രുദ്രാക്ഷം 47

*രുദ്രാക്ഷം 47*

സാഹചര്യം ഏതുമായിക്കോട്ടെ  ഞാൻ കെട്ടിയ താലിയാണ് നിന്റെ കഴുത്തിൽ ഇപ്പോൾ ഉള്ളത് ഞാൻ കെട്ടിയത് അഴിച്ചെടുക്കുവാൻ എനിക്കറിയാം  പക്ഷേ അതിനുള്ള സമയം ആയിട്ടില്ല.. ആ താലി എങ്ങാനും  നിന്റെ കഴുത്തിൽ കണ്ടിട്ടില്ലെങ്കിൽ അപ്പോൾ ബാക്കി… പിന്നെ അതാരും കാണാതെ ആ കഴുത്തിൽ തന്നെ  കിടക്കണം മനസ്സിലായല്ലോ നിനക്ക്..

ഒരിഞ്ച് വ്യത്യാസം പോലും ഇല്ലാതെ രുദ്രൻ തന്റെ മുഖത്തെക്ക് മുഖം അടിപ്പിച്ചു വെച്ച് പറയുമ്പോൾ അവന്റെ നാസികയിൽ നിന്നും വരുന്ന ചുടു നിശ്വാസം അവളുടെ ചുണ്ടിലും നാസികയിലുമായി തട്ടുന്നുണ്ടായിരുന്നു.

സത്യത്തിൽ എന്താണ് അവൻ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല എങ്കിലും അവന്റെ മുഖത്തെ നിർവജിക്കാൻ പറ്റാത്ത ഭാവം കണ്ടതും അറിയാതെ തന്നെ അവൾ തലയാട്ടി കൊണ്ടു അവനോടായി പറഞ്ഞു

മ..മനസ്സിലായി..

Good girl..

അത്രയും പറഞ്ഞു അവളുടെ മുഖം ആകെ തന്റെ കണ്ണുകൾ കൊണ്ട് ഓടിച്ച് രുദ്രൻ വേഗത്തിൽ പുറത്തേക്കിറങ്ങി പോയി..

ഒരു നിമിഷം മിത്ര ആകെ തരിച്ചിരുന്നു പോയി..

രുദ്രൻ വന്നതോ പറഞ്ഞതോ എന്താണെന്ന് അവൾക്ക് മനസ്സിലായില്ല പക്ഷേ അവന്റെ സാമ്യം തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ അത് ഓർമയിലേക്ക് വന്നതും അവളുടെ ശരീരം ഒന്ന് കുളിര് പൂണ്ടു..

അറിയാതെ തന്നെ മിത്രയുടെ ചൊടിയിൽ അവനു വേണ്ടി ഒരു പുഞ്ചിരി വിടർന്നു..

സൂരജിനൊപ്പം തറവാട്ടിലേക്ക് കയറി വരുന്ന മിത്രയെ കണ്ടതും ലളിത ഓടിവന്ന് അവളെ പുണർന്നുകൊണ്ട് ചോദിച്ചു..

അയ്യോ മോളെ എന്താ പറ്റിയത്  മോൾക്ക് സൂരജ് പറഞ്ഞു മോൾക്ക് വയ്യായ്കയായി അതുകൊണ്ടാണ് അമ്പലത്തിലേക്ക് വരാതിരുന്നത് എന്ന് എന്താണ് അമ്മയുടെ കുട്ടിക്ക് പറ്റിയത്..

ലളിത വാത്സല്യത്തോടെ മിത്രയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു..

ഒരു നിമിഷം മിത്രയ്ക്ക് തന്റെ സ്വന്തം അച്ഛനെയും അമ്മയെയും ഓർമ്മവന്നു.. അവരെ ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു.

കണ്ണ് നിറച്ചുകൊണ്ട്  ലളിതയെ തന്നെ നോക്കി നിൽക്കുന്ന മിത്രയെ കണ്ടതും സൂരജ് അവരോടായി പറഞ്ഞു..

