ചെറിയമാമേ!
മുറിയുടെ പുറത്തുനിന്നുള്ള ദേവയുടെ വിളി കേട്ടതും അത്രയും നേരം പുസ്തകം വായിച്ചു കൊണ്ടിരുന്ന മാധവൻ തന്റെ കൈയിൽ ഉണ്ടായിരുന്ന പുസ്തകം മടക്കിവച്ചുകൊണ്ട് പുഞ്ചിരിച്ച് ദേവയെ നോക്കി അവളോടായി പറഞ്ഞു..
ചെറിയമാമയുടെ മോൾ എന്താ അവിടെ തന്നെ നിൽക്കുന്നത്.. ഇങ്ങ അകത്തേക്ക് കയറി വരൂ..
ഒരു നിമിഷം പുഞ്ചിരിച്ച മാധവന്റെ മുഖത്തേക്ക് ദേവ നോക്കി നിന്നു… ഈ തറവാട്ടിൽ തന്നോട് അല്പം എങ്കിലും സ്നേഹമുള്ളത് ചെറിയമമാമക്ക് മാത്രമാണെന്ന് പലപ്പോഴും ദേവക്ക് തോന്നിയിട്ടുണ്ട്.. എന്തിന് പറയുന്നു തന്റെ അമ്മയ്ക്ക് പോലുമില്ലാത്ത ഒരു പ്രത്യേക വാത്സല്യം മാമ്മയ്ക്ക് തന്നോട് ഉണ്ട്..
പുഞ്ചിരിച്ചുകൊണ്ട് തന്നെ ദേവ അകത്തേക്ക് കയറി..
ഇരിക്കു മോളെ.. എന്താ കുട്ടി നിനക്ക് എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടോ..
ദേവയുടെ മുഖത്തെ പരിഭ്രമം നോക്കി കണ്ടു കൊണ്ട് മാധവൻ അവളോട് ചോദിച്ചു…
അത് പിന്നെ മാമേ എനിക്കൊരു കാര്യം പറയുവാൻ ഉണ്ടായിരുന്നു..
ഹ്മ്മ്മ് എന്താ മോളെ അവളെത്തന്നെ അക്ഷമനനായി മാധവൻ നോക്കി നിന്നു..
അത് പിന്നെ എനിക്ക് തുടർപഠനത്തിന് പോകണമെന്നുണ്ട്..
അതിനെന്താ കുട്ടിയെ നമ്മുടെ കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാലോ മോൾക്ക്..
ഞാൻ വേണമെങ്കിൽ നിന്റെ അമ്മയോട് സംസാരിക്കാം..
അല്ല അമ്മാമേ അതല്ല കാര്യം എനിക്ക് നമ്മുടെ കോളേജിൽ ഒന്നും പഠിക്കേണ്ട അല്പം ദൂരെയുള്ള ഏതെങ്കിലും കോളേജിൽ പോയി പഠിക്കുവാനായിരുന്നു ആഗ്രഹം..
ഒരു നിമിഷം മാധവൻ തലകുനിച്ചിരിക്കുന്ന ദേവയെ തന്നെ വാൽസല്യത്തോടെ നോക്കി… പിന്നീട് അവളോട് ചോദിച്ചു..
ജിത്തു വന്നിട്ട് പോയോ… അയാളുടെ ഗൗരവത്തോടുള്ള ചോദ്യം കേട്ടതും കണ്ണുകൾ നിറച്ചുകൊണ്ട് ദേവ മാധവനെ തന്നെ നോക്കി നിന്നു..
എന്നോട് ക്ഷമിക്കു കുട്ടി ഞാൻ എന്ത് ചെയ്യാനാണ്… നിന്റെ അമ്മയ്ക്കും എന്റെ ഏട്ടൻ എന്ന് പറയുന്ന അയാൾക്കും സ്വത്തുക്കളോട് മാത്രമേ സ്നേഹമുള്ളൂ.. ഏട്ടന്റെ കാര്യം പോട്ടെ എന്ന് വെക്കാം പക്ഷേ നിന്റെ അമ്മ അവൾക്ക് എങ്ങനെ തോന്നി നിന്റെ വിവാഹം ജിത്തുമായി ഉറപ്പിക്കുവാൻ… ഞാൻ തന്നെ അവളോട് എത്രവട്ടം പറഞ്ഞു.. ഈ വിവാഹത്തിൽ നിന്ന് പിന്മാറുവാൻ വേണ്ടി പക്ഷേ ഒരുതരം വാശിയാണ് അവൾക്ക് എല്ലാത്തിനും..
