KFC സ്റ്റൈലിലുള്ള പോപ്‌കോൺ ചിക്കൻ ഇനി വീട്ടിലും സിമ്പിളായി ചെയ്തെടുക്കാം

KFC ൽ കിട്ടുന്ന ഫ്രൈഡ് ചിക്കൻ നമുക്കെല്ലാം ഒരുപാടിഷ്ടമുള്ളതാണ്.  അതു പോലെ തന്നെ ആ ഒരു സെയിം ടേസ്റ്റിലുള്ള പോപ്കോൺ ചിക്കനും നമുക്കെല്ലാം ഏറെ ഇഷ്ടമുള്ളതു തന്നെയാണ്. അപ്പോൾ ഇന്ന് നമുക്ക് പോപ്കോൺ ചിക്കൻ KFC സ്റ്റൈലിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി എല്ലില്ലാത്ത ചിക്കൻ ബ്രസ്റ്റ് പീസ് എടുക്കുക. എന്നിട്ട് ചെറിയ പീസുകളായി മുറിച്ചെടുക്കുക. എല്ലാ ചിക്കനും ചെറിയ പീസുകളായി മുറിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി നല്ല പോലെ കഴുകിയെടുക്കുക.

ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ ഗാർലിക്   പൗഡറും, ഇനി പാകത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ വിനാഗിരിയും, കാൽ ടീസ്പൂൺ സോയാസോസും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, കാൽ കപ്പ് പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലപോലെ മിക്‌സാക്കി എടുത്ത ചിക്കനെ ആറ് മണിക്കൂറോളം റസ്റ്റ് ചെയ്യാനായി അടച്ചു ഫ്രിഡ്ജിലേക്ക് വെക്കുക. 6 മണിക്കൂർ ആയപ്പോൾ ചിക്കനിൽ നല്ലപോലെ മസാല പിടിച്ചു വന്നിട്ടുണ്ട്. ഇനി കുറച്ചു നേരം പുറത്തുവച്ച് തണുപ്പ് മാറ്റിയ ശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

എന്നിട്ട് ഒരു കോഴിമുട്ട നല്ലപോലെ അടിച്ചെടുത്ത ശേഷം ചിക്കനിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് കോൺഫ്ലോർ പൗഡറും കൂടി ചേർത്തു കൊടുക്കുക. ഇനി അതിനൊപ്പം അരടീസ്പൂൺ മുളകു പൊടിയും, അര ടീസ്പൂൺ ഗാർലിക് പൗഡറും, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി റെഡിയാക്കി വെച്ചിട്ടുള്ള ഓരോ ചിക്കൻ പീസും ഈ പൗഡറിൽ ഒന്ന് കോട്ടാക്കി എടുക്കുക.

എന്നിട്ട് കോട്ടാക്കി എടുത്ത ചിക്കൻ ഒന്ന് പൊടിതട്ടി ഒരു പ്ലേറ്റിലേക്ക് വയ്ക്കുക. എല്ലാ ചിക്കനും ഈ മൈദ മിക്സിൽ കോട്ടാക്കി എടുത്ത ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക. എല്ലാ ചിക്കൻ പീസും നല്ലപോലെ കോട്ടാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഫ്രിഡ്ജിൽ നിന്നെടുത്ത നല്ല തണുപ്പുള്ള വെള്ളം എടുക്കുക. എന്നിട്ട് ഓരോ ചിക്കൻ പീസും തണുത്ത വെള്ളത്തിലേക്ക് ഇടുക. എന്നിട്ട് ഓരോന്നും വെള്ളത്തിൽ നിന്ന് എടുത്ത ശേഷം വീണ്ടും മൈദ മാവിൽ ഒന്നും കൂടി കോട്ടാക്കി എടുക്കുക.

എല്ലാ ചിക്കനും ഇതുപോലെ തന്നെ രണ്ട് പ്രാവശ്യവും കോട്ടാക്കിയ ശേഷം ഒരു സോസ് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നല്ല പോലെ ചൂടായി വരുമ്പോൾ ഓരോ ചിക്കനും എണ്ണയിലേക്ക് ഇടുക. എന്നിട്ട് മീഡിയം ഫ്ളൈമിലിട്ടു വേണം ചിക്കൻ ഫ്രൈ ചെയ്തെടുക്കാൻ. നല്ല ഒരു ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ KFC സ്റ്റൈലിലുള്ള പോപ്‌കോൺ ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply