ആാാാാ!!!!!
ശൂ!!!ശബ്ദിക്കരുത്….
മ്മ്മ്മ്മ്… ഭയം കൊണ്ട് മുന്നിലിരിക്കുന്നവൻ തന്റെ വേദന പോലും മറന്നു മുന്നിൽ കണ്ണുകളിൽ അഗ്നിസ്വഫരിച്ചുകൊണ്ട് തന്നെ നോക്കി നിൽക്കുന്ന സാക്ഷാൽ ” മഹേന്ദ്ര ദേവ് വസിഷ്ഠനെ”നോക്കി നിന്നു….
ഒന്നും രണ്ടുമല്ല 10 കോടിയുടെ നാശനഷ്ടമാണ് നീ എനിക്ക് ഉണ്ടാക്കി തന്നത്.. എന്നെ സംബന്ധിച്ചിടത്തോളം ആ 10 കോടി നിസാരമായ തുകയാണ്.. പക്ഷേ ഈ മഹേന്ദ്ര ദേവ് വസിഷ്ഠനെ ചതിച്ചവൻമാരാരും ജീവിച്ചിരുന്ന ചരിത്രമില്ല.. അതുകൊണ്ട് goodbye forever…
വേണ്ട സാർ വേണ്ട ഞാൻ അറിയാതെ….
ആാാാാ!!!!..
അണിമംഗലം തറവാട്…
തൃശ്ശൂർ ജില്ലയിലെ അതിപുരാതനവും പേര് കേട്ടതുമായ തറവാടാണ് അണിമംഗലം തറവാട്…
ഇപ്പോഴത്തെ തറവാടിന്റെ കാരണവർ ജനാർദ്ദനക്കുറിപ്പും അദ്ദേഹത്തിന്റെ ഭാര്യ കാർത്തിയായിനിയും ആയിരുന്നു…
കഴിഞ്ഞവർഷം രണ്ടു മാസങ്ങളുടെ ഇടവേളയിൽ രണ്ടുപേരും ഇഹലോകവാസം വെടിഞ്ഞു…
ഇപ്പോൾ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ വാസുദേവൻ ആണ് തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ അദ്ദേഹത്തിന്റെ ഭാര്യ ഓമന…
ഒരു മകൻ ജിതേന്ദ്രൻ
രണ്ടാമത്തെത് മകൾ ആയിരുന്നു ശ്രീകല ഭർത്താവ് സുദേവൻ ഹൃദയാഘാതം മൂലം മരിച്ചതിനാൽ അവരുടെ ഏക മകളും അവരും ഇപ്പോൾ അണിമംഗലം തറവാട്ടിലാണ് താമസം..
മകൾ ദേവഭദ്ര
മൂന്നാമത്തെവൻ മാധവൻ ഭാര്യ കൗസല്യ…
മകൻ അർജുൻ
മകൾ വേണി വീണ( ഇരട്ടകളാണ്)
നാലാമത്തെവൻ ഗംഗാധരൻ ഭാര്യ ലത..
മകൻ ഉണ്ണി
മകൾ ദേവപ്രിയ…
വാസുദേവന്റെ മകൻ ജിതേന്ദ്രനും ആയിട്ട് ദേവ ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണ്…
പാടവരമ്പത്ത് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുകയാണ് ദേവഭദ്ര എന്ന ദേവു..
എടി ദേവു നീ എന്താലോചിച്ചിരിക്കുകയാ ഇവിടെ എത്ര നേരമായി നിന്നെ ഞങ്ങൾ തിരയുന്നു..
ദേവുവിന്റെ അതേ പ്രായക്കാരായ അവളുടെ രണ്ടാമത്തെ അമ്മാവന്റെ പെൺമക്കൾ വീണയും വേണിയും അവളോട് ആയി ചോദിച്ചു…
അതിനവൾ വിഷാദം കലർന്ന ഒരു പുഞ്ചിരി തിരിച്ചു നൽകിക്കൊണ്ട് അവരോട് ചോദിച്ചു ജിത്തേട്ടൻ പോയോ..
പിന്നെ പോവാതെ ആ രാക്ഷസൻ പോകുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ നിന്റെ അടുക്കലേക്ക് ഓടിവരുവാൻ…
വേണി ഇഷ്ടക്കേടോടെ ദേവുവിനെ നോക്കിക്കൊണ്ട് പറഞ്ഞു..