ഒന്നുമില്ല അമ്മേ കുഞ്ഞിക്ക്‌ പെട്ടെന്നൊരു തലകറക്കം ഭാഗ്യത്തിന് രുദ്രൻ കൂടെയുള്ളതുകൊണ്ട് അവൻ നേരെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി അതാണ് വൈകിയത്.. അമ്മ ഇങ്ങനെ ഇവളെ ഇവിടെ നിർത്താതെ ഒന്നു മുറിയിലേക്ക് കൊണ്ടുപോയി കിടത്തിയെ അല്പസമയം ഒന്ന് വിശ്രമിക്കട്ടെ ക്ഷീണം എല്ലാം മാറും..

ഹാ ഞാനത് മറന്നു.. മോള് വാ അമ്മ മോൾക്ക് ജ്യൂസ് എന്തെങ്കിലും എടുക്കട്ടെ കുടിക്കുവാൻ ആദ്യം അൽപനേരം ഒന്ന് വിശ്രമിക്ക്..

ഹ്മ്മ്മ്മ്മ്….

മുറിയിലെത്തിയതും മിത്ര കണ്ണുകൾ അച്ചു കൊണ്ടോ ബെഡിൽ കിടന്നു അപ്പോൾ അവളുടെ മനസ്സിലേക്ക് അല്പം മുൻപ് രുദ്രൻ തന്റെ കഴുത്തിൽ താലി ചാർത്തിയ സന്ദർഭം ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു..

അത് ഓർക്കുംതോറും മിത്രയുടെ   ചൊടിയിൽ ഒരു നാണം വിരിഞ്ഞിരുന്നു..

ലളിത കൊണ്ടുവന്ന ജ്യൂസ് കുടിച്ചതും അവൾക്ക് അല്പം ഉന്മേഷം തോന്നി..

എന്നാൽ മോള് കിടക്ക് അമ്മ കുറച്ച് കഴിഞ്ഞ് വരാട്ടോ..

ഹ്മ്മ്മ് ശരി അമ്മേ..

കുളിക്കുവാൻ ബാത്റൂമിൽ കയറിയ മിത്ര കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി നിന്നു..

രുദ്രേട്ടൻ നേരത്തെ തന്റെ രക്തം കൊണ്ട് സിന്ദൂര രേഖ ചുവപ്പിച്ചടത്ത് അവൾ പതിയെ വിരലുകൾ ഉണ്ട് ഒന്ന് തലോടി..

സൂക്ഷിച്ചു നോക്കിയാൽ ഇപ്പോഴും കാണാം ആ ചുവപ്പ് അല്പമായി അവിടെ ഇപ്പോഴും ഉണ്ട് ആശുപത്രിയിൽ നിന്ന് വരുന്നതിനു മുന്നേ സൂരജേട്ടൻ പറഞ്ഞത് പ്രകാരം കോട്ടൺ പഞ്ഞി കൊണ്ട് ഞാൻ അവിടെ ഒന്നു തുടച്ചിരുന്നു..

മാറിൽ നിന്നും ദാവണി എടുത്തു മാറ്റിയപ്പോൾ കണ്ടു കഴുത്തിലായി കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത താലി ഒരു നിമിഷം ആ താലിയിലേക്ക് നോക്കി നീക്കുമ്പോൾ തന്റെ അടുക്കൽ രുദ്രൻ നിൽക്കുന്നത് പോലെ തോന്നി മിത്രക്ക്..

കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിന്റെ  അടുത്തു രുദ്രൻ നിൽക്കുന്നത് പോലെ തോന്നിയ മിത്ര ഞെട്ടിക്കൊണ്ടു പുറകോട്ടേക്ക്  നോക്കിയതും പക്ഷേ അവിടെ ആരും ഇല്ലായിരുന്നു..

എല്ലാം തന്റെ തോന്നലാണെന്ന് മനസ്സിലായതും മിത്രയുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു..

രാവിലെ നന്ദനയും ഒത്ത് പടിഞ്ഞാറെ തൊടിയിൽ ഉള്ള മൂവാണ്ടൽമാവിന്റെ ചുവട്ടിൽ ഇരിക്കുകയാണ്  മിത്ര..

പതിവുപോലെ തന്നെ നന്ദനയുടെ കയ്യിൽ മാങ്ങയുണ്ട് മിത്രയാണെങ്കിൽ രുദ്രനെ ഓർത്തുകൊണ്ട് ഊഞ്ഞാലിൽ ആടുകയും ചെയ്യുന്നു..

മിത്രയൊന്നും സംസാരിക്കുന്നില്ല എന്ന് കണ്ടതും നന്ദന അവളോട് ചോദിച്ചു..

അല്ല മിത്രക്കുട്ടി എന്താ നിന്റെ പ്ലാൻ എവിടെ എത്തി നിന്റെ മിഷൻ രുദ്രദേവ്…

എവിടെയും എത്തിയില്ല നന്ദൂട്ടിയെ നീ എനിക്കൊരു വഴി പറഞ്ഞു തരുമോ..

ബെസ്റ്റ് ഇത്രയും കാലമായിട്ട് സൂരജ് ചേട്ടനെ വളക്കാനുള്ള വഴി കിട്ടിയിട്ടില്ല അപ്പോഴാണ് നിനക്ക് ഞാൻ വഴി പറഞ്ഞു തരുന്നത്.. എന്റടുത്ത് പല വഴികളും ഉണ്ടായിരുന്നു ആ വഴികൾ വച്ച് ഞാൻ സൂരജേട്ടനെ വളക്കാൻ നോക്കിയിട്ട് പറ്റിയിട്ടില്ല എന്നിട്ടല്ലേ ആ കാലിനെ വളക്കാൻ പറ്റുന്നത്..

കാലൻ എന്ന് വിളിച്ചതും മിത്ര നന്ദനയെ ഒന്ന്  ചെറഞ്ഞു നോക്കി..

ഹോ സോറി നിന്റെ രുദ്രേട്ടൻ ..

ഹ്മ്മ്മ് …

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നല്ലേ പറയുക.. നിന്റെ മാവ് പൂക്കുവാനും ഉണ്ടാകും സമയം കയ്യിലുള്ള മാങ്ങ നക്കികൊണ്ട് നന്ദന പറഞ്ഞു..

ഈ സമയമാണ് സൂരജ് അവിടേക്ക് വന്നത് സൂരജിനെ കണ്ടതും മിത്ര ഊഞ്ഞാലിൽ നിന്നും എഴുന്നേറ്റുനിന്ന് അവനെ നോക്കി.

എന്നാൽ നന്ദന മരക്കൊമ്പിൽ ഇരുന്നു കൊണ്ട് തന്നെ അവനെ പുച്ഛിച്ചുകൊണ്ട് വീണ്ടും മാങ്ങാ നക്കുവാൻ തുടങ്ങി..

നീ ഇവിടെ ഇരിക്കുകയാണോ കുഞ്ഞി നിന്നെ ഞാൻ എവിടെ എല്ലാം തിരഞ്ഞു   നിന്നെ അമ്മ വിളിക്കുന്നുണ്ട്…

ആണോ ഏട്ടാ….നന്ദൂട്ടിയെ ഞാനിപ്പോൾ വരാട്ടോ…

അത്രയും പറഞ്ഞു തന്റെ ദാവണി അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട്    മിത്ര തറവാട്ടിലേക്ക് ഓടിപ്പോയി..

  മിത്ര പോകുന്നതും  നോക്കി പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ സൂരജ് കാണുന്നത് തന്നെ ശ്രദ്ധിക്കാതെ മാങ്ങ നുണയുന്ന   നന്ദനയെയാണ് ..

എടി മരം കേറി നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടില്ലേ ഇതിന്റെ മുകളിൽ ഇങ്ങനെ വലിഞ്ഞു കയരുതെന്ന്… എത്ര പറഞ്ഞാലും മനസ്സിലാകില്ല നീയെന്താ വല്ല വാനര ജന്മവും ആണോ..

എടോ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടേണ്ട…ഇടപെടണ്ട എന്ന് ഞാൻ ചിലപ്പോൾ മരത്തിൽ കയറും വേണ്ടിവന്നാൽ   തെങ്ങിലും കയറും ഇത് ചോദിക്കാൻ താൻ ആരുവാ..

അവൾ അവനെ പുച്ഛിച്ചുകൊണ്ട് വീണ്ടും മാങ്ങ നുണയുവാൻ തുടങ്ങി ..

