വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ടോ.

നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് വാഷിംഗ് മെഷീൻ. മിക്കവാറും പേരും മെഷീനിലാണ് ഇപ്പോൾ തുണി അലക്കുന്നത്. അതുകൊണ്ട് തന്നെ വാഷിംഗ് മെഷീനിൽ കഴുകുന്ന തുണികൾ ഉപയോഗിക്കുന്നത് മൂലം പല അസ്വസ്ഥതകളും നമുക്ക് സംഭവിക്കാറുണ്ട്. എന്നാൽ തന്നെയും എല്ലാവരും തുണി അലക്കാനായി വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഷിംഗ് മെഷീനിൽ കഴുകിയ തുണി ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾ നമുക്ക് സിമ്പിളായി പരിഹരിക്കാം.

അപ്പോൾ നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം. നമ്മൾ അഴുക്കായ തുണികളായിരിക്കുമല്ലോ മെഷീനിൽ കഴുകുന്നത്, അതുകൊണ്ടുതന്നെ തുണികളിലെ അഴുക്ക് മെഷീനിന്റെ ചുമരുകളിലും അകത്തുമെല്ലാം അടിഞ്ഞു കൂടി ഇരിക്കാറുണ്ട്. അത് വീണ്ടും തുണി കഴുകുന്ന സമയത്തു തുണികളിൽ പറ്റി പിടിക്കാറുണ്ട്. അതിനാൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും കുട്ടികൾക്കും വയറു വേദന, ഛർദി, ചൊറിച്ചിൽ എന്നിങ്ങനെ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. അപ്പോൾ നാം ചെയ്യേണ്ടത് ഓരോ തവണയും തുണി കഴുകി കഴിയുമ്പോൾ മെഷീനിന്റെ അകവും പുറവും നന്നായി കഴുകി ശുചിയാക്കുക.

അതുപോലെ തന്നെ കുട്ടികളുടെ ഡ്രസ്സിനൊപ്പം അടി വസ്ത്രങ്ങൾ കഴുകാതിരിക്കുക. അതുപോലെ തന്നെ അവസാനം കഴുകുന്ന വെള്ളത്തിൽ കുറച്ചു ഡെറ്റോളോ ചൂട് വെള്ളമോ ഉപയോഗിക്കുക. അല്ലെങ്കിൽ തുണി കഴുകിയ ശേഷം ചൂട് വെള്ളത്തിൽ കുറച്ചു അപ്പക്കാരവും വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം അഞ്ചു മിനിറ്റോളം മെഷീൻ ഒന്ന് കറക്കി ഈ വെള്ളം വാഷിങ് മെഷീനിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുക. എന്നിട്ട് ഈ വെള്ളം പുറത്തേക്ക് കളയുക. ശേഷം ഒരു കോട്ടൺ തുണി കൊണ്ട് മെഷീൻ തുടച്ചു വൃത്തിയാക്കുക. തുണി കഴുകി കഴിഞ്ഞാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാം.

Leave a Reply

You cannot copy content of this page