എത്രനാൾ എന്ന് വെച്ചാ ദേവു നീ ഇങ്ങനെ ജിത്തേട്ടനെ ഭയന്നു ഓടി ഒളിക്കുക..സത്യത്തിൽ തറവാട്ടിലുള്ള എല്ലാവർക്കും അറിയാം നിനക്ക് ഏട്ടനെ ഇഷ്ടമല്ല എന്നുള്ള കാര്യം അതുമാത്രമോ പ്രായത്തിൽ എത്ര മുതിർന്നതാണ് ജിത്തേട്ടൻ നിന്നെക്കാളും.. ചേട്ടന് ഇപ്പോൾ തന്നെ 31 വയസ്സായി നിനക്ക് 20 വയസ്സ് പോലും കഴിഞ്ഞിട്ടില്ല.. എന്നിട്ടും അപ്പച്ചി എന്തിനാണ് ഈ വിവാഹത്തിന് ഇത്രയും നിർബന്ധo പിടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.. വേണി തന്റെ മനസ്സിലുള്ള സംശയം ദേവുവിനോട് ആയി ചോദിച്ചു..
സത്യത്തിൽ വേണിയുടെ മനസ്സിൽ ഉൾതിരിഞ്ഞ ചോദ്യം താൻ പല ആവർത്തി തന്നോടു ചോദിച്ചതാണ്… അല്ലെങ്കിലും അച്ഛൻ മരിച്ചതിനുശേഷം ആരാണ് തനിക്ക് പിന്നീട് കൂടെ ഒരു താങ്ങായി നിന്നത് ആരുമില്ല സ്വന്തം അമ്മ പോലും..ഇപ്പോഴും അമ്മ വിശ്വസിക്കുന്നത് താൻ കാരണമാണ് അച്ഛൻ മരിച്ചതെന്നാണ്..എന്റെ ജാതക ദോഷം മൂലമാണ് അച്ഛൻ മരണപ്പെട്ടത് എന്ന് ഏതോ ജ്യോത്സർ പറഞ്ഞുവത്രേ അതിനുശേഷം അമ്മ എന്നോട് ഒരു അന്യയെ പോലെയാണ് പെരുമാറുന്നത് പോലും…ആദ്യമെല്ലാം ഒരു സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അതും ഇല്ലാതെയായി ഒരുതരം മരവിച്ച അവസ്ഥ..
ദേവു… ദേവു നീ എന്താണ് ഈ ആലോചിച്ചിരിക്കുന്നത് ഞാൻ ചോദിച്ചത് നീ കേട്ടില്ലേ..
വീണ അവളെതട്ടി വിളിച്ചുകൊണ്ട് ചോദിച്ചു…
ഹേ ഹാ ഞാൻ ഞാനെന്തു പറയാനാണ് നിങ്ങളുടെ അപ്പച്ചി അതായത് എന്റെ അമ്മയ്ക്ക് പോലും എന്നോട് ഒരു തരി സ്നേഹമില്ല ഇല്ലെങ്കിൽ ജിതേട്ടനും ആയിട്ടുള്ള വിവാഹത്തിന് അമ്മ സമ്മതിക്കില്ലായിരുന്നു ഇതിപ്പോൾ എന്റെ സമ്മതമൊന്നും ആരും തറവാട്ടിൽ ചോദിക്കുക കൂടി ചെയ്തിട്ടില്ല എനിക്കിപ്പോൾ ആകെയുള്ള സഹായവും കൂട്ടും നിങ്ങളല്ലേ ഉള്ളൂ അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു ദേവുവിന്റെ ..
സാരമില്ല പെണ്ണേ എല്ലാം ശരിയാകും അല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യൂ ഈ നരകത്തിൽ കിടന്ന് ഇങ്ങനെ കഷ്ടപ്പെടാതെ പുറത്ത് എവിടെയെങ്കിലും പഠിക്കുവാൻ പൊ അതിനു വേണെങ്കിൽ ഞാൻ അച്ഛനോട് ശുപാർശ ചെയ്യാം.. അച്ഛൻ എന്തായാലും വല്യച്ഛനോട് പറയാതെ ഇരിക്കില്ല വീണ ദേവുവിനോട് പറഞ്ഞു
..
എവിടെപ്പോയി ഒളിച്ചിട്ടും എന്താ കാര്യം അവസാനം എത്തിപ്പെടുക ജിത്തേട്ടന്റെ കൈക്കൂളിൽ തന്നെയല്ലേ.. എനിക്ക് ആ രാക്ഷസനിൽ നിന്നും ഒരു മോചനം ഉണ്ടാകില്ല…
ദേവു മുഖം കുനിച്ച് അല്പം വിഷമത്തോടെ പറഞ്ഞു
നേരം വൈകുന്നു പെണ്ണേ വാ പോകാം ജിത്തേട്ടൻ ഇറങ്ങുന്നത് കണ്ടിട്ടാണ് ഞങ്ങൾ ഇവിടേക്ക് വന്നത്.. അപ്പച്ചി ഒരുപാട് തവണ ചോദിച്ചു നീ എവിടെ എന്ന് ഞങ്ങൾ അറിയില്ല എന്ന് പറഞ്ഞത് ഞങ്ങൾ ആദ്യം കയറി പോകാം പിറകെ നീയും തറവാട്ടിലേക്ക് പൊന്നോള്ളൂട്ടോ..
