അത്…അത് പി…പിന്നെ അമ്മച്ചി എന്റെ കാൽ ഒന്ന് വഴുതി ഞാൻ ഒന്ന് സ്ലിപ്പ് ആയപ്പോൾ വീഴാൻ പോയി അപ്പോൾ പേടിച്ച് പോയി അതാ അലറി കരഞ്ഞത്..
അയ്യോ എന്നിട്ട് എന്റെ കൊച്ചിന് എന്തെങ്കിലും പറ്റിയോ നീ കതക്ക് തുറക്കു മോളെ..
അപ്പോഴേക്കും ആദം കണ്ണുരുട്ടി പാർവതിയെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു..
ഇല്ല അ…അമ്മച്ചി ഇ…ഇപ്പോൾ കു…കുഴപ്പമൊന്നുമില്ല.. ഞാൻ ഒക്കെയാണ് ഞാൻ വേഗം കുളിച്ചിട്ട് വരാവെ..
ഹ്മ്മ്മ്…. എന്നാ ശരി കൊച്ചേ ഞാൻ ആകെ പേടിച്ചുപോയി. ഞാൻ താഴോട്ട് പോവുകയാണ് നീ വേഗം കുളിച്ചിട്ട് വാ.. അത്രയും പറഞ്ഞു ആലീസ് അമ്മച്ചി താഴേക്ക് ഇറങ്ങിപ്പോയി…
ആദത്തിനെ തിരിഞ്ഞു നോക്കുവാനുള്ള ശേഷി പാർവതിക്ക് ഇല്ലായിരുന്നു അതുകൊണ്ടുതന്നെ വിറയലൊടെ തന്നെ കണ്ണുകൾ ഇറുക്കി പൂട്ടി അവൾ ബാത്റൂമിന്റെ ടോർ തുറക്കുവാൻ ആഞ്ഞതും അവളുടെ കൈകളിൽ അവന്റെ പിടുത്തം വീണതും ഒരേ സമയമായിരുന്നു..
അവന്റെ കൈകളിലെ മുറുക്കത്തിൽ നിന്നും തന്നെ അവൾക്ക് മനസ്സിലായി അവൻ എത്രത്തോളം ദേഷ്യത്തിൽ ആണെന്ന്.. കണ്ണുകൾ നിറച്ചുകൊണ്ട് പതിയെ മുന്നോട്ടു നോക്കിയ അവൾ കാണുന്നത് അവളുടെ മുഖത്തേക്ക് മാത്രമായി നോക്കിനിൽക്കുന്ന ആദത്തിനെയാണ്..
ഡി എന്താടി ഇത്.. ഒരാൾ കുളിക്കുമ്പോൾ ആണോടി ഈ കോലത്തിൽ അകത്തേക്ക് കയറി വരുന്നത്.. ഹോ ഞാൻ മറന്നു എന്നെ വശീകരിക്കാൻ വേണ്ടി ആയിരിക്കുമല്ലേ ഈ വേഷത്തിൽ വന്നത്.. നിന്നെപ്പോലെയുള്ള അവളുമാരോക്കെ ഇതല്ല ഇതിനപ്പുറം ചെയ്യും.. ഒരു പുച്ഛത്തോടെ ആദം അവളെ നോക്കി പറഞ്ഞതും അത്രയും നേരം കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്ന പാർവതി ഞെട്ടിതിരിച്ചു ആദത്തിന്റെ മുഖത്തേക്ക് നോക്കി..
കണ്ണുനീർ ഒഴുകിയിറങ്ങിയ പാർവതിയുടെ കണ്ണുകൾ നിമിഷ നേരം കൊണ്ടാണ് ദേഷ്യംദേഷ്യത്തിലേക്ക് പരിണമിച്ചത്… ആദം തന്റെ അസ്ഥിത്വത്തെയാണ് പരിഹസിച്ചത് അത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..
അവൻ പിടിച്ച തന്റെ കൈകളെ അവനിൽ നിന്നും ബലമായി വിടിവിച്ചു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. “മര്യാദയ്ക്ക് മര്യാദയ്ക്ക് സംസാരിക്കണം സാർ.. ആ പിന്നെ ഏതൊരാളും ബാത്റൂമിൽ കയറിയാൽ കതക് കുറ്റിയിടും അത് ചെയ്യുവാനുള്ള സാമാന്യമര്യാദ നിങ്ങൾ കാണിച്ചില്ലല്ലോ അപ്പോൾ ഇതുമല്ല ഇതിനപ്പുറം സംഭവിക്കും..
