റേഷൻ കടയിലെ അരിയുടെ രുചി എങ്ങനെ മാറ്റം….

റേഷൻ കടയിൽ നിന്നും വാങ്ങുന്ന പുഴുക്കലരി പാകം ചെയ്ത് കഴിക്കുന്നത് അധികം ആർക്കും ഇഷ്ടപ്പെടാറില്ല.നമ്മൾ അല്ലാതെ വാങ്ങുന്ന അരി കൊണ്ടുണ്ടാക്കിയ ചോറിന്റെ രുചി ഉണ്ടാകാത്തത് കൊണ്ട് തന്നെ അധികം കുട്ടികളും ഇത് കഴിക്കാറില്ല.നമ്മൾ കടകളിൽ ഇന്നും വാങ്ങുന്ന 48 രൂപയോളം വില വരുന്ന പുഴുക്കലരിയുടെക്കാൾ രുചിയിൽ റേഷൻ കടയിൽ നിന്നും വാങ്ങുന്ന പുഴുക്കലരി എങ്ങനെ വേവിച്ച് കഴിക്കാം എന്ന് നോക്കാം.ഇതിന് ചെയ്യുന്ന ട്രിക്കുകൾ ഒക്കെ എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടും മനസ്സിലാക്കാവുന്നതാണ്.

റേഷൻ കടയിലെ അരിയുടെ മണവും രുചിയുമാണ് നമ്മുടെ പ്രധാന പ്രശ്നം.പക്ഷെ ഇവിടെ പറയാൻ പോകുന്ന ട്രിക് ഉപയോഗിച്ചാൽ പിന്നെ നമുക്ക് ഒരു പ്രശ്നവും ഇല്ലാതെ ഇത് കൊണ്ടുണ്ടാക്കിയ ചോർ കഴിക്കാൻ സാധിക്കും.പിന്നെ ഒന്ന് ശ്രദ്ധിക്കേണ്ടത് നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന അരിയുടെ അത്രയും വിഷം റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരിയിൽ ഉണ്ടാകില്ലായിരിക്കാം.അത് എങ്ങനെ മനസിലാക്കാം എന്നാൽ റേഷൻ കടകളിൽ നിന്നും വാങ്ങുന്ന അരിയിൽ കാണുന്ന ചെറിയ വണ്ടികളും ജീവികളും തന്നെ.ആദ്യം അരി നന്നായി പാറ്റുക (അതിലെ പൊടികളും വണ്ടുകളെയും ഒഴിവാക്കുന്ന രീതി).ഇത് കഴിഞ്ഞിട്ട് കറുത്ത അറിയും നെല്ലും ഒക്കെ ഒഴിവാക്കാൻ സാധിക്കും.ശേഷം നന്നായി കഴുകുക.

അരി കഴുകുന്ന സമയത്ത് തന്നെ വെള്ളം അടുപ്പിൽ വെക്കുക.ചൂട് വെള്ളത്തിലോ പച്ചവെള്ളത്തിലോ കഴുകിയാൽ മതിയാകും.കഴുകുമ്പോ ബാക്കി പൊടിയും കൊത്തും ഒക്കെ ഒഴിവാക്കാം.ശേഷം അരി ചൂടാക്കാൻ വെച്ച വെള്ളത്തിൽ ഇടുക.അറിയും വെള്ളവും ഇട്ട കുടത്തിന്റെ മുകളിൽ തന്നെ മറ്റൊരു പാത്രത്തിൽ വെള്ളമെടുത്തു വെക്കാം.ഇഹാകുംപോ തിളച്ച് കഴിഞ്ഞു വെള്ളം വറ്റുമ്പോൾ ഇതിൽ നിന്ന് ചൂട് വെള്ളം ഇടക്ക് ഒഴിച്ച് കൊടുക്കാം.ശേഷം തിളക്കുന്നത് വരെ തീ കൂട്ടി വെക്കാം.ഏകദേശം പത്ത് കഴിഞ്ഞ് തുറന്ന് നോക്കാം.ഇതിന് കടയിൽ നിന്നും വാങ്ങുന്ന അരി വേവുന്നതിന്റെ അത്രയും സമയം ആവശ്യമില്ല.അരി വെന്തോ എന്ന് നോക്കുക.

വെന്തു കഴിയുമ്പോൾ തീ അണയ്ക്കുക.ശേഷം ചൂട് ചോർ സിങ്കിലേക്ക് മാറ്റി വെച്ച് ഇതിലേക്ക് പച്ച വെള്ളം ഒഴിക്കുക.ഇത് അതിലെ പശ മാറ്റാൻ സഹായിക്കും.ചൂട് വെള്ളം ആണെങ്കിൽ ശെരിയാകില്ല.ഒരു നാല് പ്രാവശ്യം അല്ലെങ്കിൽ 5 പ്രാവശ്യം നന്നായി കഴുകണം.ചൂട് ചോറിലേക്ക് പച്ച വെള്ളം ഒഴിക്കുന്നത് ചോറിന്റെ ഗുണം നഷ്ടപ്പെടില്ലേ എന്ന സംശയം കുറെ പേർക്ക് ഉണ്ട്.ഇങ്ങനെ ചെയ്താൽ അതിലെ ഫാറ്റ് കഴുകുമ്പോൾ ഒഴിവാക്കാൻ സാധിക്കും.തടി കൂടുമെന്നോ വയർ ചാടുമെന്ന പേടിയും വേണ്ട.ഇനി ശ്രദ്ധിക്കേണ്ടത് കഴുകി കളയുമ്പോൾ അതിലെ വിഷാംശം ഒരു പരിധി വരെ ഒഴിവാകും.ചോർ ചൂട് കുറച്ച് പോകുമെന്നെ ഉള്ളു.തണുത്ത് പോകുമെന്ന പേടി വേണ്ട.ശേഷം ഇത് വാർത്ത് അതിലെ വെള്ളം മുഴുവൻ കളയുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുക.

You cannot copy content of this page