*രുദ്രാക്ഷം 39*
അന്ന് ഞങ്ങൾ ക്ഷേത്രദർശനത്തിന് പോകുമ്പോൾ സൂരജിനെ കൂട്ടാതെ ഇരുന്നത് നന്നായി എന്ന് തോന്നുന്നു ഇല്ലെങ്കിൽ ഞങ്ങളുടെ കുഞ്ഞിയുടെ അവസ്ഥ തന്നെ എന്റെ മോനും വരുമായിരുന്നു…
എന്നുവെച്ചാൽ? രുദ്രൻ സംശയത്തോടെ ഇരുവരോട്മായി ചോദിച്ചു..
എന്നുവച്ചാൽ അന്ന് ഞങ്ങൾ ക്ഷേത്രദർശനം എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വഴിയിൽ ഒരു ഭാര്യയും ഭർത്താവും കൂടി അവരുടെ കാർ ബ്രേക്ക്ഡൗൺ ആയതുകൊണ്ട് ഒരു സഹായം ചോദിച്ചു വന്നു..
അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു അതുകൊണ്ടുതന്നെ രണ്ടുപേരെയും അവിടെ നിർത്തി പോകുവാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല…
ഒരു നിമിഷം രാജശേഖരന്റെ ഓർമ്മകൾ വർഷങ്ങൾക്കു മുമ്പുള്ള ആ നശിച്ച ദിവസത്തിലേക്ക് പോയി..
അയ്യോ ആകെ നനഞ്ഞല്ലോ ഇതാ ടവൽ ഇതുകൊണ്ട് തുടച്ചോളൂ ലളിതാകുമാരി തന്റെ അടുത്തായിരിക്കുന്ന ദമ്പതികളോട് പറഞ്ഞു..
ഹാ… താങ്ക്യൂ.
അല്ല നിങ്ങൾക്ക് എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ.. രാജശേഖരൻ പിറകിൽ ഇരിക്കുന്ന ആ വ്യക്തിയോട് ആയി പറഞ്ഞു..
ഞങ്ങളെ ഏതെങ്കിലും ടാക്സി സ്റ്റാൻഡിൽ ഇറക്കി വിട്ടാൽ മതി… എന്റെ പേര് മനോജ് ഇതെന്റെ ഭാര്യ ശില്പ…
ഇവളുടെ വീട്ടിൽ ഒരു സൽക്കാരം ഉണ്ടായിരുന്നു അത് കഴിഞ്ഞു വരുന്ന വഴിയാണ്.. കാറ് പണിമുടക്കും എന്ന് കരുതിയില്ല…
അധികം വൈകാതെ തന്നെ അവർ നാലുപേരും കൂട്ടായി..
അയ്യോ വാവ നല്ല ഉറക്കം ആണല്ലോ എന്താ കുഞ്ഞുവാവയുടെ പേര്?
ശില്പ പതിയെ കുഞ്ഞിയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു..
രുദ്രാത്മിക എന്നാണ് പേര് കുഞ്ഞി എന്ന് വിളിക്കും.. ലളിതകുമാരി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…
പെട്ടെന്നാണ് കാറ് സഡൻ ബ്രേക്ക് ഇട്ട് നിർത്തിയത്…
ഡ്രൈവറുടെ നിനക്കാത്ത പ്രവർത്തി ആയതിനാൽ നാലുപേരും ഒന്ന് വേച്ചു പോയി
മുന്നിലേക്ക് നോക്കിയപ്പോൾ രണ്ടു കാറിലായി ഗുണ്ടകൾ തങ്ങളെ തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നത്..
അതിൽ തലവൻ എന്ന് തോന്നിക്കുന്നവൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്ത് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു….
എന്താ കാര്യം എന്ന് അറിയുവാൻ വേണ്ടി രാജശേഖരൻ ഗ്ലാസ് താഴ്ത്തിയതും പെട്ടന്നാണ് ആ ഗുണ്ട അയാളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ചുറ്റിക എടുത്തു രാജശേഖരന്റെ മുഖം നോക്കി അടിച്ചത്….
അയ്യോ ശേഖരേട്ടാ.. ശേഖരന്റെ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന രക്തം കണ്ടപ്പോൾപേടിച്ചു അലറിക്കൊണ്ട് ലളിത കരഞ്ഞുപോയി…
അപ്പോഴേക്കും പിറകിലെ ഡോർ തുറന്നു മനോജ് ഇറങ്ങി ഗുണ്ടകളോട് എന്തോ ചോദിക്കുവാൻ ഒരുങ്ങിയതും അതിനു മുന്നേ തന്റെ കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തിയെടുത്ത് മനോജിന്റെ വയറ് നോക്കി കുത്തി അയാൾ …
ആാാാ!!!!
അയ്യോ മനോജേട്ടാ അപ്പോഴേക്കും ശില്പയും കൈകുഞ്ഞുമായി ലളിതയും കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി..
അല്പം മുന്നേ പരിചയപ്പെട്ടിട്ടുള്ളൂ എങ്കിലും മനോജിന് ഒരു അപകടം കണ്ടതും മുഖം വല്ലാതെ വേദന എടുക്കുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ രാജശേഖരൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്നാണ് ഗുണ്ടകളിൽ ഒരുവൻ ഓടിവന്ന് രാജശേഖരന്റെയും ലളിതയുടെയും തല നോക്കി കയ്യിലുണ്ടായിരുന്ന വടി കൊണ്ട് ആഞ്ഞടിച്ചത്…
ആാാാാ!!!!ആാാാാ
രണ്ടുപേരും നിലത്തേക്ക് ഊർന്നുവീണു പോയി അപ്പോഴും ലളിതാ തന്റെ പൊന്നുമോളെ കൈകളിൽ നിന്നും ഊർന്ന് പോകാതെ ഇരിക്കുവാൻ വേണ്ടി പാടുപെടുന്നുണ്ടായിരുന്നു…
ശില്പയുടെ ദേഹത്ത് ഉണ്ടായിരുന്നു എല്ലാ സ്വർണവും ഗുണ്ടകൾ കൈക്കലാക്കി അവരോട് എതിർത്ത് നിന്ന് ശില്പയെ കത്തികൊണ്ട് കുത്തി കൊന്നു കളഞ്ഞു…
ആാാാ!!!!
അണ്ണാ എല്ലാം തീർന്നെന്നു തോന്നുന്നു. ഇനി എന്താ ചെയ്യേണ്ടത്..കൂട്ടത്തിൽ ഒരുവൻ തലവനോട് ചോദിച്ചു..
അത് പിന്നെ മുതലാളി പറഞ്ഞത് കുഞ്ഞടക്കം മൂന്നെണ്ണത്തിനെയും എടുത്തു കാറിലിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കുവാനാണ്…
അപ്പോഴാണ് ലളിതയുടെ കയ്യിൽ കിടന്ന് കുഞ്ഞി ആർത്തുക കരഞ്ഞത്..
ഹോ നാശം കരഞ്ഞു നാട്ടുകാരെ അറിയിക്കും എടാ അതിനെ ഇങ്ങ് എടുക്ക്. ഇതാ ഈ തുള്ളി മരുന്ന് കൊടുത്താൽ അപ്പം തീരും..
കേൾക്കേണ്ട താമസം ലളിതയുടെ കയ്യിൽ നിന്നും ഗുണ്ട കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി അപ്പോഴും അർദ്ധ ബോധത്തിൽ ലളിത വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു..
ന്റെ… കു…. ഞ്ഞി…..അ.. രു.. തെ
പക്ഷേ ഗുണ്ടകൾ ഒന്നും ലളിത പറയുന്നത് കേൾക്കുന്ന കൂടി ഇല്ലായിരുന്നു…
അയാൾ തന്റെ കയ്യിൽ നിന്നും ഒരു തുള്ളി മരുന്ന് ആ കുഞ്ഞിന്റെ നാവിലേക്ക് ഉറ്റിച്ചതും അധികം വൈകാതെ കുഞ്ഞിയുടെ ശബ്ദം എന്നെന്നേക്കുമായി നിലച്ചുപോയി…
ഒന്നുറക്കെ പൊട്ടി കരയുവാൻ കൂടി സാധിക്കാതെ ബോധം മറഞ്ഞു വീഴുമ്പോൾ ലളിത കാണുന്നുണ്ടായിരുന്നു ജീവനറ്റ തന്റെ പൊന്നുമോളെ കാറിലേക്ക് കിടത്തുന്ന ആ ഗുണ്ടയെ..
