*രുദ്രാക്ഷം 40*
രണ്ടു ദിവസങ്ങൾക്ക് ശേഷം രുദ്രന്റെയും മിത്രയുടെയും ഒപ്പം രാജശേഖരനും ലളിതകുമാരിയും തങ്ങളുടെ കുടുംബത്തിന്റെ അരികിലേക്ക് പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു..
ഇത്രയും വർഷത്തോളം തങ്ങളെ അവരിൽ ഒരാളായി കണ്ട മൂപ്പനോടും അവിടെയുള്ള അന്തേവാസികളോടും നന്ദി പറഞ്ഞുകൊണ്ട് അവർ നാലുപേരും കാടിറങ്ങി..
മിത്രയില്ലാത്തത് കൊണ്ട് തന്നെ നന്ദന വല്ലാതെ മൂടിയായിരുന്നു.. അവൾക്ക് മിത്ര എപ്പോഴാണ് തിരിച്ചുവരിക എന്നറിയണമെന്നുണ്ട് മുത്തശ്ശനോട് ചോദിച്ചപ്പോൾ സൂരജെട്ടന് അറിയും എന്നാണ് പറഞ്ഞത് അതുകൊണ്ടുതന്നെ കുറെ നേരമായി അവൾ സൂരജിന്റെ വാതിലിന്റെ അടുക്കൽനിന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കുവാൻ തുടങ്ങിയിട്ട്..
സൂരജിന്റെ അടുക്കലേക്ക് പോകാൻ അല്പം ഭയമുണ്ട് കാരണം അവന് തന്നെ കാണുമ്പോഴത്തേക്കും കലിയിളകും…
എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് നന്ദന അകത്തേക്ക് കയറി..
അവൾ സൂരജിനെ നോക്കുമ്പോൾ അവൻ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ട് ബെഡിൽ ഇരിക്കുകയാണ്..
സൂരജും കണ്ടിരുന്നു തന്റെ മുറിയിലേക്ക് കുറെ നേരമായി ഏന്തി വലിഞ്ഞു നോക്കുന്ന നന്ദനയെ.. ഏതുവരെ പോകുമെന്ന് അറിയാൻ വേണ്ടിയാണ് അവനും ക്ഷമിച്ചുകൊണ്ട് അവിടെ ഇരുന്നത്..
മുറിയിൽ കയറിയിട്ടും സൂരജ് നന്ദനയെ നോക്കുന്ന കൂടെ ഇല്ലായിരുന്നു അതിന്റെ പരിഭവം അവളുടെ മുഖത്ത് കാണാനും ഉണ്ട്..
എന്താ നന്ദന കുറെ നേരമായല്ലോ താൻ അവിടെ തന്നെ നിൽക്കുന്നത് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ? സൂരജ് ഗൗരവത്തോടെ നന്ദനയെ നോക്കിക്കൊണ്ട് ചോദിച്ചു..
അത് അത് പിന്നെ സൂരജേട്ടാ മിത്ര എപ്പോഴാ തിരിച്ചു വരിക..
ഹ്മ്മ്മ്മ് എന്തിനാ നിന്റെ കൂടെ കൂടി അവളെയും നിന്നെപ്പോലെ മരം കേറി ആക്കാൻ ആണോ.. നീയോ ഒരു മരം കേറിയാണ് ഇനി കൂട്ടത്തിൽ എന്റെ കുട്ടിയെ കൂടി അങ്ങനെ ആക്കി തീർത്തോ
അത്രയും നേരം വിനയത്തോടെ നിന്ന നന്ദനയ്ക്ക് സൂരജിന്റെ വാക്കുകൾ കേട്ടതും എവിടെനിന്നൊക്കെയോ വിറഞ്ഞുകയറി ..
ദേ സൂരജേട്ടാ ഞാനൊരു കാര്യം പറഞ്ഞേക്കാം വെറുതെ എന്റെ മെക്കട്ട് കയറിയാൽ ഉണ്ടല്ലോ അല്ല അത് അവിടെ നിൽക്കട്ടെ ഞാൻ എപ്പോഴാ മിത്രയുടെ സ്വഭാവം മാറ്റി എന്ന് പറയുന്നത് ..
അങ്ങനെ ഒരാൾ വിചാരിച്ചാൽ ഒന്ന് മറ്റൊരാളുടെ സ്വഭാവം മാറുകയോന്നുമില്ല ഒരു ഐപിഎസ് ഓഫീസർ ആണ് പോലും ഇതുപോലും അറിയില്ല silly boy .
നന്ദന സൂരജിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..
എടി… തന്റെ കയ്യിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ് എടുത്ത് ബെഡിലേക്ക് വച്ചുകൊണ്ട് സൂരജ് ചാടി എഴുന്നേറ്റ് നന്ദനയുടെ നേർക്ക് ചീറിക്കൊണ്ട് പറഞ്ഞു..
എടി പറഞ്ഞുപറഞ്ഞ് നീ എങ്ങോട്ടാടീ കേറി പോകുന്നത് അതേടി നിന്റെ കൂടെ നടന്നാൽ എന്റെ പെങ്ങളും വഴിതെറ്റിപ്പോകും അമ്മാതിരി സാധനമാണ് നീ ആറ്റംബോംബിന് കയ്യും കാലും വെച്ച മുതല്
എടോ എടോ എടോ.. താൻ എന്താടോ എന്നെ കുറിച്ച് പറയുന്നത്.. തനിക്ക് എന്നെ ശരിക്കും അറിയുന്നതല്ലേ വെറുതെ എന്റെ അടുത്ത് നിന്നും പണി വാങ്ങാൻ നിൽക്കേണ്ട…
എന്താടി എന്നെ വിളിച്ചത് എടോ എന്നോ നിന്നെക്കാളും എത്ര വയസ്സിന് മൂത്തതാടീ ഞാൻ…
അയിന്..
നന്ദനയുടെ കൂസലില്ലായ്മയോടുള്ള നിൽപ്പ് കണ്ടതും സൂരജിന് ആകെ വിറഞ്ഞു കയറി…
അവൻ ദേഷ്യത്തോടെ നന്ദനയുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ അടുക്കലേക്ക് നിർത്തി..
ദേ നന്ദു വേണ്ടാ വേണ്ടാ വെക്കുമ്പോൾ ഉണ്ടല്ലോ വെറുതെ എന്റെ തലയിൽ കയറാൻ നിൽക്കണ്ട..
ഒരു നിമിഷം നന്ദന അവന്റെ നന്ദു എന്ന വിളിപ്പീരിൽ തറഞ്ഞു നിന്ന് പോയി കാരണം എത്രയോ കാലങ്ങൾക്ക് ശേഷമാണ് സൂരജ് തന്നെ നന്ദു എന്ന് വിളിക്കുന്നത് അവളുടെ ഇരു കണ്ണുകളും നിറഞ്ഞു..
സൂരജ് ദേശ്യത്തോടെ നന്ദനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ടതും അവനും ആകെ വല്ലാതെയായി..
നീ നീ എന്തിനാ കരയുന്നത് ഞാൻ അതിനുമാത്രം ഒന്നും പറഞ്ഞില്ലല്ലോ..
നന്ദനയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും സൂരജും ആകെ വല്ലാതെയായി..
അവൻ അവളുടെ കയ്യിൽ നിന്നും തന്റെ കൈകളെ വിടുവിച്ചുകൊണ്ട് പറഞ്ഞു..
” നീ പൊയ്ക്കോ, മിത്ര വരും അധികം വൈകാതെ തന്നെ”..
എന്തുകൊണ്ടോ നന്ദനയുടെ മുഖത്തേക്ക് നോക്കുവാൻ സൂരജിന് സാധിച്ചില്ല..
അവൻ മറ്റെവിടെയോ ദൃഷ്ടി ഊന്നി നിൽക്കുന്നത് കണ്ടതും നന്ദന തന്റെ നിറഞ്ഞു കണ്ണുകൾ തുടച്ചുകൊണ്ട് സൂരജിനോട് ചോദിച്ചു..
എത്ര നാളുകൾക്ക് ശേഷമാണ് സൂരജേട്ടൻ എന്നെ നന്ദു എന്ന് വിളിക്കുന്നത്.. ഇതിനുമാത്രം എന്നെ വെറുക്കുവാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ സൂരജേട്ടാ.. എന്റെ മനസ്സിൽ സൂരജെട്ടനോട് തോന്നിയ ഇഷ്ടം ഞാൻ തുറന്നു പറയുക മാത്രമല്ലേ ചെയ്തത്.. അതിന് ഇങ്ങനെ അകന്നുനിന്ന് ഇത്രയും വലിയ ശിക്ഷ നൽകേണ്ടിയിരുന്നോ?
ഇപ്പോഴും നന്ദനയുടെ മനസ്സിൽ സൂരജേട്ടൻ മാത്രമാണ്.. പ്രായത്തിന്റെ ചാപല്യം എന്നുപറഞ്ഞ് അന്ന് എന്നെ തള്ളി പറഞ്ഞില്ലേ എന്നാലും സാരമില്ല ഇപ്പോഴും ഞാൻ കാത്തിരിക്കുന്നുണ്ട് പ്രതീക്ഷയോടെ സൂരജേട്ടന്റെ മനസ്സ് മാറും എന്ന് കരുതി..
ഒരു നിമിഷം നന്ദനയുടെ തുറന്നു പറച്ചിൽ സൂരജ് തറഞ്ഞു നിന്നുപോയി. കാരണം നന്ദന അന്ന് പത്തിൽ പഠിക്കുമ്പോഴാണ് സൂരജിനോട് തന്റെ ഇഷ്ടം തുറന്നുപറഞ്ഞത് അതിന് അവളെ നല്ല രീതിയിൽ വഴക്ക് പറഞ്ഞ് മുഖം നോക്കി ഒന്ന് കൊടുത്തിട്ടാണ് സൂരജ് അവന്റെ മുറിയിൽ നിന്നും അവളെ ആട്ടിപ്പായിപ്പിച്ചത് അതിനുശേഷം നന്ദനയും സൂരജും തമ്മിൽ അങ്ങനെ മിണ്ടാറില്ല..
ഏകദേശം രണ്ടു വർഷത്തിനുശേഷമാണ് ഇപ്പോൾ സൂരജ് നന്ദനയോട് ഒന്നു സംസാരിക്കുന്നത് പോലും..
ദേ നോക്ക് നന്ദന നീ ഒരു കാര്യം മനസ്സിലാക്കണം ഞാനൊരു അനാഥനാ അച്ഛനും അമ്മയും ഒന്നുമില്ലാത്തവൻ പിന്നെ നിനക്ക് ഇപ്പോൾ തോന്നുന്ന ഈ ഒരു ഇൻഫെക്റ്റുവേഷൻ കുറച്ചുകാലം കഴിഞ്ഞാൽ മാറും.. അതുമല്ലെങ്കിൽ എന്നെക്കാളും നല്ല ഒരുത്തനെ കാണുമ്പോൾ നിന്റെ മനസ്സ് മാറുക തന്നെ ചെയ്യും കാരണം നിന്റെ ഇപ്പോഴത്തെ പ്രായo അങ്ങനെയാണ് .. ദയവുചെയ്ത് നീ എന്നെ ഇങ്ങനെ വെറുപ്പിക്കരുത് പ്ലീസ്..
സൂരജ് നന്ദനയുടെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു..
വല്ലാത്തൊരു മരവിച്ച അവസ്ഥയിലായിപ്പോയി നന്ദന ദേഷ്യവും സങ്കടവും എല്ലാം അവളെ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൊണ്ടെത്തിച്ചിരുന്നു പിന്നീട് ഒരു നിമിഷം പോലും അവിടെ അവൾക്ക് നിൽക്കാൻ തോന്നിയില്ല നന്ദന കരഞ്ഞുകൊണ്ട് തന്നെ ആ മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി…
നന്ദന പോയിക്കഴിഞ്ഞെത്തും സൂരജിന്റെ ആകെ വല്ലാതെ ആയി
ചെ!!! വഴക്ക് പറയണ്ടായിരുന്നു…
അല്പസമയം കണ്ണുകൾ അടച്ച് സൂരജ് അവിടെ തന്നെ നിന്നു പിന്നീട് വീണ്ടും തന്റെ വർക്കിലേക്ക് കടന്നു..
ഏകദേശം രണ്ട് ദിവസം എടുത്തു രുദ്രനും മിത്രയ്ക്കും കാടിറങ്ങുവാൻ പ്രായാധിക്യം കൊണ്ട് രാജശേഖരനും ലളിതക്കും കാടിറങ്ങുവാൻ അല്പം ബുദ്ധിമുട്ടുള്ളത് കൊണ്ടു അവർക്കൊപ്പം തന്നെ ഇരുവരും വളരെ പതിയെ ആണ് കാടിറങ്ങിയത്..
കാട് ഇറങ്ങിയ നാല് പേരും ചെന്നത് അന്ന് ആ കുടുംബക്ഷേത്രത്തിലേക്ക് അവരെ സഹായിക്കുവാൻ വേണ്ടി ചെന്ന ആദിവാസി മൂപ്പന്റെ ഊരിനടുത്തായിരുന്നു..
അവരുടെ ഊരിൽ കയറി മൂപ്പനെ കണ്ട് അല്പസമയം വിശ്രമിച്ചതിനു ശേഷം ആണ് രുദ്രനും മിത്രയും രാജശേഖരനും ലളിതയും രുദ്രന്റെ താറിലായി തങ്ങളുടെ നാട്ടിലേക്ക് യാത്ര തിരിച്ചത് ..
ഉമ്മറത്ത് മഴ കണ്ടിരിക്കുകയാണ് സൂരജ് എന്തോ പതിവില്ലാതെ അവന്റെ മനസ്സ് വല്ലാതെ സന്തോഷിക്കുന്നത്പോലെ അവനെ തോന്നി …
പുറത്തെ മഴയിലേക്ക് തന്നെ കണ്ണു നട്ടിരിക്കുന്ന സമയത്താണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത് ഡിസ്പ്ലേയിൽ കാണുന്ന രുദ്രൻ എന്ന പേര് കണ്ടതും സൂരജിന്റെ കണ്ണുകൾ ഒന്നു വിടർന്നു ആദ്യത്തെ റിങ്ങിൽ തന്നെ സൂരജ് ഫോണെടുത്തു..
എടാ രുദ്ര നീ എവിടെയാടാ പോയിട്ടൊന്നു വിളിക്കുക കൂടി ചെയ്തില്ലല്ലോ മോൾ നിന്റെ കൂടെ തന്നെ ഇല്ലേ.. നീ നീ എപ്പോഴാ വരിക..
രുദ്രൻ ഫോൺ സ്പീക്കറിലായിരുന്നു ഇട്ടത് രാജശേഖരനും ലളിതകുമാരിയും തന്റെ മകന്റെ ശബ്ദം കേട്ടതും സന്തോഷത്താൽ കണ്ണീർ പൊഴിച്ചു…
ഞങ്ങളിതാ എത്താറായി ചുരം എല്ലാം ഇറങ്ങി.. അധികം വൈകില്ല രാത്രിയാകുമ്പോഴേക്കും എത്തും. നീ എവിടേക്കും പോകരുതേ ഞാൻ നിനക്കൊരു സർപ്രൈസ് ആയിട്ടാണ് വരുന്നത്..
സർപ്രൈസൊ എന്ത് സർപ്രൈസ്?
അതൊക്കെയുണ്ട് ഞാനിപ്പോൾ പറയുന്നില്ല നീ എവിടേക്കും പോകരുത് കേട്ടല്ലോ..
ഇല്ലടാ നീ എന്തായാലും വേഗം വാ എനിക്ക് എന്റെ കുട്ടിയെ കാണാഞ്ഞിട്ട് എന്തോ പോലെ? അല്ല മോളില്ലേ അടുത്ത്…
ഉണ്ടെടാ നല്ല ഉറക്കമാണ് രുദ്രൻ പുറകിലേക്ക് നോക്കിയപ്പോൾ കണ്ടു ലളിതയുടെ മടിയിലായി കിടന്നുറങ്ങുന്ന മിത്രയേ..
ആണോ എന്നാൽ ഉണർത്തേണ്ട നീയൊന്ന് വേഗം വാ ഇവിടെ നല്ല മഴയാണ്..
ആടാ രാത്രിയാകുമ്പോഴേക്കും എത്തും. നീ വച്ചോ ഫോൺ..
ഓക്കേ ടാ ബൈ..
എന്തിനാ കുട്ടി ഇവിടെ വന്ന് മഴയത്ത് ഇങ്ങനെ ഇരിക്കുന്നത് വല്ല അസുഖവും വരുത്തിവെക്കുമല്ലോ മുത്തശ്ശൻ തമ്പുരാൻ പുറത്തേക്കിറങ്ങി വന്നുകൊണ്ട് സൂരജിനെ സ്നേഹത്തോടെ ശാസിച്ചു കൊണ്ട് പറഞ്ഞു..
അത് പിന്നെ മുത്തശ്ശാ രുദ്രൻ വിളിച്ചിരുന്നു മിത്ര മോളെയും കൊണ്ട് അവൻ ഇപ്പോൾ എത്തും എന്ന പറഞ്ഞത്..
എനിക്കെന്തോ സർപ്രൈസും ഉണ്ട് പോലും എന്തായാലും ഞാൻ ഇവിടെ തന്നെ ഇരിക്കട്ടെ അവർ എത്താറായി കാണും..
ആണോ എന്റെ കുട്ടികൾ തിരിച്ചോ എന്റെ ദേവി നിക്ക് ഇപ്പോഴാ സമാധാനമായത്..
പിന്നീട് മുത്തശ്ശനും സൂരജിന്റെ അടുക്കൽ ഇരുന്ന ഓരോ വർത്തമാനം പറഞ്ഞിരുന്നു സമയം പോയത് ഇരുവരും അറിഞ്ഞില്ല പെട്ടെന്നാണ് പെരുമഴയത്ത് രുദ്രന്റെ താർ കോവിലകം കേറ്റ് കടന്നു അകത്തേക്ക് വന്നത്..
കാർ നേരെ കൊണ്ടുപോയി കാർപോർച്ചിൽ നിർത്തുന്നാതു കണ്ടതും സൂരജ് പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു..
മുത്തശ്ശാ മിത്ര മോളും രുദ്രനും വന്നുട്ടൊ..
സൂരജ് മുത്തച്ഛന്റെ കൈകൾ പിടിച്ച് പതിയെ എഴുന്നേറ്റ് നിന്നതും കാറിൽ നിന്നും ഇറങ്ങിവരുന്ന മറ്റു രണ്ടു വ്യക്തികളെ കണ്ട് ഇരുവരും ഇടിവെട്ടെറ്റതുപോലെ നിന്ന് പോയി..
ശേ… ശേഖരൻ… ലാ.. ലളിത..
മുത്തശ്ശന്റെ നാവിൽ നിന്നും ഉതിർന്ന പേര് കേട്ട് സൂരജിന് തന്റെ ശരീരത്തിലൂടെ എന്തോ തരിപ്പ് പടർന്ന് കയറുന്നത് പോലെ തോന്നി..
അവന് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലായിരുന്നു…
ഒരു അടിപോലും മുന്നോട്ട് വെക്കാൻ കഴിയാതെ സൂരജ് തരിച്ചു നിന്നു കൊണ്ട് തന്റെ മുന്നിലായി വന്നു നിൽക്കുന്ന ഇരുവരെയും മാറിമാറി നോക്കി..
ഈ സമയം ലളിതയും ശേഖരനും തന്റെ മകനെ തന്നെ നോക്കി കാണുകയായിരുന്നു..
തന്റെ മകൻ താൻ യൗവനത്തിൽ എങ്ങനെയുണ്ടായിരുന്നൊ അതുപോലെ തന്നെയുണ്ട്..
മൊ.. മോനെ.. കരഞ്ഞുകൊണ്ട് ശേഖരൻ സൂരജിന്റെ കവിളിലായി തന്റെ കൈകൾ ചേർത്തതും സൂരജ് ആർത്തു കരഞ്ഞുകൊണ്ട് ശേഖരനെ കെട്ടിപ്പിടിച്ചു..
അച്ഛാ… അച്ഛാ….!!!!!
അമ്മേ… അമ്മേ…..!!!!!
ഒരു കൊച്ചു കുട്ടിയെ പോലെ സൂരജ് ഇരുവരെയും കെട്ടിപ്പുണർന്നുകൊണ്ട് ആർത്തു കരഞ്ഞു… നീണ്ട 22 വർഷത്തെ സങ്കടം മുഴുവൻ അവൻ അലറി കരഞ്ഞു തീർക്കുകയായിരുന്നു ഈ സമയം രാജശേഖരനും ലളിതയും സന്തോഷംകൊണ്ട് തന്റെ മകനെ ഇറുകി കെട്ടിപ്പുണർന്നുകൊണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞു…
തുടരും
