ചിക്കൻ ഫ്രൈ തോറ്റുപോകും ചില്ലി ചിക്കൻ ഫ്രൈ വായിൽ കപ്പലോടും ടേസ്റ്റിൽ

പല തരത്തിലുള്ള ചിക്കൻ ഫ്രൈ നമ്മൾ കഴിച്ചിട്ടുണ്ടാകും എന്നാൽ ചില്ലി ചിക്കൻ ഫ്രൈ നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇങ്ങനെ ചിക്കെൻ ഫ്രൈ ഒന്ന് തയ്യാറാക്കി നോക്കൂ വളരെ ടേസ്റ്റിയായ ഈ ചിക്കെൻ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായിട്ട് ചിക്കെൻ പീസുകൾ നല്ല പോലെ കഴുകി വരിഞ്ഞു എടുക്കുക. ഇനി അതിലേക്ക് ഒരു നാരങ്ങയുടെ നീരും ആവശ്യമായ ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി പതിനഞ്ചു മിനിറ്റോളം അടച്ചു വെക്കാം. പതിനഞ്ചു മിനിട്ടിനു ശേഷം ചിക്കനിലേക്ക് വേണ്ട മസാലകൾ റെഡിയാക്കുക.

ഒരു മൂന്നു വലിയ സവാള സ്ലൈസായിട്ട് അരിഞ്ഞെടുക്കുക. ശേഷം അതിൽ പകുതി സവാള ഒന്ന് അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സ് ചിക്കനിലേക്ക് ചേർക്കുക. ഇനി അതിന്റെ കൂടെ മസാലക്ക് ആവശ്യമായ ഉപ്പു, അര ടീസ്പൂൺ പെപ്പർ പൗഡർ,രണ്ടു ടീസ്പൂൺ കോൺഫ്ലോർ പൗഡർ, ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂണോളം ജിൻജർ ഗാർലിക് പേസ്റ്റ്, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരം മസാല പൗഡർ, രണ്ടു തണ്ട് കറിവേപ്പില. ഇനി ഇത്രയും കൂടി നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കി എടുക്കാം.

മസാല എല്ലാം കൂടി ചിക്കനിലേക്ക് തേച്ചു പിടിപ്പിച്ച ശേഷം ഒരു അര മണിക്കൂറോളം ചിക്കൻ റസ്റ്റ് ചെയ്യാനായി വെക്കാം. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. അതിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന ഓയിലിൽ മസാല നല്ല പോലെ പിടിച്ചു വന്ന ചിക്കെൻ ചേർത്ത് കൊടുക്കുക. ഇനി രണ്ടു സൈഡും ഫ്രൈ ആക്കി കോരി മാറ്റാം. ഇനി ബാക്കിയുള്ള ഓയിലിലേക്ക് നേരത്തെ എടുത്തു മാറ്റി
വെച്ച സവാള അരിഞ്ഞതിലേക്ക് ചിക്കനിൽ ചേർത്ത എല്ലാ മസാലകളും ചേർത്ത് ഓയിലിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി സവാള നല്ല പോലെ മൂപ്പിച്ചെടുക്കുക. ഇനി മൂത്തു വന്ന സവാളയിലേക്ക് ഫ്രൈ ആക്കിയ ചിക്കൻ ചേർത്ത് ഒരു അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് സവാളയും ചിക്കനും നല്ല പോലെ യോജിപ്പിച്ചു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ചില്ലി ചിക്കൻ ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page