പൂ പോലെ സോഫ്റ്റായ ജാക്‌ഫ്രൂട്ട് ഹൽവ.ഇതിന്റെ രുചിയെ വേറെ ലെവൽ. ട്രൈ ചെയ്തു നോക്കൂ

ഇപ്പോൾ ചക്കയുടെ സീസൺ ആയതു കൊണ്ട് തന്നെ എല്ലാ വീടുകളിലും ചക്ക സുലഭമായി കാണാറുണ്ട്. ചക്ക വെച് തയ്യാറാക്കാൻ കഴിയുന്ന ഒരുപാട് റെസിപ്പികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്. എന്നാൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ചക്ക ഹൽവ നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ സോഫ്റ്റായ എന്നാൽ കഴിക്കാൻ ഏറെ സ്വാദേറിയതുമായ ഈ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മുന്നൂറ് ഗ്രാമോളം പഴുത്ത വരിക്ക ചക്ക നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് രണ്ടു സ്പൂണോളം നെയ്യ് അതിലേക്ക് ചേർത്ത് കൊടുക്കുക.

മേൽറ്റായി വന്ന നെയ്യിലേക്ക് അരച്ചെടുത്ത ചക്കയുടെ പേസ്റ്റ് ചേർത്ത് നല്ല പോലെ വയറ്റി എടുക്കുക. ഒരു പത്തു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് ചക്ക പേസ്റ്റ് നല്ല പോലെ കുറുക്കി എടുക്കുക. ശേഷം ഒരു ഇരുന്നൂറു ഗ്രാം മേൽറ്റാക്കി എടുത്ത ശർക്കര ഇതിലേക്ക് ചേർത്ത് നല്ല പോലെ വീണ്ടും കുറുക്കി എടുക്കുക. ഒരു പിഞ്ച് ഉപ്പും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു മൂന്നു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയിൽ കുറച്ചു തേങ്ങാപ്പാൽ മിക്സ് ചെയ്തു പാനിലേക്ക് ചേർത്ത് കൊടുക്കുക. ഒട്ടും തന്നെ തരി ഇല്ലാതെ വേണം അരിപ്പൊടി ചേർക്കാൻ.

ഇനി ഒരു തേങ്ങയുടെ പാൽ എടുത്തിട്ട് അതിൽ നിന്ന് കുറെച്ചെയായി പാൽ ചേർത്ത് നല്ല പോലെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. മുക്കാൽ ഭാഗം വെള്ളം വറ്റി വന്നാൽ ഒരു സ്പൂൺ നെയ്യും കൂടി ഇതിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി മൂന്നോ നാലോ ഏലക്ക പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഹൽവ നല്ല പോലെ കുറുകാൻ തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ നെയ്യും ചേർത്ത് പാനിൽ നിന്നും ഹൽവ വിട്ടു വരുന്ന പരുവമാകുമ്പോൾ കുറച്ചു നട്ട്സും ചേർത്ത് ഹൽവ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. ഇനി ഹൽവ സെറ്റ് ആക്കാൻ വേണ്ടീട്ടുള്ള ഒരു ടിന്നിൽ നെയ്യ് സ്പ്രെടാക്കി കൊടുത്ത ശേഷം ഹൽവ മിക്സ് അതിലേക്ക് ഇട്ടു കൊടുക്കുക.

മുകളിലായി കുറച്ചു നട്സ് ചേർത്ത് കൊടുത്ത ശേഷം ഒരു മണിക്കൂർ സെറ്റാകാനായി മാറ്റി വെക്കാം. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള ചക്ക ഹൽവ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ തീർച്ചയായും ഈ ചാനൽ സബ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page