ഹൈദ്രബാദി ചിക്കൻ ധം ബിരിയാണി ഇതാണ് നിങ്ങൾ കാത്തിരുന്ന ബിരിയാണി.

നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു ബിരിയാണിയാണ് ഹൈദ്രാബാദി ബിരിയാണി. ഈ ബിരിയാണിയുടെ സ്വാദ് കൊണ്ട് തന്നെയാണ് ഈ ബിരിയാണി സ്പെഷ്യലായി മാറിയത്. അപ്പോൾ ഇന്ന് നമുക്ക് ഈ ബിരിയാണി അതെ ടേസ്റ്റിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കോഴി പന്ത്രണ്ട് പീസുകളായി മുറിച്ചെടുക്കുക. ശേഷം നല്ല പോലെ വൃത്തിയാക്കുക. എന്നിട്ട് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റും, ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റും, അഞ്ചു പച്ചമുളകും, ഒരു നാരങ്ങയുടെ നീരും കൂടി ചേർത്ത് കൊടുക്കുക.

ഇനി ആവശ്യത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ ടേബിൾ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഷാജീരകം അര ടീസ്പൂൺ, ഒരു ടീസ്പൂൺ ഏലക്ക പൊടി, ഇത്രയും പൊടികൾ ചേർത്ത് ഒരു പതിനഞ്ചു മിനിറ്റോളം ഈ മസാലകൾ കൈ കൊണ്ട് ചിക്കനുമായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇനി നാലു ഉള്ളി ഫ്രൈ ആക്കിയ ശേഷം കുറച്ചു ഉള്ളി മാറ്റി വെക്കുക. ശേഷം മുക്കാൽ ഉള്ളിയേയും ഈ ചിക്കനിൽ ചേർക്കുക.

ശേഷം കുറച്ചു മല്ലിയില അരിഞ്ഞത്, ഒട്ടും തന്നെ പുളിയില്ലാത്ത തൈരും, ചേർത്ത് ഇളക്കുക. മൂന്നു മണിക്കൂറോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യും, എട്ട് പീസ് ഏലക്ക, ഗ്രാമ്പൂ, കിസ്മിസ്, നട്ട്, ചേർത്ത് വറുക്കുക. ഇനി മൂന്നേ കാൽ കപ്പ് ചോറ് മൂന്നിരട്ടി വെള്ളത്തിൽ വേവിച്ചു ഊറ്റി
എടുക്കുക. ശേഷം ഒരു ചെമ്പിൽ ചിക്കനും, ഒന്നര ടേബിൾസ് സ്പൂൺ നെയ്യും, വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത ചോറും മുകളിലായി സ്പ്രെഡ്ടാക്കി ഇട്ടു കൊടുക്കുക.

ശേഷം ധം ഇട്ട് മുപ്പത് മിനിറ്റോളം ലോ ഫ്ളൈമിൽ ബിരിയാണി ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹൈദ്രബാദി ചിക്കൻ ബിരിയാണി റെഡിയായി വന്നിട്ടുണ്ട്. പെർഫെക്റ്റ് ടേസ്റ്റിലുള്ള ബിരിയാണി കൂടിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷെഫ് ഷെമീംസ് വേറെയിട്ടീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ റെസിപ്പിയെ കുറിച്ച് വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കൂ.

Leave a Reply

You cannot copy content of this page