അത്രയും പറഞ്ഞു വേണിയും വീണയും മുൻപേ നടന്നു അവൾക്ക് പിറകെയായി ഓരോന്നാലോചിച്ചുകൊണ്ട് ദേവുവും…
ഭാഗ്യം ആരുമില്ല തറവാടിന് മുന്നിൽ..
ദേവു വേഗം തറവാട്ടിലേക്ക് കയറി തന്റെ മുറിയിലേക്ക് കയറിച്ചെന്നു..പെട്ടെന്നാണ് പിറകിൽ വാതിൽ ചേർത്ത് അടയ്ക്കുന്ന ശബ്ദം അവൾ കേട്ടത്…
ഞെട്ടിത്തരിച്ചുകൊണ്ട് മുന്നോട്ട് നോക്കിയതും മുൻപിൽ ഒരു വഷള ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടു ദേവുവിന് തന്റെ ശരീരമെല്ലാം തളരുന്നത് പോലെ തോന്നി..
ജിത്തേട്ടൻ
എങ്ങോട്ട് ഓടണം എന്ന് അറിയാതെ ദേവു ജിതേന്ദ്രനെ തന്നെ നോക്കി..
അയാളുടെ കഴുകനെ പോലെയുള്ള രക്ത വർണ്ണമായ കണ്ണുകളിലേക്ക് നോക്കുവാൻ പോലും ദേവു ഭയപ്പെട്ടു.. തന്നെ നോക്കി ഒരു വഷളചിരിയോടെ കൈയിലുണ്ടായിരുന്ന സിഗരറ്റ് വലിച്ചൂതുന്ന ജിതേന്ദ്രനെ കാണും തോറും ദേവു അവനിൽ നിന്നും രക്ഷപ്പെടാനുള്ള വഴി തേടുന്ന തിരക്കിലായിരുന്നു..
ഫു!!!
പെട്ടെന്നായിരുന്നു ജിതേന്ദ്രൻ എന്ന ജിത്തു ദേവുവിന്റെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് അതിൽനിന്നും വരുന്ന പുക അവളുടെ മുഖത്തേക്ക് ശക്തമായി ഊതിയത്..
പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ശ്വാസം കിട്ടാതെ ചുമച്ചു കൊണ്ടേയിരുന്നു..
ഈ സമയം കൊണ്ട് തന്നെ ജിത്തു തന്റെ ബലിഷ്ടമായ കൈകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് ദേവുവിനെ അവന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു..
ശ്വാസം കിട്ടാതെയുള്ള ദേവുവിന്റെ പരാക്രമത്തിന്റെ ഇടയിലുള്ള അവന്റെ ഈ പ്രവർത്തി കൂടെ ആയതും കണ്ണുകൾ നിറച്ചുകൊണ്ട് ദേവു ജിത്തുവിൽ നിന്നും അകന്നു മാറുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..
ഹാ അടങ്ങി നിൽക്കേന്റെ പെണ്ണേ ഒന്നുമില്ലെങ്കിലും നീ എന്റെ ഭാര്യയാകുവാനുള്ളവളല്ലേ എന്തിനാണ് പിന്നെ നീ ഇങ്ങനെ കിടന്നു പിടയ്ക്കുന്നത്.. ഞാനൊന്നു ഉമ്മ വെച്ചാലും നിന്നെ കയറി പിടിച്ചാലോ ഇവിടെ ആരും ചോദിക്കാൻ വരില്ല.. എന്തിന് നിന്റെ അമ്മ പോലും എനിക്ക് ഒത്താശ ചെയ്തു നിൽക്കും കാരണം അവർക്ക് നിന്നെക്കാളും ഇഷ്ടം ഈ ജിത്തുവിനെ തന്നെയാണ്…
സത്യത്തിൽ അവന്റെ തുറന്നു പറച്ചിൽ ദേവുവിന് തിരിച്ചു ഒരു മറുപടി പറയുവാൻ ഇല്ലായിരുന്നു..
