ്ട് ആദം അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു കൊണ്ട് ഡോക്ടറോടായി ചോദിച്ചു ” ഡോക്ടർ പാർവതിക്ക് ഇപ്പോൾ ”

See ആദം ഞാൻ പറഞ്ഞതല്ലേ ഇടയ്ക്കിടയ്ക്ക് തല ചുറ്റലുണ്ടാകും ശ്രദ്ധിക്കണമെന്ന്…

അത് അത് പിന്നെ ഞാൻ തെറ്റ് ചെയ്ത കുട്ടിയെ പോലെ ആദം തലതാഴ്ത്തി നിന്ന് പോയി..

ഹ്മ്മ്മ് its ok ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ലല്ലോ.. എന്തായാലും നല്ലോണം കെയർ ചെയ്യണം പാർവതിയെ .. Take care… അത്രയും പറഞ്ഞ് ആദത്തിന്റെ തോളിൽ പതിയെ തട്ടിക്കൊണ്ടു ഡോക്ടർ പുറത്തേക്ക് ഇറങ്ങിപ്പോയി…

ആദം അടക്കം എല്ലാവരും അകത്തേക്ക് കയറി വരുമ്പോൾ കാണുന്നത് കണ്ണുകൾ തുറന്നു എല്ലാവരെയും നോക്കിയിരിക്കുന്ന പാർവതിയെയാണ്…

എന്നതാ കൊച്ചെ നീ കാണിച്ച് വച്ചിരിക്കുന്നത് നിനക്ക് ബാത്റൂമിൽ പോകണമെങ്കിൽ ഞങ്ങളെ ആരെങ്കിലും വിളിക്കാമായിരുന്നില്ലേ.. ഇതിപ്പോൾ തനിച്ചു പോയിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത് വല്യമ്മച്ചി അല്പം ശാസനയോടെ പാർവതിയോടായി ചോദിച്ചു…

അത് അത് പിന്നെ… പാർവതി പിന്നീട് എന്തോ പറയാൻ വന്നതും ആലീസ് കയ്യുയർത്തി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു..

ഇനി കൊച്ച് ഒന്നും പറയണ്ട വേഗം കിടന്നേ… എടാ നീ താഴെ ഗസ്റ്റ് റൂമിൽ  കിടന്നോ ഞാൻ എന്റെ മോളുടെ കൂടെ കിടന്നോളാം…

ആ…. ഹേ… ആദ്യം ആലീസ് എന്താണ് പറഞ്ഞത് എന്ന് ആദത്തിന് മനസ്സിലായില്ല പിന്നീട് അവൻ ഒന്നും കൂടി അവർ പറഞ്ഞത് ആലോചിച്ചതും അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.. അതൊന്നും വേണ്ട ഞാൻ ഇവിടെ തന്നെ കിടന്നോളാം എന്റെ ഭാര്യയുടെ കാര്യം നോക്കാനെനിക്കറിയാം നിങ്ങൾ എല്ലാവരും പോയേ..

അത് ശരിയാ നിന്റെ ഭാര്യയുടെ കാര്യം നീ നോക്കിയത് എങ്ങനെയാണെന്ന് ഞങ്ങൾ എല്ലാവരും ഇപ്പോൾ കണ്ടു.. വല്യമ്മച്ചി അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

അത്…അത് പിന്നെ ഞാൻ.. ആദം എന്തോ പറയുവാൻ ഒരുങ്ങിയതും പാർവതി അതിന്റെ ഇടയിൽ കയറി പറഞ്ഞു..

ആലീസ് അമ്മേ തെറ്റ് മുഴുവൻ എന്റെ അടുത്താണ് ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു.. തലകുനിച്ചുകൊണ്ട് അവൾ എല്ലാവരോടുമായി പറഞ്ഞു…

അമ്മച്ചി എനിക്ക് റൂം മാറിക്കിടന്ന ഉറക്കം വരില്ല അതുകൊണ്ടാണ് പ്ലീസ് ഞാൻ നോക്കിക്കോളാം പാർവതിയെ… ആദം അങ്ങനെ പറഞ്ഞതും വല്യമ്മച്ചി  ആലീസിനോട് കണ്ണുകൊണ്ട് എന്തോ കാണിച്ചു..

അത് മനസ്സിലായത് പോലെ ഒരു കള്ള ചിരിയാലെ ആലിസ് എല്ലാവരോടുമായി പറഞ്ഞു.. അങ്ങനെയെങ്കിൽ അങ്ങനെ എന്നാൽ ഞങ്ങൾ എല്ലാവരും താഴോട്ട് പോകട്ടെ അല്പസമയം കഴിഞ്ഞ് ഞാൻ അവൾക്കുള്ള കഞ്ഞിയും ആയിട്ട് വരാം..

ഹ്മ്മ്മ്.. ശരി.. ആദം എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു..

പിന്നീടുള്ള ദിവസങ്ങളിൽ ആദം തന്നെയായിരുന്നു പാർവതിയുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത്.. അവൻ അത്രയും ദിവസം ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ ഓഫീസിലെ ജോലി ചെയ്തു.. ആദം അറിയാതെ തന്നെ അവൻ പഴയ ആദം ആയി മാറിക്കൊണ്ടിരിക്കുകയായിരുന്നു…ഇടക്കെ പ്പോഴൊക്കെയൊ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നത് ആ കുടുംബത്തിലെ എല്ലാവരും നിറകണ്ണുകളാലെ നോക്കി നിന്നു പോയി…

എങ്കിലും ആദത്തിനും പാർവതിക്കും ഇടയിൽ എന്തോ ഒരു ചെറിയ തടസ്സം ഇപ്പോഴും ഉണ്ടായിരുന്നു അവർക്ക് പരസ്പരം മനസ്സ് തുറന്നു സംസാരിക്കുവാൻ ഒരു മടിയുള്ളതുപോലെ…

  രണ്ടാഴ്ചയ്ക്കുശേഷം…..

എടാ അരവിന്ദ ഇത് ഞാനാടാ വാസു..

ഹാ എടാ വാസു നീ എപ്പോഴാടാ ജയിലിൽ നിന്നും ഇറങ്ങിയത്?

ഞാൻ ഇന്നലെ ഇറങ്ങി.. അപ്പോൾ തന്നെ ചെറിയൊരു കശപിശയുണ്ടായി ബാറിൽ വച്ച്… കൈ ഒന്നു മുറിഞ്ഞിരുന്നു അതുകൊണ്ട് തന്നെ അത് ഡ്രസ്സ് ചെയ്യുവാൻ വേണ്ടി ഞാൻ  ഇവിടുത്തെ സിറ്റി ഹോസ്പിറ്റലിൽ ഒന്ന് പോയിരുന്നു.. അപ്പോഴാണ് ഞാൻ അവിടെ വച്ച് ഒരാളെ കണ്ടത്..

ആരെ? അരവിന്ദൻ തന്റെ കണ്ണുകൾ കുറുക്കി കൊണ്ട് വാസുവിനോട് ചോദിച്ചു.

എടാ നിന്റെ പെണ്ണില്ലേ ആ പാർവതി.. അവളെ തന്നെ.. പക്ഷേ അവൾ എന്താ ഇവിടെ.. അതാണ് എനിക്ക് മനസ്സിലാകാത്തത്..

പാർവതി എന്ന് കേട്ടതും അരവിന്ദന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. നീ…നീ സത്യമാണോ പറയുന്നത് വാസു നീ സത്യമായിട്ടും അവളെ തന്നെയാണോ കണ്ടത് ഇനി നിനക്ക് മാറിപ്പോയോ..

അങ്ങനെയൊന്നും ഈ വാസുവിന് ആളെ മാറിപ്പോകില്ലടാ മോനെ ഒന്നുമില്ലെങ്കിലും നിന്നിലൂടെ ഞാൻ ആ പെണ്ണിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടല്ലോ പിന്നെ ഫോണിൽ ഫോട്ടോയും കണ്ടതല്ലേ…

അല്ല നീ ഇപ്പൊ എന്താ അത് ചോദിക്കാൻ കാരണം.. വാസു ഒരു സംശയത്തോടെ അരവിന്ദനോട് ചോദിച്ചു..