അല്ല അണ്ണാ ഇത് നാല് പേരുണ്ട് ഇതിൽ ആരെയാണ് കാറിലേക്ക് കിടത്തേണ്ടത്..
അയ്യോ ഞാൻ അത് മുതലാളിയോട് ചോദിക്കുവാൻ മറന്നു പോയി ഇനി വിളിച്ചാൽ ചിലപ്പോൾ എന്റെ കഥ കഴിയും.. അമ്മാതിരി സാധനമാണത് ഒരു കാര്യം ചെയ്യ് രണ്ടുപേരെ എടുത്ത കാറിൽ ഇട് മറ്റേ രണ്ടെണ്ണത്തിനെ കൊക്കയിലേക്ക് തള്ളിയിട്ടെക്ക് ഡ്രൈവറെയും കൂടി പിടിച്ചു കാറിൽ ഇടാൻ മറക്കണ്ട..
കണ്ടാൽ ആക്സിഡന്റ് ആണെന്നേ തോന്നാവോ മറന്നു പോകേണ്ട..
ശരി അണ്ണാ..
കേൾക്കേണ്ട താമസം ആ പയ്യൻ മനോജിനെയും ശില്പയെയും കൂടി കാറിൽ വലിച്ചു കേറ്റി ഒപ്പം ആ ഡ്രൈവറെയും.. കൂടാതെ രാജശേഖരനെയും ലളിതയെയും ആഴമേറിയ കൊക്കയിലേക്ക് തള്ളിയിട്ടു..
തലയിൽ നിന്ന് രക്തം വാർന്നു പോകുന്നത് കൊണ്ടാകാം രണ്ടുപേരുടെയും ബോധംപോയിരുന്നു..
അണ്ണാ അവറ്റകൾ ചത്തിട്ടില്ല ആ രണ്ടെണ്ണവും ..
അത് സാരമില്ലെടാ ആഴമേറിയ കൊക്കയാണ് വല്ല വന്യമൃഗങ്ങളും കഴിച്ച് എല്ലെങ്കിലും നാളെ ബാക്കി കിട്ടിയാൽ ആയി..
അത് ശരിയാ കൂട്ടത്തിലുള്ള ഒരുവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു….
അധികം വൈകാതെ തന്നെ പെട്രോളിച്ച് ആ ഗുണ്ടകൾ ആ കാറിനെ അഗ്നിക്കിരായാക്കി വലിയൊരു ശബ്ദത്തോടെ ആ കാർ പൊട്ടിത്തെറിച്ചു…
അപ്പോഴേക്കും ബോധം മറഞ്ഞുകൊണ്ട് രാജശേഖരനും ലളിതകുമാരിയും കൊക്കയിലെ താഴ്വാരത്തിലേക്ക് ഉരുണ്ടു പോയികൊണ്ടേയിരുന്നു…
പ്രസന്റ്..
എല്ലാം കേട്ടു കഴിഞ്ഞതും രുദ്രനും മിത്രയും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി..
അപ്പോൾ…അപ്പോൾ തറവാട്ടിലേക്ക് അന്ന് കൊണ്ടുവന്ന ശവശരീരങ്ങൾ.. മനോജിന്റെയും ശില്പയുടെയും ആയിരുന്നല്ലേ..
അതെ അവരുടെതായിരുന്നു..
രുദ്രന് ഒരേ സമയം സന്തോഷവും സങ്കടവും വരുന്നുണ്ടായിരുന്നു.. ഒരുവശത്ത് സൂരജിന് തന്റെ മാതാപിതാക്കളെ കിട്ടിയ സന്തോഷമായിരുന്നെങ്കിൽ മറുവശത്ത് കുഞ്ഞിയെ നഷ്ടപ്പെട്ടല്ലോ എന്നോർത്ത് ദുഃഖവും… പിന്നീട് എന്തോ ആലോചിച്ചുകൊണ്ട് രുദ്രൻ രാജശേഖരനോട് ചോദിച്ചു
ചെറിയച്ഛാ നിങ്ങൾ എന്തുകൊണ്ടാണ് പിന്നീട് തറവാട്ടിലേക്ക് വരാതിരുന്നത്.. രുദ്രനു തന്റെ ഉള്ളിലെ സംശയം ചോദിക്കാതെ ഇരിക്കാൻ സാധിച്ചില്ല..
