എത്ര കഴിച്ചാലും മതി വരാത്ത പെപ്പർ ചിക്കെൻ ഇനി ആർക്കും തയ്യാറാക്കാം. ഈ രീതിയിൽ.

ചിക്കൻ വെച്ച് പല റെസിപ്പികളും നമ്മൾ ഉണ്ടാക്കാറുണ്ട് അല്ലെ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ ടേസ്റ്റിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി പെപ്പർ ചിക്കാനാണ്. ചിക്കൻ ഈ രീതിയിൽ തയ്യാറാക്കിയാൽ നല്ല ടേസ്റ്റാണ് കഴിക്കാൻ. ഇനി നോക്കാം എങ്ങനെയാണ് ചിക്കെൻ ഈ രീതിയിൽ തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എണ്ണചൂടായി വരുമ്പോൾ ചിക്കെൻ ചേർത്ത് കൊടുക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് എടുക്കുക. അതിൽ നിന്നും ഒരു സ്പൂൺ വെളുത്തുള്ളി ചതച്ചത് ഇപ്പോൾ ചേർത്ത് കൊടുക്കുക. ഇഞ്ചി ഒരു സ്പൂൺ ചതച്ചത് അതിന്റെ പകുതി ഇപ്പോൾ ചേർത്ത് കൊടുക്കുക. ക്രഷ് ചെയ്തെടുത്ത കുരുമുളക് അര ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു കറിവേപ്പില, അര ടീസ്പൂൺ മഞ്ഞൾപൊടി,അര ടീസ്പൂൺ ഉപ്പു,ഇത്രയും കൂടി മീഡിയം ഫ്ളൈമിലിട്ട് ഫ്രൈ ആക്കി എടുക്കുക. ചെറിയ ബ്രൗൺ കളർ ആകുന്നതു വരെ ഫ്രൈ ആക്കി എടുക്കുക. ഇനി ഫ്രൈ ആയി വന്ന മിക്സിനെ വേറൊരു ബൗളിലേക്ക് മാറ്റുക. ശേഷം ആ പാനിൽ തന്നെ രണ്ടു ടേബിൾ സ്പൂൺ എണ്ണയും കൂടി ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് അര ടീസ്പൂൺ കടുക്,രണ്ടോ മൂന്നോ വറ്റൽമുളക്,കറിവേപ്പില, രണ്ടു സവാള നീളത്തിൽ അരിഞ്ഞത്, ഇത്രയും കൂടി ഒന്ന് വയറ്റി എടുക്കുക. ശേഷം സവാള ചെറുതായി വാടി വന്നാൽ മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ഇനി സവാള നല്ല പോലെ വയണ്ട് വന്നാൽ അര ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് കൊടുക്കുക.

ഇനി ബാക്കി വെച്ചിരുന്ന ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ പെപ്പർ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം നല്ല പോലെ ലൈറ്റ് ബ്രൗൺ കളർ ആയി വന്നാൽ ഒരു ടേബിൾ സ്പൂൺ മല്ലിപൊടി,അര ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി,കാൽ ടീസ്പൂൺ ജീരകപ്പൊടി ഇത്രയും കൂടി ഒന്ന് ചൂടാക്കി എടുക്കുക. ഇനി നേരത്തെ ഫ്രൈ ചെയ്തെടുത്ത ചിക്കെൻ ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി മൂന്നു വലിയ തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ലോ ഫ്ളൈമിലിട്ട് തക്കാളി ഒന്ന് വെന്തു വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി നല്ല പോലെ വെന്തു വന്ന മസാലയിലേക്ക് അര ടീസ്പൂൺ പെപ്പർ കൂടി ചേർത്ത് കൊടുക്കുക.

ഇനി അര ടീസ്പൂൺ പെരിഞ്ജീരക പൊടിയും ചേർത്ത് നല്ല പോലെ ഇളക്കി ഒരു മുക്കാൽ കപ്പോളം വെള്ളവും ചേർത്ത് ചിക്കൻ വെന്തു വരുന്നത് വരെ അടച്ചു വെച്ച് വേവിച്ചെടുക്കാം. അപ്പോൾ നമ്മുടെ പെപ്പർ ചിക്കെൻ ഇവിടെ റെഡിയാവന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് കഴിക്കാൻ എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഷീബാസ് റെസിപ്പീസ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page