പിന്നെ ഈ ബാത്റൂം വളരെ വലുതാണ്.. ഒരറ്റത്താണ് ഷവർ. ഷവറിൽ നിന്ന് കുളിക്കുന്ന ഒരാളുടെ ശബ്ദം ഈ ഡോർ തുറക്കുമ്പോൾ കേൾക്കില്ല.. തെറ്റ് എന്റെടുത്തല്ല നിങ്ങളുടെ അടുത്താണ്.. പിന്നെ നിങ്ങളെന്റെ കഴുത്തിൽ താലി ചാർത്തി എന്ന് കരുതി ഇങ്ങനെ ചവിട്ടി താഴ്ത്തരുത്.. എന്റെ ഗതികേട് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.. ഈ വീട്ടിൽ നിന്നും ഉപ്പും ചോറും കഴിച്ച് എനിക്ക് ഇവിടെ ഒരു അഭയം തന്ന ഇവരോട് തന്നെ നന്ദികേട് കാണിക്കാൻ എനിക്ക് തോന്നിയില്ല.. അതുകൊണ്ടാണ് അന്നങ്ങനെ എല്ലാവരും പറഞ്ഞതും ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.അല്ലാതെ നിങ്ങൾ പറയുന്നതുപോലെ നിങ്ങളുടെ സൗന്ദര്യവും സ്വത്തും കണ്ടിട്ടല്ല .
നിങ്ങളെന്താ പറഞ്ഞത് ആറുമാസം കഴിഞ്ഞാൽ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തരണമെന്നല്ലേ എന്നാൽ ഞാനിപ്പോൾ പറയുന്നു ആറുമാസം കഴിഞ്ഞാൽ ഒപ്പിട്ടു തരണം നിങ്ങളെപ്പോലെ ഒരു ഇടുങ്ങിയ ചിന്താഗതിയുള്ള ഒരാളുടെ കൂടെ ജീവിക്കാൻ എനിക്കും താല്പര്യമില്ല.. അത്രയും പറഞ്ഞ് ആദത്തിനെ ഒന്ന് തിരിഞ്ഞു നോക്കാതെവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി പാർവതി ..
ഒരു നിമിഷം പുലിയെ പോലെ തന്റെ അടുക്കലേക്ക് ചീറി കൊണ്ട് സംസാരിച്ച പാർവതിയെ കണ്ടു ആദം തരിച്ചു നിന്നുപോയി.. അതെ ശരിയാണ് തന്റെ ഭാഗത്താണ് തെറ്റ് ബാത്റൂമിൽ കയറിയപ്പോൾ ലോക്ക് ചെയ്യാൻ മറന്നു പോയി.. റൂമിൽ ആരും വരില്ല എന്ന ധൈര്യത്തിൽ ആയിരുന്നു അങ്ങനെ ചെയ്തത്.സത്യത്തിൽ അവൾ റൂമിലുള്ള കാര്യം മറന്നു പോയതാണ്..
ഒരു നിമിഷം പാർവതിയുടെ മുന്നിൽ താൻ ചെറുതായതുപോലെ ആദാത്തിന് തോന്നി.
വേണ്ടിയിരുന്നില്ല അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എങ്കിലും പൂച്ചക്കുട്ടി പുലിക്കുട്ടി ആയതോർത്ത് അവന് തന്നെ അതിശയം തോന്നി അവൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കാനറിയുമോ..
പിന്നീട് എന്തൊക്കെയോ ഓർത്തുകൊണ്ട് തന്നെ മറ്റൊരു ടവ്വൽ എടുത്ത് അവൻ തന്റെ തല തുവർത്തി കൊണ്ട് പതിയെ പുറത്തേക്കിറങ്ങി അവൻ ചെല്ലുമ്പോൾ പാർവതി റൂമിൽ ഇല്ലായിരുന്നു.. അത് ഒരു തരത്തിൽ ആദത്തിനും ആശ്വാസമായിരുന്നു…
താഴേക്ക് ചെന്നതും ആദത്തിന്റെ കണ്ണുകൾ ആദ്യമായി പാർവതിക്കു വേണ്ടി തിരഞ്ഞു.. ആദ്യമായി അവൻ അവളോട് പറഞ്ഞ കാര്യത്തെ ഓർത്ത് അവന് കുറ്റബോധം തോന്നി.. തെറ്റാണ് പറഞ്ഞത് അങ്ങനെ പറയേണ്ടിയില്ലായിരുന്നു.. അവൾ മനപ്പൂർവമല്ലാല്ലോ അങ്ങോട്ട് വന്നത് എന്റെ അടുത്തും തെറ്റില്ലേ അവൻ അവനോട് തന്നെ സ്വയം മനസ്സിൽ ചോദിച്ചു കൊണ്ടേയിരുന്നു..
ഈ സമയമാണ് ഡെവി പുറത്തുനിന്നും അകത്തേക്ക് വന്നത് എന്തോ ആലോചിച്ചുകൊണ്ട് ഏതോ ലോകത്തിൽ നിൽക്കുന്ന ആദത്തെ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്…
അവന്റെ മുന്നിൽ വന്നു നിന്ന് ഡെവി തന്റെ കൈകൾ അവന് നേർക്ക് വീഷിയെങ്കിലും ആദം അതൊന്നും ശ്രദ്ധിക്കുന്ന കൂടെ ഇല്ലായിരുന്നു..
ഡാ!!!
ഹ്മ്മ്മ്…സത്യത്തിൽ അവന്റെ വിളിയിലാണ് ആദം സ്വബോധത്തിലേക്ക് വന്നത്..
നീ ഈ നട്ടപ്പാതിരയ്ക്ക് ആരെയാണ് സ്വപ്നം കണ്ടു നിൽക്കുന്നത്..
ഹോ സോറി ഞാൻ മറന്നു പ്രിയതമേ ആയിരിക്കുമല്ലേ.. മുഖത്ത് ഒരൽപ്പം നാണം വരുത്തി ഡെവി അങ്ങനെ പറഞ്ഞതും ആദം അവനെ നോക്കിക്കൊണ്ട് പുറത്തേക്ക് ചവിട്ടിത്തുള്ളി ഇറങ്ങിപ്പോയി…
അയ്യേ ഇവനെന്താ ഇങ്ങനെ.. പക്ഷേ ആദത്തിൽ എന്തൊക്കെയോ മാറ്റം വരുന്നത് പോലെ തോന്നി ഡെവിക്ക്. അതുകൊണ്ട് തന്നെ അത് ഓർത്തതും അവന്റെ മുഖത്തും ഒരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു ..
മോളെ പാർവതി നിനക്കും കൂടി വരായിരുന്നു അതിനെങ്ങന ആ ചെക്കൻ നമ്മുടെ കൂടെ വരണ്ടേ.. കത്രീനാമ സ്വയം പറഞ്ഞു..
ഇനി പറഞ്ഞിട്ട് കാര്യമില്ല അമ്മച്ചി അമ്മച്ചിക്ക് അറിയാലോ അത് തന്നെ സ്വഭാവം അവൻ വരുകേല.. ആലിസ് വല്യമ്മച്ചിയോടായി പറഞ്ഞു
ഹാ..മോളെ മോൾക്ക് തനിച്ച് ഇവിടെ നിൽക്കാൻ ഭയമുണ്ടോ ഞാൻ ആദത്തിനോട് പറഞ്ഞിട്ടുണ്ട് നേരത്തെ വരണം നീ ഇവിടെ തനിച്ചാണെന്ന്..
കുരിശങ്കലിലെ എല്ലാവരും വേളാങ്കണ്ണിയിൽ തൊഴുവാൻ വേണ്ടി പോവുകയാണ് ആദം വരില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ അവനെ ആരും നിർബന്ധിച്ചില്ല പക്ഷേ പാർവതിയെ അവർക്ക് കൂടെ കൂട്ടണം യെന്നുണ്ടായിരുന്നു.. അതവർ അവരോട് പറയുകയും ചെയ്തു പക്ഷേ ആദത്തെ തനിച്ചാക്കി അവൾക്ക് വരാൻ താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ ആരും അവളെ നിർബന്ധിച്ചില്ല..
ശക്തമായ ഇടിയും മിന്നലും അതിനോടൊപ്പം മഴയും ഭൂമിയിൽ തിമിർത്തു പെയ്യുമ്പോൾ പാർവതിയാകെ കിടുങ്ങി വിറച്ചു..
ജനലഴികളിൽ കൂടെ പുറത്തേക്ക് നോക്കുവാൻ അവൾക്ക് ഭയം തോന്നി.. എത്രയും പെട്ടെന്ന് ആദം ഒന്നു എത്തിച്ചേരുവാൻ അവൾ ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു..