അനിഷ്ടത്തോടെ മാധവൻ തലയൊന്നു കുടഞ്ഞുകൊണ്ട് അവളോട് പറഞ്ഞു..
ഹാ ഇനി പറഞ്ഞിട്ട് കാര്യമില്ല.. കുട്ടി പറഞ്ഞതുപോലെ മറ്റെവിടെയെങ്കിലും പോയി പഠിക്കൂ അത്രയും കാലമെങ്കിലും നിനക്ക് സ്വസ്ഥത കിട്ടുമല്ലോ..
ഒരു കാര്യം ചെയ്യാം ഏട്ടനോടും ഞാൻ ഒന്ന് സംസാരിക്കട്ടെ 99% അവർ സമ്മതിക്കുവാൻ കൂട്ടാക്കില്ല എന്ന് ഉറപ്പാണ് എങ്കിലും ഞാനൊന്ന് പറഞ്ഞു നോക്കട്ടെ പ്രതീക്ഷ വെക്കേണ്ട മോളെ അല്ലെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടുന്നതാണ് നിനക്ക് നല്ലത്..
ദേവയുടെ മുടിയിൽ ഒന്ന് പതിയെ തലോടിക്കൊണ്ട് അയാൾ പുറത്തേക്കിറങ്ങി പോയി..
രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മാധവൻ ദേവയെ ഒന്നു നോക്കി പിന്നീട് വാസുദേവനോട് പറഞ്ഞു…
ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..
എന്താ മാധവ?
പാൽക്കഞ്ഞി കുടിച്ചു കൊണ്ട് വാസുദേവൻ മാധവനോട് ചോദിച്ചു…
അത് പിന്നെ ദേവ മോൾക്ക് തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ട്, ഞാനും ചിന്തിച്ചപ്പോൾ അത് നല്ലതാണെന്ന് തോന്നി. കാരണം ഇപ്പോഴത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുള്ളത് നല്ലതാണല്ലോ…
എന്നാരു പറഞ്ഞു? ശ്രീകല ദേവയുടെ അമ്മ അവളെ പുച്ഛിച്ചുകൊണ്ട് മാധവനോട് ചോദിച്ചു…
അതെന്താ ശ്രീ നീ അങ്ങനെ പറഞ്ഞത് മാധവൻ ശ്രീകലയോട് ചോദിച്ചു..
പിന്നെ പറയാതെ ഇവളുടെ സ്വന്തം അമ്മയല്ലേ ഞാൻ ഇവൾ എന്നോട് പറഞ്ഞോ തുടർ പഠനത്തിന്റെ കാര്യം ഇല്ലല്ലോ അതെല്ലാം പോട്ടെ ജിത്തുമോൻ ഇന്ന് വന്നിരുന്നല്ലോ അവനോട് പറഞ്ഞോ ഇല്ലല്ലോ.. അല്ലെങ്കിലും ഇപ്പോൾ എന്നെക്കാളും ഇവളിൽ അവകാശം ജിത്തുമോൻ ആണ് ഉള്ളത്.. ഇവൾ പഠിക്കണമോ വേണ്ടയോ എന്ന് അവനാണ് തീരുമാനിക്കേണ്ടത്..
ശ്രീകല അല്പം ധാർഷ്ട്യത്തോടെ ദേവയെ നോക്കികൊണ്ടു പറഞ്ഞു.
ശ്രീ കലയുടെ വർത്തമാനം കേട്ട് വാസുദേവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി അയാൾ അഹങ്കാരത്തോടെ മാധവനെ നോക്കി…
ഇതെല്ലാം കണ്ട് മാധവൻ ആകെ അരിശം കയറുന്നുണ്ടായിരുന്നു എങ്കിലും സംയമനം പാലിച്ചുകൊണ്ട് അയാൾ ശ്രീ കലയോടായി പറഞ്ഞു ..
നോക്ക്ശ്രീ നീ പറഞ്ഞത് സത്യമായിരിക്കാം ഇവളുടെ മേൽ അവകാശം ജിത്തുവിന് ഉണ്ടായിരിക്കാം.. പക്ഷേ അതൊന്നും ഇപ്പോഴല്ല അവന്റെ കൈകൊണ്ട് ഇവളുടെ കഴുത്തിൽ ഒരു താലി ചാർത്തിയതിനുശേഷം മാത്രം അതുവരെ മോളുടെ അമ്മാവൻ എന്ന നിലയ്ക്ക് എനിക്കും ഇവളിൽ അവകാശമുണ്ട് ആ ഒരു അവകാശത്തിൽ പറയുകയാണ് ദേവയെ എന്തായാലും പഠനത്തിന് വിടുക തന്നെ വേണം..
പിന്നെ വിവാഹം അത് എന്തായാലും ഈ വർഷം ഉണ്ടകില്ലല്ലോ ജിത്തുവിന്റെ പേരിൽ ഇപ്പോഴും മൂന്നാല് കേസുകൾ ഉണ്ടല്ലോ അതെല്ലാം സോൾവ് ആയോ ഏട്ടാ..
എടുത്തടിച്ചത് പോലെയുള്ള മാധവന്റെ ചോദ്യത്തിൽ വാസുദേവൻ വിളറി വെളുത്തു പോയി.. ശ്രീകലയുടെ അവസ്ഥയും മറിച്ചിലായിരുന്നു ഇത്രയും ആളുകളുടെ മുന്നിൽ വച്ച് മാധവൻ അങ്ങനെയൊരു ചോദ്യം ചോദിക്കുമെന്ന് രണ്ടുപേരും കരുതിയിരുന്നില്ല..
അല്ല അ…അത്.. പി..പിന്നെ വാസുദേവൻ വാക്കുകൾക്ക് വേണ്ടി വിഷമിക്കുന്നത് കണ്ടതും ശ്രീകല ഇടയിൽ കയറി മാധവനോട് പറഞ്ഞു..
ഹോ ഇത് അതിനുമാത്രം വലിയ കാര്യമൊന്നുമല്ലന്നേ… എല്ലാരും കൂടി ചേർന്ന് ജിത്തു മോനെ ചതിച്ചതാ പാവം അവനാ കുഴിയിൽ വീണു പോയി എന്ന് മാത്രം.. ഇനിയിപ്പോൾ ഇവൾ lക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അങ്ങ് പഠിച്ചോട്ടെ ഇനി അതിന്റെ പേരിൽ ജിത്തു മോനെ ആരും ക്രൂശിക്കാൻ നിൽക്കണ്ട എന്താ ഏട്ടാ..
ശ്രീകല വാസുദേവനെ നോക്കിക്കൊണ്ട് ചോദിച്ചു.
അതെ അതെ ഇനി അവനോട് സമ്മതം ഒന്നും ചോദിക്കുകയൊന്നും വേണ്ട ജിത്തു അടുത്തമാസം നേരിട്ട് വരില്ലേ അപ്പോൾ പറയാം.. മാധവാ നമ്മുടെ കോളേജിൽ ഒരു അഡ്മിഷൻ കുട്ടിക്ക് വേണ്ടി ശരിയാക്ക്….
അത്രയും പറഞ്ഞു വാസുദേവൻ എഴുന്നേൽക്കാൻ ഒരുങ്ങി..
സത്യത്തിൽ വല്യമ്മാവൻ അങ്ങനെ പറഞ്ഞതും ദേവു ഞെട്ടിക്കൊണ്ട് മാധവനെ നോക്കി എന്നാൽ അയാൾ അവളെ നോക്കി കണ്ണുകൾ ചിമ്മി കൊണ്ട് വാസുദേവനോട് ആയി പറഞ്ഞു…
അത് പിന്നെ ഏട്ടാ മോൾക്ക് ഇവിടെയല്ല എറണാകുളത്ത് പോയി പഠിക്കുവാനാണ് താല്പര്യം..