അത് പിന്നെ നിങ്ങൾ വരുന്നതിന്റെ ഒരു മാസം മുന്നേയാണ് ഞങ്ങൾക്കു രണ്ടുപേർക്കും ഓർമ്മ തിരികെ കിട്ടിയത്..
ചിലപ്പോൾ ആ ഗുണ്ടകളിൽ നിന്നും കിട്ടിയ അടി കൊണ്ടായിരിക്കാം ഞങ്ങളുടെ ഓർമ്മ നഷ്ടപ്പെട്ടു പോയിരുന്നു..
പിന്നീട് ഇവിടെ ഇടയ്ക്ക് വരുന്ന ഒരു സന്യാസിവര്യനുണ്ട് അദ്ദേഹത്തിന്റെ പരിചരണത്തിലാണ് ഞങ്ങൾക്ക് ഓർമ്മ തിരിച്ചു കിട്ടിയത്…
ആദ്യം ലളിതക്കായിരുന്നു ഓർമ്മ തിരിച്ചു കിട്ടിയത് പിന്നീട് വൈകാതെ തന്നെ എനിക്കും..
നിങ്ങളെയെല്ലാം കാണുവാൻ വേണ്ടി ഉടൻതന്നെ ഈ കാട് ഇറങ്ങാൻ ഇരുന്നതാണ് ഞങ്ങൾ പക്ഷേ ഉരുൾപൊട്ടൽ സംഭവിച്ച് പാതയോരകളെല്ലാം വല്ലാത്തൊരു അവസ്ഥയിലാണെന്നും കുറച്ചു ദിവസം കഴിഞ്ഞാൽ എല്ലാം ശരിയാകും അതുവരെ ഇവിടെത്തന്നെ തങ്ങുവാൻ മൂപ്പൻ പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ ഇവിടെ നിന്നത്..
അത് ഒരു കണക്കിന് നന്നായി അതുകൊണ്ടാണല്ലോ മോനെ എനിക്ക് കാണുവാൻ സാധിച്ചത്.. രാജശേഖരൻ നിറഞ്ഞ കണ്ണുകളോടെ രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു…
കരയല്ലേ ചെറിയമ്മേ ചെറിയച്ഛ എല്ലാം ശരിയാകും.. ഞാനല്ലേ പറയുന്നത് നമ്മുടെ കുഞ്ഞിയെ കൊന്നവന്മാരെ ഒന്നും ഞാൻ വെറുതെ വിടില്ല എത്ര വർഷങ്ങൾ കഴിഞ്ഞാലും എല്ലാം കുഴികുത്തി ഞാൻ പുറത്തിടും പറയുന്നത് ഈ രുദ്രദേവാണ്
മുറുകിയ മുഖത്തോടെ ഉറച്ച വാക്കുകളാൽ രുദ്രൻ ഇരുവരെയും നോക്കി പറയുമ്പോൾ അത്രയും നേരം വിങ്ങി നിന്നിരുന്ന രാജശേഖരന്റെയും ലളിതയുടെയും മനസ്സിനെ കുളിർമയേകുന്ന ഒന്നായി മാറിയിരുന്നു അവന്റെ വാക്കുകൾ..
കണ്ണുകൾ തുടച്ചുകൊണ്ട് ലളിതാ രുദ്രനോട് ചോദിച്ചു ആരാ രുദ്ര ഈ കുട്ടി?
അ…അത് പിന്നെ ചെറിയമ്മ ഇത് മിത്ര കുഞ്ഞിക്ക് പകരം സൂരജ് ഇവളെ ദത്തെടുത്തതാണ്..
എന്തുകൊണ്ടൊ മിത്രയുടെ പാസ്റ്റ് ഇവരോട് പറയുവാൻ രുദ്രന് ആ സമയം തോന്നിയില്ല..
ഒരു നിമിഷം ലളിതയും രാജശേഖരനും ഞെട്ടിക്കൊണ്ടും മിത്രയെ തന്നെ നോക്കി നിന്നു..
അവളുടെ ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞു മുഖം കണ്ടതും തന്റെ മുന്നിൽ നിൽക്കുന്നത് കുഞ്ഞിയാണെന്ന് പോലും ഇരുവർക്കും തോന്നി..
ഇരുവരും ഓടി ചെന്ന് അവളെ ഇറുകെ കെട്ടിപ്പുണർന്നു..
