പ്രണയാസുരം 37

*പ്രണയാസുരം 37*
രണ്ടോ മൂന്നോ ദിവസത്തേക്ക് പോയ ആദവും പാർവതിയും മൈസൂരിൽ രണ്ടാഴ്ചയോളം തങ്ങി…

ഈ രണ്ടാഴ്ച അവർക്ക് പരസ്പരം അറിയുവാനുള്ള സമയമായിരുന്നു.. ആദത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും അതുപോലെ പാർവതിയുടെ കഴിഞ്ഞുപോയ കുട്ടിക്കാലവും ജീവിതവും എല്ലാം അവൾ ഈ ദിവസങ്ങളിൽ ആദവുമായി പങ്കിട്ടു..

ഈ രണ്ടാഴ്ച ഇനിയൊരിക്കലും പിരിയാൻ പറ്റാത്ത തരത്തിൽ രണ്ടുപേരും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി മാറിയിരുന്നു…

പെട്ടികൾ എല്ലാം പാക്ക് ചെയ്ത് ആദം ഡിക്കിയിലേക്ക് വെച്ചുകൊണ്ട് തിരിഞ്ഞ് പാർവതിയെ നോക്കുമ്പോൾ കാണുന്നത് ആ പഴയ ബംഗ്ലാവിലേക്ക് ദുഃഖത്തോടെ നോക്കി നിൽക്കുന്ന പാർവതിയെയാണ്..

ഇന്നലെ തങൾ ഒരുമിച്ച് തീരുമാനിച്ചതാണ് നാട്ടിലേക്ക് പോകാമെന്ന് കാരണം രണ്ടാഴ്ച കൊണ്ട് ഡേവി നന്നേ കഷ്ടപ്പെട്ടു ബിസിനസ് എല്ലാം തനിച്ചു നോക്കുക എന്നത് അല്പം വിഷമമേറിയ കാര്യമാണ് പിന്നെ തന്റെയും പാർവതിയുടെയും സന്തോഷം മുന്നിൽ കണ്ടുകൊണ്ടാണ് ഡെവി എല്ലാം കുറച്ചു ദിവസത്തേക്ക് മാനേജ് ചെയ്തോളാം എന്ന് പറഞ്ഞത് എങ്കിലും അവനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നത് ശരിയല്ല എന്ന് ആദത്തിന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഈ തിരിച്ചുപോക്ക് തന്നെ..

താൻ ഇന്നലെ തിരിച്ചു പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ തൊട്ട് പെണ്ണിന്റെ മുഖം ആകെ വല്ലാത്തൊരു അവസ്ഥയിലാണ്.. ശരിക്കും ഇനിയും കുറച്ചു ദിവസം കൂടെ ഇവിടെ നിൽക്കണം എന്നും സ്ഥലങ്ങൾ എല്ലാം ചുറ്റി കാണണമെന്നും ആദത്തിനു ആഗ്രഹമുണ്ടായിരുന്നു പക്ഷേ  ജീവിതമല്ലേ നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ നടക്കുന്നത് ഈ രണ്ടാഴ്ചയെങ്കിലും തന്റെ ജീവിതത്തിൽ മനോഹാരിതയും വർണ്ണങ്ങളും വാരിവിതറുവാൻ പാർവതിക്ക് കഴിഞ്ഞല്ലോ അവളുമായി ഒത്ത് ചേർന്ന ആ രണ്ടാഴ്ച ജീവിതത്തിൽ തനിക്കെന്നും ഓർത്ത് വെക്കുവാൻ നൽകിയ മനോഹരമായ നിമിഷങ്ങൾ അതെല്ലാം ഓർത്തതും ആദത്തിന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു..

ആദം പാർവതിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതിയെ നടന്നു നീങ്ങി അവളെ പിറകിലൂടെ കെട്ടിപ്പുണർന്നു കൊണ്ട് പാർവതിയോട് പറഞ്ഞു നമ്മൾ ഇനിയും വരും കൊച്ചേ നീ ഇങ്ങനെ വിഷമിക്കാതെ..

