ചൂട് സമയത്തു എത്ര വെള്ളം കുടിച്ചാലും ദാഹം മാറണമെന്നില്ല. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വേനൽ കാലത്തും ശരീരത്തിന് നല്ല ക്ഷീണം തോന്നുന്ന സമയത്തും കുടിക്കാൻ പറ്റിയ ഒരു അടിപൊളി മംഗോ ലസ്സിയാണ്. വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് ശരീരത്തിന് നല്ല തണുപ്പാക്കാൻ കഴിയും. പഴുത്ത മാങ്ങാ സീസൺ ആയതു കൊണ്ട് തന്നെ മിക്കവാറും എല്ലാ വീടുകളിലും മാങ്ങാ ഉണ്ടാകും അപ്പോൾ ഈ ഡ്രിങ്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും.
ആദ്യം നല്ല പോലെ പഴുത്ത ഒരു മാങ്ങാ എടുക്കുക. ഇനി മാങ്ങയുടെ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴുത്ത മാങ്ങാ ഇട്ടു കൊടുക്കുക. ഇനി ആവശ്യത്തിന് പഞ്ചസാര ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ടു പിഞ്ച് ഏലക്ക പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി ഏഴോ എട്ടോ പീസ് ഐസ് ക്യൂബ്‌സും കൂടി മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ചെറിയ ബൗൾ അധികം പുളിപ്പില്ലാത്ത കട്ട തൈര് ചേർത്ത് കൊടുക്കുക. പുളുപ്പുള്ള തൈരാണ് എടുക്കുന്നത് എങ്കിൽ കുറച്ചു പാല് കൂടി ഒഴിച്ച് നല്ല രീതിയിൽ അടിച്ചെടുക്കുക. ഇനി ഇത്രയും കൂടി നല്ല രീതിയിൽ അരച്ചെടുത്തത് ഒരു സെർവിങ് ഗ്ലാസിലേക്ക് മാറ്റാം.
ഇനി നാറ്റ്‌സോ മറ്റോ ഉണ്ടെങ്കിൽ മുകളിലായി ചോപ്പ് ചെയ്തു ഇട്ടു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മംഗോ ലസ്സി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ ഹോട്ട് ഫുഡ് യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