മോളെ കുഞ്ഞി അതെ ഇത് എന്റെ മോള് തന്നെയാ അല്ലേ ശേഖരേട്ടാ നമ്മുടെ സൂരജിന് തെറ്റിയിട്ടില്ല ഇത് എന്റെ കുഞ്ഞിയ.. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് ലളിത ശേഖരനോട് പറഞ്ഞു..
ആ സമയം മിത്രയും വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു ഒരുപക്ഷേ താൻ അവരുടെ മരിച്ചുപോയ കുഞ്ഞിയുടെ സ്ഥാനത്താണെന്ന് അറിയുമ്പോൾ ഇരുവർക്കും തന്നോട് ദേഷ്യം ആകും എന്നാണ് മിത്ര കരുതിയത് പക്ഷേ അവളെ ഞെട്ടിച്ചുകൊണ്ട് ഇരുവരും അവളെ കെട്ടിപ്പുണർന്നപ്പോൾ അവളുടെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു…
രുദ്രമോനെ എനിക്ക് കാണണം സൂരജിനെ നമുക്ക് ഉടനെ തറവാട്ടിലേക്ക് പോകണം … രാജശേഖരൻ സന്തോഷത്തോടെ രുദ്രനോട് പറഞ്ഞു…
പോകാം ചെറിയച്ഛ ആയിട്ടില്ല ഒരു ദിവസം കൂടി കഴിഞ്ഞോട്ടെ എനിക്ക് ഒന്നും കൂടി ഓക്കേ ആകാൻ ഉണ്ട് അത് മാത്രമല്ല ഇപ്പോൾ പോയാൽ സൂരജിനെ കാണാൻ കഴിയില്ല അവൻ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇവിടെയില്ല..
അങ്ങനെ പറഞ്ഞത് രാജശേഖരനും ലളിതയും മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു കേസന്വേഷണമോ?
അതെ ഞങ്ങൾ ഇരുവരും police ഓഫീസർസ് ആണ്..
സൂരജ് വർമ്മ IPS
രുദ്രദേവ് IPS
തന്റെ മകൻ നല്ലൊരുനിലയിലാണ് ഇപ്പോൾ എന്നറിഞ്ഞതും ആ ദമ്പതികളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..
രാജശേഖരൻ ലളിതയെയും മിത്രയേയും രുദ്രനെയും ചേർത്തുപിടിച്ച് നിൽക്കുമ്പോൾ രുദ്രന്റെ മനസ്സിൽ അന്നിവരെ അക്രമിച്ചത് ആരായിരിക്കും എന്ന ചിന്തയായിരുന്നു..
ഇനിയൊരു പക്ഷേ മനോജിനെ ആക്രമിക്കാൻ വന്നപ്പോൾ തെറ്റുപറ്റി പോയതായിരിക്കുമൊ ഗുണ്ടകൾക്ക് അല്ല കൂട്ടത്തിൽ കുഞ്ഞിയെയും കൊല്ലണം എന്നല്ലേ ആ ഗുണ്ട പറഞ്ഞത് എന്നല്ലേ ചെറിയമ്മ പറഞ്ഞത്.. അപ്പോൾ ടാർഗറ്റ് ഇവർ തന്നെയായിരുന്നു..
ആരായാലും അവരുടെ സർവ്വനാശം അടുത്തിരിക്കുന്നു എന്റെ സൂരജിനെ ഇത്രയും നാൾ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട ഏതവൻ ആണെങ്കിലും ഞാൻ നരകിച്ചേ കൊല്ലുകയുള്ളൂ നരകപ്പിച്ച്!!!!!!
രാജശേഖരനെ ചേർത്ത് പിടിക്കുമ്പോൾ രുദ്രന്റെ മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കിയിരുന്നു…
എല്ലാത്തിനെയും നശിപ്പിക്കാനുള്ള ദേഷ്യം അവന്റെ മുഖത്ത് കാണാൻ ഉണ്ടായിരുന്നു…
സൂരജിനെ ചെറുപ്പത്തിലെ അനാഥനാക്കിയത് ആരാണെങ്കിലും അവന്റെ സർവ്വനാശം ആരംഭിക്കാൻ പോകുവാണെന്ന് ആ സമയം പ്രകൃതിക്ക് പോലും തോന്നി..
തുടരും
