കുട്ടിക്കാലം മുതൽക്കേ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള മുട്ടായി ആയിരിക്കും കപ്പലണ്ടി മുട്ടായി. വളരെ ടേസ്റ്റിയായ ഈ മുട്ടായി വളരെ കുറച്ചു ചേരുവകൾ കൊണ്ട് തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ കപ്പലണ്ടി മുട്ടായി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ കപ്പലണ്ടി ഒരു ചട്ടിയിലിട്ട് നല്ല പോലെ വറുത്തെടുക്കുക. ശേഷം നല്ല പോലെ തണുക്കാനായി മാറ്റി വെക്കുക. ഇനി തണുത്തു വന്ന കപ്പലണ്ടിയുടെ തൊലി കളഞ്ഞെടുക്കാം. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു ഓയിൽ സ്പ്രെഡാക്കി കൊടുക്കുക.
ഇനി ഒരു പാത്രത്തിലേക്ക് ഒരു വലിയ പീസ് ശർക്കര വളരെ കുറച്ചു വെള്ളം വെച്ച് ഉരുക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കാം. ഇനി നല്ല പോലെ ഉരുകി പശ പോലെ ആകണം അതാണ് ശർക്കരയുടെ പരുവം. അല്ലെങ്കിൽ ഒരു സ്പൂൺ ശർക്കര കുറച്ചു വെള്ളത്തിലിട്ട് കൊടുക്കണം. ശേഷം ഇത് ഒരു ബോള് പോലെ ഉരുട്ടി എടുക്കാൻ കഴിയുന്നുണ്ട് എങ്കിൽ അതാണ് ഇതിന്റെ പരുവം. ഇനി റെഡിയായി വന്ന ശർക്കരയിലേക്ക് വൃത്തിയാക്കി വെച്ചിട്ടുള്ള കപ്പലണ്ടി ചേർത്ത് കൊടുക്കുക. കുറെച്ചെയായി വേണം ശർക്കര പാനിയിലേക്ക് കപ്പലണ്ടി ചേർത്ത് മിക്സാക്കാൻ.
ലോ ഫ്ളൈമിലിട്ട് വേണം കപ്പലണ്ടി മിക്സാക്കാൻ. ഇനി എണ്ണ തടവിയ കൗണ്ടർ റ്റോപ്പിലിട്ട് ചപ്പാത്തി റോൾ വെച്ച് പരത്തി എടുക്കുക. മാക്സിമം നല്ല രീതിയിൽ പരത്തി കൊടുക്കുക. ഇനി ഇത് തണുക്കാനായി കുറച്ചു സമയം ഇങ്ങനെ വെച്ചിരിക്കാം. ഇനി തണുത്തു വന്നാൽ നല്ല ഷാർപ്പുള്ള ഒരു കത്തി ഉപയോഗിച്ചു ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത കപ്പലണ്ടി മുട്ടായി ഒരു പാത്രത്തിലേക്ക് മാറ്റാം.
അപ്പോൾ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കപ്പലണ്ടി മുട്ടായി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എത്ര കഴിച്ചാലും മതിവരാത്ത ഒരു മുട്ടായി തന്നെയാണ് ഇത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. അക്കൂസ് കുക്കിങ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ തീർച്ചയായും ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
