ഇനി തേങ്ങാ ചേർക്കാതെയും രുചികരമായ ചേന ഒഴിച്ച് കറി തയ്യാറാക്കാം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒരു സാധനമായിരിക്കും ചേന. എന്നാൽ ചേന വെച്ച് പല റെസിപ്പീസും നമ്മൾ ഉണ്ടാക്കാറും ഉണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ചേന ഒഴിച്ച് കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ഞൂറ് ഗ്രാം ചേന കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇനി ഇതിനെ ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം അതിന്റെ കൂടെ ഒരു സവാളയുടെ പകുതി അരിഞ്ഞതും, ഒരു ചെറിയ തക്കാളി അരിഞ്ഞതും, മൂന്നു പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ഇനി മൂന്നു അല്ലി വെളുത്തുള്ളിയും, കുറച്ചു കറിവേപ്പിലയും, ഒരു ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി ഇളക്കി മൂന്ന് ഫിസിൽ വരുന്നത് വരെ ചേന വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന ചേനയെ ഫ്ളയിം ഓൺ ചെയ്തു വീണ്ടും വേവിച്ചെടുക്കുക. എന്നിട്ട് ഒരു തവി കൊണ്ട് ചേന തിരുമ്മി ഉടക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക.

ശേഷം അതിന്റെ കൂടെ നാല് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് തിളച്ചു കൊണ്ടിരിക്കുന്ന ചേന കറിയിലേക്ക് ഈ അരിപ്പൊടി ചേർത്ത് മിക്‌സാക്കുക. ശേഷം കറി കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക. ശേഷം വറ്റൽമുളകും ചേർത്ത് താളിച്ചു കറിയിലേക്ക് വീഴ്ത്തുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചേന ഒഴിച്ച് കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനി തേങ്ങാ ചേർക്കാതെ ചേന ഒഴിച്ച് കറി വേണമെങ്കിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കണേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/u-UvA_JCTBw” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply