ഫ്രിഡ്ജിൽ എന്തൊക്കെ സൂക്ഷിക്കാം…

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റാത്ത ആഹാര സാധനങ്ങൾ.സാധാരണ വീടുകളിൽ എല്ലാവരും മിക്ക ഭക്ഷണ പദാർത്ഥങ്ങളും ചീത്തയാകാതെ സൂക്ഷിക്കുന്നത് ഫ്രിഡ്ജിൽ ആണ്.ഇന്നത്തെ കാലഘട്ടത്തിൽ ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ദുർലഭമാണ്.ഫ്രിഡ്ജ് ഇല്ലാത്ത അവസ്ഥ ആർക്കും ചിന്തിക്കാൻ കൂടെ പട്ടണമെന്നില്ല.ഭക്ഷണസാധനങ്ങൾ പുതുമയോടെ ഇരിക്കാൻ വേണ്ടിയാണ് ഫ്രിഡ്ജ് കൂടുതലായും ഉപയോഗിക്കുന്നത് കൂടാതെ ചില മെടിസിനുകൾ സ്റ്റോക് ചെയ്യാനും ഒക്കെ തന്നെ ആയി ഇത് ഉപയോഗിക്കുന്നു.ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഒരു പരിധി വരെ ഭക്ഷണപദാർത്ഥങ്ങൾ വേസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പറ്റും.ഇതൊക്കെ ആണെങ്കിലും ഫ്രിഡ്ജിൽ തണുത്ത ഫുഡ് പിന്നീട് ചൂടാക്കി കഴിക്കുന്ന പ്രവണത അത്ര നന്നല്ല.ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇത് വഴി നമുക്ക് വന്ന് ചേരുന്നതാണ്.ഇത് പോലെ തന്നെ ചില ഭക്ഷണ പദാർത്ഥങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത് എന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്.അവ ഏതെല്ലാം ആണെന്ന് നോക്കാം.

ഒന്നാമതായി പറയുന്നത് ബ്രെഡ് ആണ്.ബ്രെഡ് ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.സാധാര താപനിലയിൽ പ്രത്യേക പാത്രത്തിൽ വേണം ഇത് സൂക്ഷിക്കാൻ.എന്നാല് ഒട്ടുമിക്ക പേരും ഫ്രിഡ്ജിൽ ആഴ്ചകളോളം വെച്ചിരുന്ന് ഉപയോഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്.ഇത് ഒട്ടും തന്നെ നല്ലതല്ല.ഇത് പോലെ തന്നെ വേറെ ഒരു വസ്തുവാണ് ഉള്ളി. ഉള്ളി നമ്മൾ നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് വേണം വെക്കാൻ.അല്ലെങ്കിൽ അത് മുളച്ച് പോകും.കൂടാതെ അതിന്റെ ഗന്ധവും ഗുണവും നഷ്ടപ്പെടും.അത് പോലെ തന്നെയാണ് വെളുത്തുള്ളിയുടെ കാര്യവും.ഇത് നനവ് തട്ടാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ.ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത് .ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് വെച്ചാൽ ദീർഘ കാലം കേട് കൂടാതെ സൂക്ഷിക്കാൻ പറ്റും.ഇതേ പോലെ തന്നെയാണ് സവാളയുടെ കാര്യവും.ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.അങ്ങനെ ചെയ്താൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് വരാം.നല്ല വായു സഞ്ചാരം കിട്ടുന്ന രീതിയിൽ ഉള്ളി വെക്കുക.ദീർഘകാലം കേട് കൂടാതെ തന്നെ സൂക്ഷിക്കാൻ പറ്റുന്നതാണ്.

