പ്ലേറ്റ് കാലി ആകുന്നത് അറിയില്ല| പരിപ്പ് കൊണ്ട് കിടിലൻ മിൽക്ക് പേട.

മധുര പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. അതിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പേട. പല രീതിയിൽ ഉണ്ടാക്കുന്ന പേടകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു വേറെയ്റ്റി പേടയാണ്. ചന ദാൽ വെച്ചിട്ടാണ് ഈ പേട തയ്യാറാക്കി ഇരിക്കുന്നത്. വളരെ പുതുമയേറിയ എന്നാൽ സ്വാദിഷ്ടമായ ഈ പേട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ പേട ആർക്കും എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പി തന്നെയാണ്. ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് അഞ്ഞൂറ് എം ൽ അളവിൽ പാൽ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന പാലിലേക്ക് എട്ടുമണിക്കൂറോളം കുതിർത്തി വെച്ച ചൈന ദാൽ ഒരു കപ്പോളം ചേർത്ത് കൊടുക്കുക. ഇനി രണ്ട് ഏലക്ക കൂടി പാലിലേക്ക് ചേർത്ത് കൊടുക്കാം. ഇനി നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കിയ ശേഷം ദാൽ കുക്കായി വരുന്നത് വരെ വെയ്റ്റ് ചെയ്യാം. ഒരു ഇരുപത് മിനിട്ടാണ് ദാൽ കുക്കാകാൻ വേണ്ട സമയം. ഇനി വെന്തു വന്ന ദാൽ തണുക്കാനായി മാറ്റി വെക്കാം. ഇനി നല്ല പോലെ ചൂടാറി വന്ന ദാൽ ഒരു മിക്സിയുടെ ജാറിലേക്കിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അരച്ചെടുത്ത മിക്സ് നല്ല പോലെ ഡ്രൈ ആയതു കൊണ്ട് അര കപ്പ് പാൽ കൂടി ചേർത്ത് നല്ല പോലെ അരച്ചെടുക്കാം. ഇനി അരച്ചെടുത്ത മിക്സ് നേരത്തെ മാറ്റി വെച്ച പാനിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും കൂടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക. കൈ വിടാതെ ഇളക്കിയ ശേഷം ഒരു രണ്ട് ടേബിൾ സ്പൂൺ കൂടി കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കുക. അഞ്ചു മിനിട്ടിനു ശേഷം രണ്ട് ടീസ്പൂൺ അളവിൽ നെയ് ചേർത്ത് ഇളക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ പേട കുക്കാക്കി എടുക്കുക.

ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവമായി വന്നിട്ടുണ്ട്. ഇനി അടുപ്പിൽ നിന്നും ഇറക്കി തണുക്കാനായി മാറ്റി വെക്കാം. പേട കയ്യിൽ എടുക്കാൻ പറ്റുന്ന പരുവമായാൽ കൈയിൽ നെയ്യ് തടവി കൊടുത്ത ശേഷം ഓരോ ഉരുളകളാക്കി എടുത്തു പേടയുടെ ശൈപ്പാക്കി മാറ്റുക. ഇത്രേയുള്ളൂ നമ്മുടെ ടേസ്റ്റി ആയിട്ടുള്ള പേട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. കഴിക്കാൻ മിൽക്ക് പേടയുടെ അതെ ടേസ്റ്റ് തന്നെയാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. യമ്മി മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page