ഹേ എന്താ!!!
അത്യധികം വർദ്ധിച്ചു വന്ന ദേഷ്യത്തോടെ വാസുദേവനും ശ്രീകലയും മാധവനെയും ദേവയെയും മാറിമാറി നോക്കി..
പറ്റില്ല… അങ്ങനെ നാടും വീടും ഉപേക്ഷിച്ചുകൊണ്ടുള്ള പഠിത്തം ഒന്നും വേണ്ട അതും ഇവിടുത്തെ പെൺകുട്ടികൾ ഞാൻ ഒരിക്കലും സമ്മതിക്കില്ല അതുമാത്രമോ ജിത്തു ഇത് അറിഞ്ഞാൽ ഈ വീട് തന്നെ തിരിച്ചു വെക്കും അവൻ ഇതൊന്നും ഇഷ്ടമുള്ള കാര്യമല്ല…
വാസുദേവൻ തീർപ്പ് കൽപ്പിച്ചുകൊണ്ട് പറഞ്ഞതും ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
അങ്ങനെ ഏട്ടൻ പറയാൻ വരട്ടെ ദേവയുടെ കാര്യത്തിൽ ഫശ്രീക്കു മാത്രമല്ല അവളുടെ അച്ഛന്റെ കുടുംബത്തിനും ഉണ്ട് അവകാശം അതാരും മറക്കണ്ട..
അറിയാല്ലോ നിങ്ങൾക് രണ്ടുപേർക്കും എന്നെ ഞാനൊരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയെടുക്കുക തന്നെ ചെയ്യാം പിന്നെ ജിത്തുവിന്റെ വിഷയത്തിൽ ഞാൻ ഇടപെടാത്തത് ഈ വിവാഹത്തിന് ശ്രീ സമ്മതിച്ചു കൊണ്ട് മാത്രമാണ്…
അത് ആ കുട്ടിയുടെ വിധി ആയിരിക്കാം എന്ന് കരുതി എല്ലാത്തിനും ഇങ്ങനെ നിങ്ങൾ തടസ്സം നിന്നാൽ ഞാൻ സുദേവേട്ടന്റെ അച്ഛനെ പോയി കാണേണ്ടിവരും..
അത്രയും നേരം ദാർഷ്ട്ടത്തോടെ നിന്ന ശ്രീകല പെട്ടെന്ന് ഒന്ന് ഞെട്ടി.. വാസുദേവന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു..
ഹേയ് അതൊന്നും വേണ്ട കുട്ടിക്ക് അങ്ങനെ ദൂരെ പോയി പഠിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ പഠിക്കട്ടെ ഞങ്ങളായിട്ട് തടസ്സം നിൽക്കുന്നില്ല വാസുദേവൻ മുഖത്ത് വന്ന പരിഭ്രമം മറച്ചുവെച്ചുകൊണ്ട് പറഞ്ഞു അല്ലേ ശ്രീ…
അതെ അതെ ഏട്ടാ അവരും മുഖത്ത് ഒരു പുഞ്ചിരി വരുത്തിതീർത്തുകൊണ്ട് മാധവനെ നോക്കി കൊണ്ട് പറഞ്ഞു…
ചെ! എന്നാലും വല്ലാത്തൊരു കഷ്ടമായിപ്പോയി കേട്ടോ ഏട്ടാ മാധവൻ ഇങ്ങനെ കർക്കശ്യം പിടിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അല്ലെങ്കിലും അവനെന്തിനാണ് എന്റെ മകളുടെ കാര്യത്തിൽ ഇങ്ങനെ ഇടപെടുന്നത് എന്ന് എനിക്ക് മനസ്സിലാകാത്തത്..
ശ്രീകല പൊട്ടിത്തെറിച്ചുകൊണ്ട് വാസുദേവനോടായി പറഞ്ഞു..
പറഞ്ഞിട്ട് കാര്യമില്ല ശ്രീ മാധവനെ പിണക്കുന്നത് അത് നമുക്ക് അത്ര നല്ലതിനല്ല..