അതെ സത്യമാണ് ഇപ്പോൾ ജിത്തുവേട്ടൻ പറഞ്ഞതെല്ലാം സത്യമാണ്…
ഈ സമയം ജിത്തു ദേവുവിന്റെ ചുവന്ന ചോര ചുവപ്പാർന്ന ചുണ്ടുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു..കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് കുത്തി നിലത്തിട്ട് അവൻ ദേവുവിന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർക്കുവാൻ ഒരുങ്ങിയതും പെട്ടെന്ന് സ്വബോധം വന്നതുപോലെ ദേവു ജിത്തുവിനെ പിടിച്ച് തള്ളി കൊണ്ട് പുറത്തേക്ക് വാതിൽ തുറന്ന് ഇറങ്ങി ഓടി…
അവൾ കരഞ്ഞു കൊണ്ടു നേരെ പോയിരുന്നത് വേണിയുടെ മുറിയിൽ ആയിരുന്നു അപ്പോൾ അവർ ഇരുവരും അവിടെ ഇല്ലായിരുന്നു.
പൊട്ടി പൊട്ടി കരയുമ്പോൾ തന്റെ സ്വന്തം അച്ഛനില്ലാത്തതിന്റെ അവസ്ഥയോർത്ത് ദേവുവിന് അവളോട് തന്നെ ദേഷ്യം തോന്നി..
ഡി!!!
പിറകിൽ നിന്നുമുള്ള ദേവുവിന്റെ അമ്മ ശ്രീ കലയുടെ ശബ്ദം കേട്ടതും നിറഞ്ഞ കണ്ണുകളോട് തന്നെ ദേവു തിരിഞ്ഞ് അവരെ നോക്കി…
എടി എന്തിന്റെ കേടുണ്ടായിട്ട് ആടി നീ ജിത്തു മോനേ ഇങ്ങനെ അപമാനിക്കുന്നത്.. ആ കുട്ടി ആയതുകൊണ്ട് മാത്രമാണ് നിന്നെ പോലത്തെ ശാപം പിടിച്ചവളെ വിവാഹം കഴിക്കുന്നത് പോലും.. എന്നിട്ടും അവളുടെ ഒരു അഹങ്കാരത്തിന് മാത്രം കുറവൊന്നുമില്ല വിവാഹത്തിന് മുന്നേ ഏതൊരു ആൺകുട്ടിക്കും കാണും അവന്റെ ഭാര്യയാകാൻ പോകുന്നവളോട് അല്പനേരം സംസാരിച്ചിരിക്കുവാൻ ഒക്കെ ഇഷ്ടം..പക്ഷേ ഇവിടെ ഒരുത്തി ഉണ്ട് അവനെ കാണുമ്പോഴത്തേക്കും ഓടിഒളിക്കും മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായ ജന്മം.. നീ എന്റെ വയറ്റിൽ തന്നെ ജനിച്ചല്ലോടി നശൂലമേ…
നീ ഇനി എത്ര ഓടി ഒളിച്ചാലും ഈ വിവാഹം ഞാൻ നടത്തുക തന്നെ ചെയ്യും ദേവു ഓർത്തു വച്ചോ ഈ അമ്മയുടെ വാക്കുകൾ..
അത്രയും പറഞ്ഞ് കലി തുള്ളി കൊണ്ട് ശ്രീകല മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി..
സത്യത്തിൽ ദേവുവിന് ഇതെല്ലാം കേട്ട് ഒന്നും തോന്നുന്നില്ലായിരുന്നു കാരണം മനസ്സ് മരവിച്ച ഒരു പെൺകുട്ടിയായിരുന്നു ദേവു ഇതിനും അപ്പുറം സ്വന്തം അമ്മയിൽ നിന്ന് കേട്ടിട്ടുണ്ട് പിന്നെ ആണോ ഇത് എന്ന ചിന്തയായിരുന്നു അവൾക്ക് അപ്പോൾ…
ഈ സമയം നേരത്തെ വീണയും വേണിയും പറഞ്ഞ കാര്യങ്ങൾ അവളുടെ ഓർമ്മയിലേക്ക് വന്നു. അതെ “തുടർപഠനം” ഈ നശിച്ച തറവാട്ടിൽ നിന്നും മാറി നിൽക്കുവാൻ ഇനി ആ ഒരു വഴിയുള്ളൂ എങ്ങനെയെങ്കിലും തുടർപഠനത്തിന്റെ പേരും പറഞ്ഞ് ഇവിടെ നിന്നും ഇറങ്ങണം എന്നെന്നേക്കുമായി..
മനസ്സിൽ പല കണക്കുകൂട്ടലുകളുമായി ദേവു നേരെ ചെറിയമാമന്റെ മുറിയിലേക്ക് നടന്നു നീങ്ങി….
തുടരും