ഹോ പണ്ടാരം എന്ത് നക്കലാടി നക്കി… നക്കി അതിലൊന്നുമില്ല ദൂരേക്ക് വലിച്ചെറി..

ഇല്ലെങ്കിൽ

എന്ത് പറഞ്ഞാലും തർക്കുത്തരം നിന്നെ ഉണ്ടല്ലോ…

നന്ദനയെ അടിക്കുവാൻ വേണ്ടി സൂരജ് ഒരു വടിക്ക് വേണ്ടി അവിടെയെല്ലാം തിരഞ്ഞു അവസാനം ഒരു ചുള്ളിക്കമ്പ് കയ്യിലെടുത്തുകൊണ്ട് അവൻ അവളെ അടിക്കുവാൻ ഓങ്ങിയതും നന്ദന ആ മാവിന്റെ ശിഖരത്തിൻമേൽ കയറി നിന്നു..

ധൈര്യമുണ്ടെങ്കിൽ താൻ എന്നെ വന്ന് അടിക്കെടോ… അവൾ അവനെ വെല്ലുവിളിച്ചു..

ദേ നോക്ക് പെണ്ണേ അതിന്റെ മുകളിൽ നിന്നും കാല് തെന്നി നടുവും കുത്തി നീ താഴെ വീഴും വേണ്ടാത്ത പണിക്ക് നിൽക്കേണ്ട…

സൂരജ് വിരൽ ചൂണ്ടിക്കൊണ്ട് ഒരു താക്കീതു പോലെ നന്ദനയോടായി പറഞ്ഞു..

ഈ നന്ദന കാണാത്ത മാവുകൾ ഒന്നുമില്ല  ഈ പറമ്പിൽ എന്നോടാണ് ബാല കളി..

സൂരജിനെ നോക്കി വലിയ വായയിൽ ഡയലോഗ് അടിച്ചതും അവളുടെ കാല് തെന്നിയതും ഒരേ സമയമായിരുന്നു..

ആാാാാ!!!

കാലു തെന്നി നിലത്തേക്ക് വീണു നന്ദന പക്ഷേ ഭൂമിയിൽ പതിഞ്ഞിട്ടില്ല എന്ന് കണ്ടതും തലയുയർത്തി നോക്കിയവൾ കാണുന്നത് താനിപ്പോൾ സൂരജിന്റെ നെഞ്ചിൽ മുഖം അമർത്തി   കിടക്കുകയാണെന്ന പരമസത്യം അപ്പോഴാണ് നന്ദനയ്ക്ക് മനസ്സിലായത്..

സത്യത്തിൽ ഇത്രയടുത്ത് ആദ്യമായിട്ടാണ് നന്ദന സൂരജിനെ കാണുന്നത്…

ഈ സമയം സൂരജ് നന്ദനയുടെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു ഒരു നിമിഷം പരസ്പരം അവരുടെ കണ്ണുകൾ ഒന്നു കോർത്തു…

നന്ദനയുടെ മൃദുലത സൂരജിന്റെ നെഞ്ചിലായി അമർത്തുന്നതും അവന്റെ ശരീരത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു… ഇതുവരെ തോന്നാത്ത പല വികാരങ്ങളും അവനെ കീഴ്പ്പെടുത്തുന്നത് പോലെ സൂരജിന് തോന്നി..

സൂരജിന്റെ കൈകൾ അറിയാതെ തന്നെ നന്ദനയുടെ ഇടുപ്പിലേക്കായി ചേർത്തുവെച്ചുപോയി അവൻ.

ചുണ്ടുകൾ തമ്മിലുള്ള ഇരുവരുടെയും ദൂരം കുറഞ്ഞ കുറഞ്ഞു വന്നു ഏതൊരു മായിക ലോകത്തു അകപ്പെട്ടത് പോലെ ആയിപ്പോയി രണ്ടുപേരും..

ഏട്ടാ!!!!

ദൂരെ നിന്നും ഉള്ള മിത്രയുടെ ശബ്ദമാണ് ഇരുവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

ഞെട്ടിക്കൊണ്ട് സൂരജ് നന്ദനയെ നോക്കി അലറിക്കൊണ്ടു പറഞ്ഞു

എഴുന്നേറ്റു മാറടി കോപ്പേ ഹോ മുടിഞ്ഞ വെയിറ്റാണല്ലോ ഇതിന് എന്റെ നടു പോയി എന്ന തോന്നുന്നത്..

അയ്യേ താനെന്തു പോലീസാ എന്നെപ്പോലെ ഒരു പെൺകുട്ടി ദേഹത്തേക്ക് ഒന്ന് വീഴുമ്പോഴേക്കും പൊട്ടിപോകാനുള്ള നട്ടെല്ലേ തനിക്കുള്ളു അല്ലേ  shame…shame

എടീ കൂടുതൽ ഡയലോഗ് കിടന്നു അടിക്കാതെ എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റു മാറടി..

ഓ തമ്പ്രാ

നന്ദന വീണ്ടും അവനെ പുച്ഛിച്ചുകൊണ്ടു അവന്റെ ശരീരത്തിൽ നിന്നും എങ്ങനെയോ എഴുന്നേറ്റുനിന്നു .. നന്ദന എഴുന്നേറ്റ് നിന്നതും സൂരജ് കൈകൾ കുത്തി എഴുന്നേറ്റു നിന്ന് കൊണ്ട് അവളെ നോക്കി പേടിപ്പിച്ചു  വേഗം തറവാട്ടിലേക്ക് തന്നെ തിരിഞ്ഞു നടന്നു..

  മിത്ര വരുമ്പോൾ അവൾ കാണുന്നത് വാണം വിട്ടതുപോലെ ഓടിപ്പോകുന്ന സൂരജിനെയാണ് നന്ദനയാണെങ്കിൽ അവൻ പോകുന്നത് തന്നെ നോക്കി നിൽക്കുന്നുണ്ട്..

എന്താ നന്ദൂട്ടി ഏട്ടൻ ഇത്ര വേഗത്തിൽ നടന്നു പോകുന്നത് നീ വീണ്ടും വഴക്കിട്ടോ ഏട്ടനും ആയിട്ട്..

അതിന് നന്ദന നാണത്താൽ വിരൽ കടിച്ചുകൊണ്ട് ഇന്ത്യയുടെ മാപ്പ് മണ്ണിൽ നിലത്ത് വരച്ചു കൊണ്ട് മിത്രയോടായി പറഞ്ഞു..

“ഇങ്ങനെ പോവുകയാണെങ്കിൽ എന്റെ മാവും ഉടനടി പൂക്കും എന്നാണ് തോന്നുന്നത്…

അത്രയും പറഞ്ഞ് ഏതോ ലോകത്ത് എന്നാ  പോലെ തുള്ളിച്ചാടി പോകുന്നവളെ നോക്കി അന്തംവിട്ട് നിൽക്കുന്നുണ്ടായിരുന്നു മിത്ര അവിടെ..

ഇവൾ ഇതെന്തു തേങ്ങയാ പറയുന്നത് എന്ന് എക്സ്പ്രഷൻ ആയിരുന്നു അപ്പോൾ മിത്രയുടെ മുഖത്ത്…

കത്തിയെരിയുന്ന ചിതയിലേക്ക് നോക്കി നിൽക്കുകയാണ് വികർണ്ണൻ അവന്റെ ചോര ചുവപ്പാർന്ന കണ്ണുകളിൽ ചിതയിൽ നിന്നും വരുന്ന അഗ്നി പ്രകാശം തട്ടുമ്പോൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു..

തൊട്ടടുത്തായി തന്നെ ഭൈരവനും നിൽക്കുന്നുണ്ട് പക്ഷേ അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീഴുന്നില്ലായിരുന്നു..

ചിതയ്ക്ക് ചുറ്റുമായി നിൽക്കുന്നവർ അല്പം അകലം പാലിച്ചു നിന്നു കാരണം ഭൈരവന്റെയും വികർണ്ണന്റെയും അടുത്തേക്ക് പോകുവാൻ തന്നെ അവർക്ക് ഭയം തോന്നി..

തുടരും

Leave a Reply

You cannot copy content of this page