അതിനു പാർവതി ഒരു വാടിയ പുഞ്ചിരി നല്കിക്കൊണ്ട് ആദത്തിനോട് പറഞ്ഞു.. എനിക്ക് തിരിച്ചു തറവാട്ടിലേക്ക് പോകുന്നതിൽ വിഷമം ഒന്നുമില്ല പകരം സന്തോഷമേയുള്ളൂ എല്ലാവരെയും കാണാതെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്  പക്ഷേ  ഇച്ചായാ അതേ സമയം നമ്മൾ ഒന്നിച്ചുള്ള ഈ രണ്ടാഴ്ച ഇവിടെ വച്ചല്ലേ നമ്മൾ രണ്ടുപേരും ഒന്നായി മാറിയത് ആ നല്ല മുഹൂർത്തങ്ങൾ നിമിഷങ്ങളെല്ലാം ഓർത്തതും  എന്തോ ഇവിടെനിന്നും വിട്ടുപോകുവാൻ തോന്നുന്നില്ല അതുകൊണ്ടുള്ള ഒരു വിഷമം മാത്രമാണ് പാർവതി ആദത്തിനെ നോക്കിക്കൊണ്ട് പറഞ്ഞു..

നമുക്ക് വരാടി പെണ്ണെ ഇനിയും വരാം ഇത് നമ്മുടെ സ്വന്തം പ്രോപ്പർട്ടിയാ ആരും എടുത്തുകൊണ്ടു പോകില്ല അതുകൊണ്ട് തിരക്കുകൾ മാറ്റിവെച്ച് കുറച്ചു കഴിയട്ടെ നമുക്ക് രണ്ടുപേർക്കും മാത്രമായി ഇനിയും വരാം.. അവളെ ചേർത്തുപിടിച്ചുകൊണ്ട് പിന്തിരിഞ്ഞ് ആ ബംഗ്ലാവ് ഒന്ന് നോക്കി ഇരുവരും കാറിലേക്ക് കയറി തിരിച്ചു കുരിശിങ്കലിലേക്ക് യാത്രതിരിച്ചു….

ആദവും പാർവതിയും തിരിച്ചു കുരിശിങ്കൽ എത്തിയതിനു ശേഷമാണ് കുരിശിങ്കൽ തറവാട് വീണ്ടും ഉണർന്നത്..

നമ്മുടെ പയ്യന്മാരെല്ലാം ആദത്തിനെ ശരിക്കും ഇട്ടു വാരുകയാണ് കാരണം രണ്ടു മൂന്നു ദിവസത്തേക്ക് എന്ന് പറഞ്ഞു പോയവൻ വന്നത് രണ്ടാഴ്ച കഴിഞ്ഞാണ് എങ്കിലും അവരെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു തങ്ങളുടെ ആ പഴയ ഇച്ചായനെ തിരിച്ചു കിട്ടിയതിൽ വളരെയേറെ സന്തോഷിക്കുകയായിരുന്നു തറവാട്ടിൽ ഉള്ള എല്ലാവരും..

പക്ഷേ ഈ സന്തോഷം എല്ലാം കണ്ട് കുശുമ്പ് കുത്തിയിരിക്കുകയായിരുന്നു ഹെന്ന അവർക്ക് മാത്രം ഇതൊന്നും അത്ര പിടിക്കുന്നില്ല എങ്കിലും മുഖത്ത് വരുത്തിതീർത്ത പുഞ്ചിരിയിൽ അവരും അതെല്ലാം നിറഞ്ഞ മനസ്സോടെ കൊണ്ടാടുകയാണെന്ന് എല്ലാവരെയും ബോധിപ്പിക്കാൻ വേണ്ടി എപ്പോഴും അവരുടെ കൂട്ടത്തിൽ കൂടുമായിരുന്നു…

ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടേയിരുന്നു ആദത്തിന്റെയും പാർവതിയുടെയും പ്രണയം വളരെ ശക്തമായി തന്നെ മുന്നോട്ടുപോയി അതോടൊപ്പം ഡെവിയും ടീനയും…

ക്രിസ്റ്റിക്കും ജോക്കും നാട്ടിലേക്ക് ട്രാൻസ്ഫർ ആയതും അതൊരു ഇരട്ടിമധുരം ആയിരുന്നു…

ആൽബിനും ആൽവിനും കുരിശിങ്കല്ലിന്റെ കീഴിലുള്ള അവരുടെ തന്നെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു..

എന്തുകൊണ്ടൊ സന്തോഷം നിറഞ്ഞ കുരിശിങ്കൽ തറവാട്ടിലേക്ക് കരിനിഴൽ വീഴാൻ പോകുന്നു എന്നവർ ആരും അറിഞ്ഞില്ല…

ഡാ ആദം.. ഡെവിയുടെ അലറൽ കേട്ടാണ് കുരിശിങ്കൽ ഉള്ളവർ എല്ലാവരും ഹോളിലേക്ക് വന്നുകൊണ്ട് അവനെ നോക്കി നിന്നത്..

എന്നത എന്നത ചെറുക്ക നീ കിടന്നു അലറുന്നത്.. വല്യമ്മച്ചി അവന്റെ തോളിൽ തട്ടി കൊണ്ട് അവനോട് ചോദിച്ചു..

വല്യമ്മച്ചിയെ കണ്ടതും ഡേവി അവരെ പിടിച്ചു വട്ടം കറക്കി…അയ്യോ എന്റെ കർത്താവേ എന്നെ വിടടാ ചെറുക്കാ ഞാനിപ്പോൾ തലചുറ്റി വീഴും..

ആലീസ് വന്ന് വലിയമ്മച്ചിയെ ഡെവിയുടെ കയ്യിൽ നിന്ന് മാറ്റി നിർത്തി അവനെ നോക്കി കണ്ണുരുട്ടി..

ഈ ചെറുക്കന്…..എന്നതാടാ നിനക്ക് പറ്റിയത് ഭ്രാന്തായോ
.

അയ്യോ എന്റെ വല്യമ്മച്ചി ഒരു സന്തോഷ വാർത്തയുണ്ട്..

എന്നതാടാ ചെറുക്കാ വല്യമ്മച്ചി അവനെ നോക്കിക്കൊണ്ട് ചോദിച്ചു.

അപ്പോൾ നിങ്ങൾ ഒന്നുമറിഞ്ഞില്ലേ ഇപ്രാവശ്യത്തെ ബെസ്റ്റ് ബിസിനസ്മാൻ അവാർഡ് നമ്മുടെ ആദത്തിനാണ്..

ഹേ സത്യമാണോടാ ചെറുക്കാ നീ പറയുന്നത്.. വല്യമ്മച്ചി വിശ്വാസം വരാതെ ഡെവിയെ നോക്കികൊണ്ട് ചോദിച്ചു..

അല്ല കള്ളം ..

ഹോ ഇവനെ കൊണ്ട്

അതെ എന്റെ അമ്മച്ചി സത്യം ഇതാ ന്യൂസ് പോയിക്കൊണ്ടിരിക്കുകയാണ് അതും പറഞ്ഞു ടിവി ഓൺ ചെയ്ത് അവർക്കെല്ലാവർക്കും കാണിച്ചുകൊടുത്തു അവൻ ..

പിറകെ തന്നെ പുഞ്ചിരിച്ചുകൊണ്ട് ആദം ഹാളിൽ കയറി വന്നു അവന്റെ മുഖത്തെ വിടർന്ന പുഞ്ചിരി കണ്ടതും എല്ലാവർക്കും സന്തോഷമായി..

ഈ സമയമെല്ലാം ആദത്തിന്റെ കണ്ണുകൾ പാർവതിയെ തേടി അലഞ്ഞു കൊണ്ടേയിരുന്നു ഒടുക്കം കണ്ടു ടീനയുടെ പിറകിലായി തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നവളെ..

