പച്ചമാങ്ങാ പച്ചടി ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. ചോറിനൊപ്പം ഇത് മാത്രം മതി.

പല തരത്തിലുള്ള പച്ചടികൾ നാം കഴിച്ചിട്ടുണ്ടാകും അല്ലെ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ ടേസ്റ്റി ആയിട്ടുള്ള മാങ്ങാ പച്ചടിയാണ്. ഈ പച്ചടി തയ്യാറാക്കാൻ ഏത് മാങ്ങയും ഉപയോഗിക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് മാങ്ങാ വെച്ചിട്ട് ഈ പച്ചടി തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ കടുകിട്ട് കൊടുക്കുക. കടുക് നല്ല പോലെ പൊട്ടി വന്നാൽ രണ്ടു വറ്റൽമുളക് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു കറിവേപ്പില കൂടി ഈ എണ്ണയിലേക്ക് ചേർക്കാം. ഇനി ലോ ഫ്ളൈമിലിട്ടു കൊടുത്ത ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നല്ല പോലെ ഇളക്കി കൊടുത്ത ശേഷം അച്ചാറിന്റെ പരുവത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന മാങ്ങാ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അഞ്ചു മിനിറ്റോളം എണ്ണയിലിട്ട് മാങ്ങയെ വയറ്റി എടുക്കുക. പെട്ടന്ന് വയണ്ട്‌ കിട്ടാൻ വേണ്ടി കുറച്ചു ഉപ്പും കൂടി മാങ്ങയിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.

ഇനി കാൽ ടീസ്പൂൺ കായപ്പൊടി കൂടി മാങ്ങയിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക. മാങ്ങാ നല്ല പോലെ വയണ്ട് വന്നാൽ മുക്കാൽ റ്റീസ്പൂണോളം മുളകുപൊടി, കാൽ റ്റീസ്പൂണോളം ഉലുവപ്പൊടി,ഇത്രയും മാങ്ങയിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി പൊടികളൊക്കെ ഒന്ന് ചൂടായി വരുന്ന നേരം മാങ്ങാ നല്ല പോലെ വെന്തു ഉടഞ്ഞു കിട്ടുന്നത് വരെ കുറച്ചു വെള്ളവും ചേർത്ത് നല്ല പോലെ വേവിച്ചെടുക്കുക.

മാങ്ങാ വെന്തു വന്നാൽ രണ്ടു ടീസ്പൂൺ ശർക്കര മാങ്ങയിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഒരു മുപ്പത് സെക്കൻഡോളം മാങ്ങാ ശർക്കരയുമായി ഇളക്കി കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള മാങ്ങാ പച്ചടി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page