പെട്ടെന്നാണ് കറണ്ട് പോയത്.. കറണ്ട് കൂടെ പോയതും അവൾ ആകെ പേടിച്ച് വിറച്ചു പോയി .
എങ്കിലും ധൈര്യം വെടിയാതെ അവൾ ഓടിപ്പോയി എമർജൻസി ലൈറ്റ് ഓൺ ചെയ്തു..
പെട്ടെന്നാണ് ജനലരികിൽ ഒരു നിഴലനക്കം കണ്ടത്.. ശ്വാസം എടുക്കാൻ പോലും മറന്നുകൊണ്ട് പാർവതി അങ്ങോട്ടേക്ക് നോക്കിനിന്നു പോയി..
ആരോ കതകിൽ ശക്തമായി മുട്ടുന്നത് കേട്ടതും അവൾ ഞെട്ടിത്തരിച്ചു കൊണ്ട് കതകിന്റെ അടുക്കലേക്ക് പതിയെ നടന്നു ചെന്നു..
അ…ആരാ..
ആരാ ചോദിച്ചത് കേട്ടില്ലേ..
ഇത് ഞാനാണ് പാർവതി ആദം കതക് തുറക്ക്..
ആദത്തിന്റെ ശബ്ദം കേട്ടതും അവൾക്ക് ആശ്വാസമായി. അവൾ ആഞ്ഞു ശ്വാസം വലിച്ചുവിട്ടു വേഗം കതക്ക് തുറന്നതും കണ്ടു മുന്നിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന ആദത്തിനെ..
സത്യത്തിൽ പാർവതിക്ക് അവനെ ഓടിപ്പോയി കെട്ടിപ്പുണരുവാൻ തോന്നി. കാരണം അത്രയും ഭയന്നിരുന്നു അവൾ പക്ഷേ രാവിലെ അവൻ അവളോട് പറഞ്ഞ ഓരോ വാക്കുകളും അവളുടെ ചെവിയിലേക്ക് മുഴങ്ങികൊണ്ടേയിരുന്നു അതുകൊണ്ടുതന്നെ അവൾ ആ ഉദ്യമത്തിൽ നിന്നും പിന്മാറി..
അവൻ അകത്തേക്ക് കയറിയതും പാർവതി വേഗം ഡോർ അടച്ചു കുറ്റിയിട്ടു..
എന്തുകൊണ്ടൊ ആദത്തിനും അവളെ നോക്കുവാൻ ഒരു മടി തോന്നി എങ്കിലും അവൻ അവളോട് ചോദിച്ചു
അവരെല്ലാവരും പോയോ..
ഹ്മ്മ്മ് പോയി..
ഇതെന്താ ഇവിടെ ഇങ്ങനെ നീയെന്താ ഇൻവെർട്ടർ ഓൺ ചെയ്തില്ലേ..
അത്…അതെങ്ങനെ ഓൺ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല..
പിന്നീട് ആദം ഒന്നും പറയാതെ വേഗം നടന്നു ചെന്ന് ഇൻവെർട്ടർ ഓൺ ചെയ്തു..
ഈ സമയം കൊണ്ട് തന്നെ പാർവതി ഒരു ടവൽ എടുത്തു കൊണ്ടുവന്ന് ആദത്തിന് നേരെ നീട്ടി..
ടവലും കൊണ്ട് തന്റെ അടുത്തേക്ക് വന്ന പെണ്ണിനെ അവനൊന്നു നോക്കി പിന്നീട് അവളുടെ കയ്യിൽ നിന്നും ടവൽ വാങ്ങി തല നന്നായി തുവർത്തി…
എനിക്ക്.. എനിക്കൊരു കോഫി കിട്ടുമോ പാർവതി.. മടിച്ചാണെങ്കിലും അവളുടെ മുഖത്തേക്ക് നോക്കാതെ ആദം ചോദിച്ചു ആ സമയം അവൻ നന്നായി വിറക്കുന്നുണ്ടായിരുന്നു..
ഹ്മ്മ്മ്…ഞാനിപ്പോൾ കൊണ്ടുവരാം.. അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോകുമ്പോൾ അവളുടെ മുഖത്ത് പതിവില്ലാതെ ഒരു പുഞ്ചിരി വിടർന്നിരുന്നു..
തുടരും..