തക്കാളിയും നമ്മൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളതല്ല.എന്നാല് എല്ലാവരും ഫ്രിഡ്ജിൽ വെച്ച് തന്നെയാണ് ഇത് ഉപയോഗിക്കുന്നത്.പെട്ടെന്ന് കേട് വരും എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും തക്കാളിയുടെ പ്രകൃതിദത്തമായ രുചി അവിടെ നഷ്ടപ്പെടുന്നു.അത് കൊണ്ട് തക്കാളി വാങ്ങുമ്പോൾ കെടാവാതിരിക്കാൻ കുറച്ച് മാത്രം വാങ്ങുക.അത് പോലെ കുറച്ച് പച്ച തക്കാളി തന്നെ നോക്കി വാങ്ങുന്നതും നല്ലതായിരിക്കും.പച്ച തക്കാളി ആകുമ്പോൾ കുറച്ച് ദിവസത്തേക്ക് കേട് വരാൻ സാധ്യതയില്ല. പഴുക്കുന്നതിന് അനുസരിച്ച് ഉപയോഗിച്ചാൽ മാത്രം മതിയാകും.അത് പോലെ തന്നെ ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത ഒരു വസ്തുവാണ് കാപ്പി.കാപ്പി നമ്മൾ വായുസഞ്ചാരം ഇല്ലാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ.അടച്ചുറപ്പുള്ള പാത്രത്തിലോ ഡപ്പിയിലോ വേണം സൂക്ഷിക്കാൻ.ഫ്രിഡ്ജിൽ ഒരു കാരണവശാലും സൂക്ഷിക്കരുത്.അങ്ങനെ ചെയ്യുന്ന പക്ഷം കാപിയുടെ ഗുണങ്ങൾ ഒരുപാട് നമുക്ക് നഷ്ടമാകും.അത് പോലെ എല്ലാവരും ഫ്രിഡ്ജിൽ വെക്കുന്ന ഒരു ഐറ്റം ആണ് മത്തങ്ങ.

മത്തങ്ങ മുറിക്കാതെ ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് കുഴപ്പമില്ല.എന്നാല് മുറിച്ചു കഴിഞ്ഞതിന് ശേഷം ഫ്രിഡ്ജിൽ വെക്കുന്നത് അപകടകരമാണ് കൂടാതെ മതങ്ങയുടെ ഗുണങ്ങളും നഷ്ടമാകും.അത് പോലെ നമ്മൾ ചെയ്യുന്ന ഒരു തെറ്റായ പ്രവണതയാണ് കേക്ക് ഐറ്റംസ് ഫ്രിഡ്ജിൽ വെച്ച് ആഴ്ചകളോളം ഉപയോഗിക്കുന്നത് .കേക്കുകൾ ഒരുപാട് നാൾ സൂക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ പെട്ടതല്ല ഇത് ഫ്രിഡ്ജിൽ വെക്കാതെ അപ്പോൾ തന്നെ കഴിക്കണം.അത് പോയെ ഉള്ള ഒരു പ്രധാനപ്പെട്ട വസ്തുവാണ് തേൻ.തേൻ ഒരിക്കലും തന്നെ ഫ്രിഡ്ജിൽ വെക്കാൻ പാടുള്ളതല്ല.ഇങ്ങനെ ചെയ്താൽ തേനിന്റെ ഔഷധഗുണങ്ങൾ ചിലപ്പോൾ നഷ്ടമായിപ്പോകും.ഇവ കുപ്പികൾ അടച്ച്‌ വെച്ച് സൂക്ഷിക്കുക.അത് പോലെ എല്ലാവരും ചെയ്യുന്നതാണ് ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെക്കുമ്പോൾ,ഫ്രിഡ്ജിൽ തണുപ്പ് ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചിനെ എളുപ്പത്തിൽ പഞ്ചസാര ആക്കി മാറ്റുന്നു.

അപ്പോൾ അത് കഴിക്കുന്നതും നല്ലതല്ല.ശരീരത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് ഉയരാൻ ഇത് കാരണം ആകുന്നു.അത് പോലെ ഫ്രൂട്ട് ഐറ്റം ആയ അവോകാടോ ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.ഇത് റൂമിലെ താപനിലയിൽ തുറന്ന പാത്രത്തിൽ സൂക്ഷിക്കുന്നത് ആകും നല്ലത്.അച്ചാറുകൾ കേട് കൂടാതെ ഇരിക്കാൻ ഫ്രിഡ്ജില് സൂക്ഷിക്കുന്ന ഒരു പ്രവണത കണ്ട് വരാറുണ്ട്.ഇതും ഒട്ടും ശേരിയല്ല. അച്ചാറിലെ വിനാഗിരി പോലുള്ള പ്രിസർവേറ്റീവുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇവ വരണ്ട് ഇരിക്കാൻ ചാൻസുണ്ട്.അതുപോലെ പച്ചമരുന്നുകളും ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ പാടുള്ളതല്ല.ഇത് മൂലം പച്ചമരുന്നുകളുടെ ഗുണവും രുചിയും നഷ്ടമായേക്കും.ഇത് പോലെയുള്ള കാര്യങ്ങൽ ഒന്നു ശ്രദ്ധിച്ചാൽ ഫ്രിഡ്ജ് നല്ല രീതിയിൽ ആണ് നാം ഉപയോഗിക്കുന്നത് എന്ന് പറയാം.

You cannot copy content of this page