ചേട്ടായി ഇത് നമുക്ക് ആഘോഷിക്കണം… ക്രിസ്റ്റി സന്തോഷപൂർവ്വം ആദത്തെ നോക്കിക്കൊണ്ട് പറഞ്ഞു..

അതേട്ടായി നമുക്ക് ഇത് ആഘോഷിക്കുക തന്നെ വേണം ജോ അവനെ കൂട്ടുപിടിച്ചുകൊണ്ട് പറഞ്ഞു..

ആഘോഷമൊക്കെ പിന്നെ നാളെയാണ് അവാർഡ് ദാനം എന്തായാലും നമുക്കെല്ലാവർക്കും പോകണം… ഇപ്രാവശ്യം ചെമ്പകശ്ശേരിക്കാർക്ക് കിട്ടിയിട്ടില്ലല്ലോ ആ രാധികയുടെ അവിഞ്ഞ മുഖം എനിക്കൊന്ന് കാണണം വല്ലാത്തൊരു മുഖഭാവത്തോടെ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു ഡെവി …

അത് ശരിയാ, അവൾക്ക് വലിയ അഹങ്കാരം അല്ലായിരുന്നോ തന്റെ മഹേഷേട്ടനെ കിട്ടുകയുള്ളൂ എന്ന് പറഞ്ഞ് ഇപ്പോൾ എന്തായി ക്രിസ്റ്റി രാധികയെ മനസ്സിൽ ഓർത്തു പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

ആ പിള്ളേരെ അവളുടെ പേര് ഒന്നും ഇവിടെ ഇപ്പോൾ ഉച്ചരിക്കേണ്ട ആദം നീ നാളെ പോകുമ്പോൾ പാർവതി മോളെയും കൂട്ടുവാൻ മറക്കണ്ട പിന്നെ ഞങ്ങൾ ആരും വരുന്നില്ല ഇവിടെ ടിവിയിൽ ഇരുന്നും കാണാല്ലോ..

പിള്ളേരെ നിങ്ങളെന്തായാലും പൊയ്ക്കോ ഇവരുടെ കൂടെ വല്യപ്പച്ചൻ എല്ലാവരോടുമായി പറഞ്ഞു…

സത്യത്തിൽ ആദത്തിന് സ്വയം ഒരു അഭിപ്രായം ഇല്ലായിരുന്നു തന്റെ കുടുംബത്തിന്റെ സ്നേഹവും  സന്തോഷം മാത്രമായിരുന്നു അവന് വേണ്ടത് അതുകൊണ്ട് തന്നെ വല്യപ്പച്ചൻ പറയുന്നതിന് അവൻ പുഞ്ചിരിച്ചുകൊണ്ട് സമ്മതം മൂളി..

ആദം മുകളിലേക്ക് കയറി ചെല്ലുമ്പോൾ കണ്ണ് കൊണ്ട് പാർവതിയുടെ മുകളിലേക്ക് വരുവാൻ വേണ്ടി അവൻ അവളോട് പറഞ്ഞു..

അതിന് അവൾ കണ്ണുരുട്ടിക്കൊണ്ട് എല്ലാവരെയും കാണിച്ചുകൊണ്ട് അവനോട് വരില്ല എന്ന് തലവിലങ്ങനെ ആട്ടിയതും അതിന് ആദം അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് മുകളിലേക്ക് കയറിപ്പോയി മറ്റ് നിവർത്തിയില്ലാതെ പാർവതി എല്ലാവരെയും ഒന്ന് നോക്കി എല്ലാവരും ആദത്തിന് കിട്ടിയ അവാർഡിനെ കുറിച്ചുള്ള ചർച്ചയിൽ ആണെന്ന് കണ്ടതും പതിയെ പാർവതി മുകളിലേക്ക് കയറിപ്പോയി പക്ഷേ ഈ സമയമല്ലാം ബാക്കിയുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അത് തങ്ങളുടെ ആദത്തിനെയും പാർവതിയെയും ഓർത്തുകൊണ്ടാണെന്ന് മാത്രം..

പാർവതി അകത്തേക്ക് കയറിയതും വയറിലൂടെ തന്റെ ഇടതുകൈ ചേർത്തുപിടിച്ചുകൊണ്ട് ആദം വാതിൽ കുറ്റിയിട്ടു.. ഇത്തവണ പാർവതി അവന്റെ കൈയിൽ നിന്നും കുതറാതെ അവനിലേക്ക് കൂടുതൽ ചേർന്നുനിന്നു..

എന്താണ് കൊച്ചേ കൊച്ചിന് ഇപ്പോൾ കുറച്ച് അഹങ്കാരം കൂടിയിട്ടുണ്ട് ഇച്ചായൻ വിളിച്ചാൽ വരുവാൻ ബുദ്ധിമുട്ടാണല്ലേഡി നിനക്ക്..

ആദത്തിന്റെ കുറുമ്പു നിറഞ്ഞ മുഖത്തേക്ക് നോക്കിക്കൊണ്ട് പാർവതി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു” അത്രയും പേരുടെ മുന്നിൽ നിന്നും ഇങ്ങോട്ടേക്ക് കയറി വരിക എന്ന് പറഞ്ഞാൽ അല്പം ബുദ്ധിമുട്ട് തന്നെയാണ്..” പാർവതിയുടെ കുറുമ്പ് നിറഞ്ഞ  ഭാവം കണ്ടതും ആദം അറിയാതെ അവളെ കണ്ണുമിഴിച്ചു നോക്കി നിന്നുപോയി…

അവൻ കാണുകയായിരുന്നു പാർവതിയുടെ പുതിയ പുതിയ ഭാവങ്ങൾ..

ഇച്ചായാ എനിക്കെന്തോരം സന്തോഷായി എന്നറിയോ ഇച്ചായന് അവാർഡ് കിട്ടിയപ്പോൾ… തന്റെ കണ്ണുകൾ വിടർത്തിക്കൊണ്ട് ആദത്തിന്റെ കവിളുകളിലേക്ക് തന്റെ കൈകൾ ചേർത്തുവച്ചുകൊണ്ട് അവൾ അവനെ നോക്കിക്കൊണ്ട് പറഞ്ഞു..

അവാർഡ് കിട്ടിയതിന് നിന്റെ വക എനിക്ക് എന്താ ഗിഫ്റ്റ്..

ആദം കുസൃതി ചിരിയാലെ അവളോട് ചോദിച്ചതും പാവം പാർവതിക്ക് അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ല എന്റെ കയ്യിൽ ഗിഫ്റ്റ് ഒന്നും ഇല്ലല്ലോ.. പാർവതി നിഷ്കളങ്കമായി അവനെ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു..

ആരു പറഞ്ഞു നിന്റെ കയ്യിൽ ഗിഫ്റ്റ് ഒന്നും ഇല്ല എന്ന് ആദത്തിന്റെ വശ്യമായ നോട്ടവും മുഖഭാവത്തിലും പാർവതി ചുവന്ന തുടുത്തു പോയി…

അവൾ എന്തോ പറയാൻ വന്നെങ്കിലും അതിനെ തടസ്സം സൃഷ്ടിച്ചു കൊണ്ട് അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി….

ചെ!!! എന്നാലും ഇപ്രാവശ്യത്തെ അവാർഡ് നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയല്ലോ ഏട്ടാ..

അത് മറ്റാർക്കും കിട്ടിയിരുന്നെങ്കിലും എനിക്ക് ഇത്ര വിഷമം ഇല്ലായിരുന്നു ഇതിപ്പോൾ ആദത്തിനാണല്ലോ കിട്ടിയത്..

രാധികയ്ക്ക് ദേഷ്യം കൊണ്ട് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു..

രാധിക നീ ഇങ്ങനെ വെറുതെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല… ഇനിയെന്താണ് ചെയ്യാൻ പറ്റുക അതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് അങ്ങനെ ആദത്തിനെ പനപോലെ വളരുവാൻ സമ്മതിക്കില്ല ഈ കാർത്തിക് എപ്പോഴും അവനു മാത്രം വിജയം ഇനി അത് വേണ്ട… കരയണം അവൻ പൊട്ടി പൊട്ടി കരയണം എങ്കിൽ മാത്രമേ എന്റെ ഏട്ടന്റെ ശരീരത്തിൽ നിന്നും ഒഴുകിയിറങ്ങിയ രക്ത തുള്ളികൾക്ക് കണക്കു പറയുവാൻ സാധിക്കുകയുള്ളൂ… കാർത്തിക്ക്‌ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു കൈമുഷ്ട്ടിചുരുട്ടിപ്പിടിച്ച് അവൻ തന്നെ ദേഷ്യം കണ്ട്രോൾ ചെയ്തു നിന്നു…

എന്താ ഏട്ടാ ഏട്ടന് ഒന്നും പറയാനില്ലേ മനു മഹേഷിനെ നോക്കി കൊണ്ട് ചോദിച്ചു…

അവൻ സന്തോഷിക്കട്ടെടാ ഈ സന്തോഷം അവന്റെ അവസാനത്തെ സന്തോഷമാണ്.. മനസ്സിൽ എന്തോ ഊട്ടിയുറപ്പിച്ചത് പോലെ മഹേഷിന്റെ മുഖത്ത് വല്ലാത്തൊരു ഭാവം ആയിരുന്നു..

ഈ സമയമാണ് പഠിക്കെട്ട് കടന്നുകൊണ്ട് രണ്ടുപേർ അകത്തേക്ക് കയറി വരുന്നത് മഹേഷ് കണ്ടത് അവരെ കണ്ടത് മഹേഷിന്റെ കണ്ണുകൾ ഒന്ന് വിടർന്നു ഒപ്പം രാധികയുടെയും..

അരവിന്ദൻ..രാധിക അവരെ അറിയാതെ നോക്കിനിൽക്കുന്ന കാർത്തിക്കിനോടും   മനുവിനോട്മായി പറഞ്ഞു..

ആദത്തിനെ തകർക്കുവാനുള്ള  എന്റെ മഹേഷേട്ടന്റെ കയ്യിലുള്ള ബ്രഹ്മാസ്ത്രം….

രാധിക മഹേഷിന്റെ അടുക്കലേക്ക് ചേർന്ന് നിന്ന് അവന്റെ ചെവിയിൽ ആയി പറഞ്ഞു.. ഏട്ടാ എനിക്ക് ആദത്തെ കിട്ടിയില്ലെങ്കിലും വേണ്ട പക്ഷെ ആ പാർവതിക്ക് അവനെ കിട്ടരുത് അതിന് ഈ അരവിന്ദനെ വെച്ച് എന്തൊക്കെ കളി കളിക്കാൻ പറ്റുമോ കളിക്കണം പക്ഷേ ഇതിന് പിറകിൽ നമ്മളാണെന്ന് ഒരിക്കലും ആരും അറിയരുത് അവസരം വരുമ്പോൾ വെട്ടി വീഴ്ത്തണം കുരിശിങ്കൽ തറവാട്ടിലെ ഓരോ എണ്ണത്തിന്റെയും അവസാനം എനിക്ക് കാണണം… ഒപ്പം ആ ആദം അവനെ എനിക്ക് വേണം ജീവൻ ഉള്ള ശവമായിട്ടാണെങ്കിലും..

മുഖത്ത് ക്രൗര്യത നിറച്ചുകൊണ്ട് രാധിക മഹേഷിനോട് പറയുമ്പോൾ അവന്റെ മുഖത്തും അതിന് സമ്മതം എന്നവണ്ണം പുഞ്ചിരി വിടർന്നിരുന്നു…

തുടരും..

Leave a Reply

You cannot copy content of this page