മുട്ട പഫ്സ് ഗോതമ്പ് മാവിൽ വീട്ടിൽ ഉണ്ടാക്കിയാലോ…

പഫ്‌സ്,കൂടുതലായും മുട്ട പഫ്‌സ്,ഒരുപാട് പേരുടെ അത് വലിയ ആളാണെങ്കിലും ചെറുത് ആണെങ്കിലും അവരുടെ ഇഷ്ടപ്പെട്ടാണ് ഒന്നാണ് മുട്ട പഫ്‌സ്,ജ്യുസുകളുടെ ഒപ്പം ആണെങ്കിലും ചായയുടെ ഒപ്പം ആണെങ്കിലും എഗ്ഗ് പഫ്‌സ് ഇപ്പോഴും പ്രിയമാണ്.എന്നാൽ ഒരുപാട് പേര് ഇത് കഴിക്കില്ല,ഇഷ്ടമാണെങ്കിലും.കാരണം ഇത് കടകളിൽ ഉണ്ടാക്കുന്നത് മൈദ മാവ് കൊണ്ടാണ്.മൈദ മാവ് കൊണ്ട് ഉണ്ടാക്കുന്നത് കഴിക്കാത്തവർക്ക് ഇതാ ഗോതമ്പ് മാവിൽ നല്ല രുചിയുള്ള പഫ്‌സ് എങ്ങനെ ഉണ്ടാക്കി കഴിക്കാം എന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾ,ഉണ്ടാക്കേണ്ട രീതി ഒക്കെ അറിയുവാൻ തുടർന്ന് വായിക്കുക.ആദ്യമായി ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കുക,ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം,ശേഷം ആവശ്യത്തിൽ ബട്ടർ അല്ലെങ്കിൽ നെയ് ചേർത്ത നന്നയി മിക്സ് ചെയ്യുക.ശേഷം വെള്ളമൊഴിച്ച് നന്നയി കുഴയ്ക്കുക.

ചപ്പാത്തിയുണ്ടാക്കാൻ കുഴയ്ക്കുന്ന പരുവത്തിൽ കുഴക്കുക.ഇനി ഇതിലേക്ക് എണ്ണ ഒഴിക്കുക.എന്ന എല്ലാ സ്ഥലത്തും എത്തുന്ന രീതിയിൽ തേയ്ക്കുക.ഇത് കൊണ്ട് മാവ് ഡ്രൈ ആകില്ല.ഇനി ഒരു മണിക്കൂർ എങ്കിൽ അടച്ച് റസ്റ് ചെയ്യാൻ വെക്കുക.ഈ സമയത്തിൽ മസാല ഉണ്ടാക്കാം.അതിനായി ഒരു പാൻ എടുത്ത് 2 ടി സ്പൂൺ ഓയിൽ ഒഴിക്കുക.ശേഷം സവാള നീളത്തിന് അരിഞ്ഞത് ഇടുക.ഇനി അതിലേക്ക് കുറച്ച കറിവേപ്പിലയും വേണമെങ്കിലും പച്ചമുളക് അല്ലെങ്കിൽ മുളക് പൊടി ഇടുക .കൂടെ അര ടി സ്പൂൺ ഇഞ്ചി വെളുത്തുള്ളിയുടെ പേസ്റ്റ് ചേർക്കുക.ശേഷം നന്നായി വരട്ടി എടുക്കുക.സവാള കനം കുറഞ്ഞ രീതിയിൽ അറിയുക.വരട്ടിയ ശേഷം ഇതിലേക്ക് കാൽ ടീസ് സ്‌പൂൺ മഞ്ഞൾ പൊടി,അര ടി സ്‌പൂൺ മല്ലി പൊടി,കുരു മുളക് പൊടി കൂടെ തന്നെ അര ടി സ്പൂൺ ചിക്കൻ മസാല.ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം തക്കാളിയുമിട്ടിട്ട് നന്നയി വരട്ടി എടുക്കുക.

ഇനി ഇത് തണുക്കാൻ വെക്കുക.ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ച മാവ് എടുക്കാം.ഒരു ചപ്പാത്തിക്ക് എടുക്കാൻ ഉപയോഗിക്കുന്ന അളവിൽ മാവെടുക്കുക.ശേഷം പരാതിയെടുക്കുക.ഇനി ഇതൊരു പ്ലേറ്റിലേക്ക് എടുത്ത് അതിന്റെ മുകളിലേക്ക് കുറച്ച ബട്ടർ തേയ്ച്ചതിന് ശേഷ കുറച്ച ഗോതമ്പ് പൊടി വിതറുക.എന്നിട്ട് ഇതിന്റെ മുകളിലായി ലയർ പോലെ മാവ് വെക്കുക.ഇനി നന്നായി പരത്തുക,കഴിയുന്നതും സ്‌ക്വയർ ഷെയ്പ്പിൽ ചെയ്യുക.എന്നിട്ട് അതിന്റെ സൈഡുകൾ കുറച്ച് മുറിച്ച് മാറ്റുക.കൂടുതൽ നന്നയി മനസിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ മതിയാകും.

ഇനി മുറിച്ചെടുത്ത ഷീറ്റ് ലയറുകളിൽ മസാല വെക്കുക.എന്നിട്ട് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ ഒരു കഷ്ണം വെക്കുക.എന്നിട്ട് നാല് സൈഡിൽ നിന്നും ഷീറ്റ് അകത്തേക്ക് മടക്കി ഒട്ടിച്ച് വെക്കുക.ഇത് പോലെ ഓരോന്നും ചെയ്യുക.ഇത് കുക്കറിൽ ആണ് പാകം ചെയ്യുന്നത്.കുറച്ച് തീയിൽ ആണ് വേവിക്കേണ്ടത്.ഇതിലേക്ക് ഉണ്ടാക്കി വെച്ച സാധങ്ങൾ അടച്ച് വെച്ച് 5 മിനിറ്റ് കാരണം തിരിച്ച് ഇടുക.ആവശ്യത്തിന് പാകം ആയോ എന്ന് നോക്കുക.എല്ലാ സൈഡും ഇത് പോലെ വേവിച്ച് എടുക്കാം.

You cannot copy content of this page