നിർത്താതെ കഴിച്ചു കൊണ്ടേയിരിക്കും ഈ ബീഫ് മസാല.

ബീഫ് ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ബീഫ് മസാല തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ബീഫ് മസാല എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ബീഫ് ചെറിയ പീസുകളായി മുറിക്കുക. ശേഷം മുറിച്ചെടുത്ത ബീഫിനെ നല്ല പോലെ കഴുകി ഒരു സ്‌റ്റെയ്‌നറിൽ ഇട്ട് വെക്കുക. ശേഷം ബീഫിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപൊടി, അര ടേബിൾ സ്പൂൺ കുരുമുളക് പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഇത്രയും ചേർത്ത് നന്നായി ബീഫ് മിക്‌സാക്കുക.

കൈ കൊണ്ട് മിക്‌സാക്കുന്നതാണ് നല്ലത്. ശേഷം ബീഫിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഈ ബീഫിനെ കുക്കറിലേക്ക് മാറ്റുക. ശേഷം ആറ് ഫിസിൽ വരുന്നത് വരെ ബീഫ് കുക്കറിൽ വേവിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.
ശേഷം പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് കുറച്ചു തേങ്ങാക്കൊത്തു എണ്ണയിലിട്ട് മൂപ്പിച്ചു കോരുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി നീളത്തിൽ മുറിച്ചതും, പത്തു പീസ് വെളുത്തുള്ളി നീളത്തിൽ മുറിച്ചതും, ചേർത്ത് മൂപ്പിക്കുക.

ഇനി രണ്ട് മീഡിയം സൈസിലുള്ള സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ഇനി രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. എന്നിട്ട് സവാള നന്നായി വഴറ്റിയ ശേഷം കോരി മാറ്റുക. ശേഷം ബാക്കിയുള്ള ഓയിലിൽ നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ബീഫ് ചേർത്ത് ഇളക്കുക. ശേഷം ബീഫിനെ നല്ല പോലെ റോസ്റ്റാക്കി എടുക്കുക. ശേഷം ഫ്രൈ ആയി വന്ന ബീഫിലേക്ക് വറുത്തു മാറ്റി വെച്ചിട്ടുള്ള ഉള്ളിയും തേങ്ങാകൊത്തും എല്ലാം ചേർത്ത് ഇളക്കുക.

ശേഷം ലോ ഫ്ളൈമിലിട്ടു ബീഫും ഉള്ളിയും ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് മസാല തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു ബീഫ് ഡ്രൈ റോസ്റ്റാണ് ഇത്. എല്ലാവരും ഈ രീതിയിൽ ബീഫ് ഫ്രൈ ആക്കി നോക്കണേ. ചോറിനും പത്തിരിക്കും അപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ രുചിയാണ് ഇത്. നെയ്‌ച്ചോറിനൊപ്പം കഴിക്കാനും വളരെ ടേസ്റ്റിയാണ് ഈ മസാല.

Leave a Reply