എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഗോതമ്പ് പുട്ട്. എന്നാൽ ഈ പുട്ട് തയ്യാറാക്കുമ്പോൾ എല്ലാവർക്കും പറ്റുന്ന പ്രശ്നമാണ് പുട്ട് ഹാർഡായി പോകുന്നത്. അപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരമായിട്ടാണ് ഇന്ന് എത്തീട്ടുള്ളത്. ഇനി മുതൽ ഈ രീതിയിൽ തയ്യാറാക്കിയാൽ നിങ്ങളുടെ പുട്ടും പെർഫെക്റ്റാകും. അപ്പോൾ കാണാം എങ്ങനെയാണ് നല്ല പഞ്ഞിപോലുള്ള സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് കപ്പ് ഗോതമ്പ് മാവ് ചേർത്ത് നല്ല പോലെ ചൂടാക്കി എടുക്കുക. ഒരു പ്രെത്യേക മണം വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യാം.
ഇനി മാവിനെ വേറൊരു ബൗളിലേക്ക് മാറ്റുക. ശേഷം മാവിനെ ചൂടാറാനായി മാറ്റി വെക്കാം. നല്ല പോലെ ചൂടാറി വന്നാൽ ഒരു കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് മാവ് നല്ല പോലെ പുട്ടിന്റെ പരുവത്തിൽ നനച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് ഇങ്ങനെ കറക്കിയെടുത്ത മാവിനെ ഒരു ബൗളിലേക്ക് മാറ്റാം. ഇനി ഒരു കുക്കറിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത ശേഷം കുക്കർ അടച്ചു വെക്കുക. എന്നിട്ട് ഒരു പുട്ടു കുറ്റിയിലേക്ക് ആദ്യം രണ്ട് സ്പൂൺ തേങ്ങയും ശേഷം അര കുറ്റിയോളം മാവും പിന്നീട് അടുത്ത ലെയർ രണ്ട് ടേബിൾ സ്പൂൺ തേങ്ങയും കൂടി ചേർത്ത് കൊടുക്കുക.
അങ്ങനെ മൊത്തം മാവിനെയും ഇതുപോലെ ചെയ്തു കുറ്റിയുടെ അടപ്പു കൊണ്ട് അടച്ച ശേഷം ഫിസിൽ മാറ്റി കുറ്റിയുടെ ഹോളിലേക്ക് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. ആവി നല്ല പോലെ കുറ്റിയുടെ ഹോളിൽ നിന്നും വന്നാൽ പുട്ട് വെന്തിട്ടുണ്ടാകും. അപ്പോൾ നമ്മുടെ പഞ്ഞി പോലെ സോഫ്റ്റായ ഗോതമ്പ് പുട്ട് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഇനി മുതൽ ഗോതമ്പ് പുട്ട് ഉണ്ടാക്കി നോക്കൂ. നല്ല ടേസ്റ്റുമാണ് കഴിക്കാൻ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
നിങ്ങൾക്കും നിങ്ങളുടെ ചാനലിലെ റെസിപ്പികൾ ഇതുപോലെ പബിൽഷ് ചെയ്യുവാൻ ആഗ്രഹമുണ്ട് എങ്കിൽ തീർച്ചയായും ഞങ്ങൾക്ക് മെയിൽ ചെയ്യാവുന്നതാണ്. Email : ruchimagazine@gmail.com