പറയാം ഞാൻ നാളെ തന്നെ ട്രിവാൻഡ്രം എത്തും..ബാക്കിയൊക്കെ നേരിട്ട് പറയാം നീ എന്തായാലും ആ ഹോസ്പിറ്റലിൽ പോകണം അവളെക്കുറിച്ച് അന്വേഷിക്ക് എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..

തുമ്പൊക്കെ  ഞാൻ ഉണ്ടാക്കിത്തരാം പക്ഷേ എനിക്കെന്താ ഗുണം…

അങ്ങനെ പറഞ്ഞതും അരവിന്ദൻ ക്ഷമ ഇല്ലാത്തതുപോലെ അവനോട് ചോദിച്ചു നിനക്കെന്താ വേണ്ടത്..

വളച്ചു കെട്ടില്ലാതെ പറയാം എനിക്ക് ആ പെണ്ണിനെ വേണം.. നിന്റെ കാര്യമൊക്കെ കഴിഞ്ഞിട്ട് തന്നാ മതി എന്ത് പറയുന്നു..

സമ്മതം..

അപ്പോൾ ഓക്കേ അളിയാ ഞാൻ എല്ലാം അന്വേഷിച്ചുവെക്കാം നീ നാളെത്തന്നെ ഇവിടെ എത്തണം ബാക്കിയൊക്കെ നമുക്ക് നേരിട്ട് കൈകാര്യം ചെയ്യാം..

Ok da by..

എത്രകാലം ഒളിച്ചു ജീവിക്കുമെന്ന് കരുതിയടി പാർവതി നീ വരുന്നുണ്ടെടി ഈ അരവിന്ദൻ നിന്നെയും കൊണ്ടെ ഇനി ട്രിവാൻഡ്രത്തു നിന്ന് ഒരു മടക്കമുള്ള … ആ സമയം അരവിന്ദന്റെ മുഖത്ത് ഇരയെ വലയിലാക്കുവാൻ  വേണ്ടി കാത്തിരിക്കുന്ന ഒരു വേടന്റെ  മുഖഭാവം ആയിരുന്നു..

ഓഫീസിൽ നിന്നും അല്പം വൈകിയാണ് ആദം വീട്ടിലെത്തിയത്…

അവൻ മുറിയിലേക്ക് വരുമ്പോൾ കാണുന്നത് ഒരു ഇളം റോസ് സാരിയും അണിഞ്ഞ് നിതംബം  വരെയുള്ള മുടി അഴിച്ചിട്ട് ജനവാതിൽ കൂടി പുറത്തെ കാഴ്ചകൾ നോക്കി നിൽക്കുന്ന പാർവതിയെയാണ്..

ആദം അല്പസമയം പാർവതിയെ തന്നെ നോക്കിനിന്നു.. പുറത്തെ ചെമ്പക മരത്തിൽ നിന്നും വമിക്കുന്ന പൂവിന്റെ ഗന്ധം മുറി ആകെ പടർന്നു..

ദൂരെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന പാർവതി ആദം വന്നത് അറിഞ്ഞില്ലായിരുന്നു…

എന്തൊരു പ്രേരണയിൽ ആദം പതിയെ നടന്നു പാർവതിയുടെ അടുക്കലേക്കായി നടന്നു ചെന്നു..

തന്റെ പിറകിലായി ആരോ നിൽക്കുന്നത് പോലെ തോന്നിയ പാർവതി പിൻതിരിഞ്ഞു നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന ആദത്തിനെ കണ്ടു ഒന്ന് ഞെട്ടിപ്പോയി…

ഈ സമയം ആദവും പാർവതിയെ തന്നെ നോക്കി കാണുകയായിരുന്നു ആദം ആദ്യമായിട്ടാണ് പാർവതിയെ സാരിയിൽ കാണുന്നത് എന്തോ ഒരു വശ്യമായ ഭംഗിയുണ്ട് അവൾക്ക് എന്ന് അപ്പോൾ അവന് തോന്നി..

ഈ സമയം പാർവതിയും ആദത്തിനെ തന്നെ നോക്കി കാണുകയായിരുന്നു.. പതിവിൽ കവിഞ്ഞു ആദത്തിന്റെ മുഖത്ത് ഇന്ന് എന്തോ പ്രത്യേകത ഉള്ളത് പോലെ പാർവതിക്കും തോന്നി…

തുടരും

Leave a Reply

You cannot copy content of this page