നമ്മുടെ ശരീരത്തിന് ഒരുപാട് നല്ലതാണ് സാലഡുകൾ. പലതരത്തിലുള്ള സലാഡുകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തമായ വളരെ ഹെൽത്തിയായ ഒരു സാലഡ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കടായി എടുക്കുക. ശേഷം കടായിലേക്ക് ഒരു ടേബിൾ സ്പൂൺ മേൽറ്റഡ് ബട്ടർ എടുക്കുക. ശേഷം ബട്ടറിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ഗ്രേറ്റാക്കി ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം ബട്ടറിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്തിളക്കുക.
ഇനി ഒരു ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ഒരു ടീസ്പൂൺ വെളുത്ത എള്ളും ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് ഇതെല്ലാം ഇളക്കി ഒന്ന് ചൂടാക്കി എടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം അതിലേക്ക് ഒരു കുക്കുമ്പർ വട്ടത്തിൽ അരിഞ്ഞതും, ഒരു ആപ്പിൾ കനം കുറച്ചു അരിഞ്ഞതും, ഒരു മാമ്പഴം നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു മുന്തിരി രണ്ടായി മുറിച്ചതും, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു പുതിനയില പൊടിയായി അരിഞ്ഞതും, ചേർത്ത് എല്ലാം നല്ല പോലെ മിക്‌സാക്കി എടുക്കുക. എല്ലാ ഫ്രൂട്സും ഈ മസാലയിൽ മിക്‌സായി വന്നാൽ സാലഡ് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു സലാഡാണിത്. ഒരുതവണ ഈ രീതിയിൽ സാലഡ് തയ്യാറാക്കി കഴിച്ചാൽ തീർച്ചയായും വീണ്ടും ഇതുപോലെ തന്നെ സാലഡ് തയ്യാറാക്കി കഴിക്കും, അത്രയും ടേസ്റ്റാണ് ഇതിന്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ,