വാസുദേവൻ എന്തോ ആലോചിച്ചുകൊണ്ട് മുറുകിയ മുഖത്തോടെ ശ്രീകലയോടായി പറഞ്ഞു..
ഹ്മ്മ്മ് അതേ ഏട്ടാ ഏട്ടൻ പറഞ്ഞതിലും കാര്യമുണ്ട് എന്തായാലും ആ നശിച്ചവൾ പോകട്ടെ പോയി പഠിക്കട്ടെ ഏതുവരെ പോകുമെന്ന് എനിക്കും ഒന്ന് കാണണം… ശ്രീകല ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് വാസുദേവനെ നോക്കിക്കൊണ്ട് പറഞ്ഞു…
വസിഷ്ഠ മാൻഷൻ…
ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിച്ചു കിടക്കുന്ന വസിഷ്ഠ മാൻഷൻ… അതിന്റെ ഇപ്പോഴത്തെ സാരഥി മഹേന്ദ്ര ദേവ് വസിഷ്ഠ …
രാഘവേന്ദ്ര വസിഷ്ഠയും ഭാര്യ ജാനകിയുടെയും കഠിനാധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തുയർത്തി ഉണ്ടാക്കിയതാണ് വസിഷ്ഠ ഗ്രൂപ്പ്..
ഇന്ത്യയ്ക്ക് അകത്തുള്ള വസിഷ്ഠ ഗ്രൂപ്പ് നോക്കി നടത്തുന്നത് രാഘവേന്ദ്രന്റെ മക്കളായ ഹരിശങ്കറും കൃഷ്ണദാസുമാണ് ഒപ്പം അദ്ദേഹത്തിന്റെ ആൺമക്കളായ വരുണും അർജുനും…
രാഘവേന്ദ്രന് രണ്ട് ആൺമക്കൾ കൂടാതെ ഒരു പെൺകുട്ടി കൂടെയുണ്ട് സൗഭാഗ്യ ഭർത്താവ് ഇന്ദ്രൻ അവരുടെ ഒരേയൊരു മകനാണ് മഹേന്ദ്ര ദേവ് വസിഷ്ഠ..
ഇന്ത്യയ്ക്ക് പുറത്തേക്കും വസിഷ്ഠ ഗ്രൂപ്പിനെ വലിയതോതിൽ എത്തിച്ചതിന്റെ ഏറിയ പങ്കും മഹേന്ദ്ര ദേവസിഷ്ഠയ്ക്ക് മാത്രം ഉള്ളതായിരുന്നു…
മഹേന്ദ്രന്റെ മുഖത്തുനോക്കി എന്തെങ്കിലും സംസാരിക്കാൻ പോലും അവിടെയുള്ള എല്ലാവർക്കും ഭയമാണ് എപ്പോഴും അവന്റെ സ്ഥായിഭാവം ഗൗരവം ആയിരിക്കും…
മഹേന്ദ്രന്റെ ക്യാബിനിലേക്ക് കയറുമ്പോൾ വരുണും ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു എങ്ങനെയാണ് താൻ ഈ വിവരം അവനോട് പറയുക എന്ന് ആലോചിക്കുന്നതോറും വരുണിന്റെ മുഖത്താകെ ഭയം നിഴലിച്ചു..
അനുവാദം വാങ്ങി അകത്തുകയറിയ വരുൺ കാണുന്നത് ഏതോ ഫയലും നോക്കിയിരിക്കുന്ന മഹേന്ദ്രനെയാണ്..
ഇന്ദ്ര..
Yes
ഗാംഭീരമാർന്ന ശബ്ദത്തോടെ തലയുയർത്തി ഗൗരവത്തോടെ വരുണിനെ നോക്കുന്ന മഹേന്ദ്രന്റെ മുഖത്തെ ഭാവം എന്താണെന്ന് വരുണിന് പോലും അപ്പോൾ മനസ്സിലായില്ല..
അത് അത് പിന്നെ… വരുൺ പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കും തോറും മഹേന്ദ്രന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..
Bl****dy *********h
തുടരും…
