വെറും രണ്ട് സ്പൂൺ എണ്ണയിൽ രുചികരമായ മീൻകറി തയ്യാറാക്കാം. ഇതാ നാവിൽ വെള്ളമൂറും മീൻകറി.

മലയാളിയുടെ ഇഷ്ട വിഭവമാണ് മീൻകറി. പല സ്ഥലങ്ങളിലും വ്യത്യസ്തമായ മീൻകറിയാണ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ ടേസ്റ്റിയായ വെറും രണ്ട് സ്പൂൺ ഓയിൽ ഒഴിച്ച് എങ്ങനെ സ്വാദേറിയ മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ആദ്യം ഏതെങ്കിലും മീൻ അര കിലോ എടുക്കുക. ശേഷം മസാല തയ്യാറാക്കി എടുക്കാൻ വേണ്ടി ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു വലിയ പീസ് വെളുത്തുള്ളി, ഇനി ഇത് രണ്ടും കൂടി മിക്സിയുടെ ജാറിലേക്കിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി മീനിലേക്ക് അര ടേബിൾ സ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മുളക് പൊടി, ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽ നിന്നും പകുതി, ആവശ്യത്തിന് ഉപ്പും ചേർത്ത് മീനിൽ മസാല നല്ല പോലെ തേച്ചു പിടിപ്പിക്കുക.

ഇനി പത്തു മിനിറ്റോളം മീൻ റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം അടിക്കു പിടിക്കാത്ത ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. എണ്ണ ചൂടായി വന്നാൽ മീൻ ചേർക്കുക. ഇനി മീഡിയം ഫ്ളൈമിൽ ഇട്ടു കൊടുത്ത ശേഷം അഞ്ചു മിനിറ്റോളം അടച്ച് വെച്ച് കൊടുക്കുക. ഇനി ഒരു സൈഡ് വെന്തു വന്നാൽ മീൻ മറിച്ചിട്ട് കൊടുക്കുക. ഇനി രണ്ട് സൈഡും ഫ്രൈ അയി വന്നാൽ മീൻ ചട്ടിയിൽ നിന്നും കോരി മാറ്റാം. ഇനി ആ എണ്ണയിലേക്ക് തന്നെ ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഒന്ന് വാടി വന്ന സവാളയിലേക്ക് രണ്ട് പച്ചമുളക്, കുറച്ചു കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽ നിന്നും മാറ്റി വെച്ച പേസ്റ്റ് ഇത്രയും കൂടി എണ്ണയിൽ നല്ല പോലെ മൂപ്പിക്കുക.

ഇനി മൂത്തു വന്ന മസാലയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മുളക്പൊടി, ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞത്, ഇനി കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് തക്കാളി ഒന്ന് വേവിച്ചെടുക്കുക. ഇനി വേവിച്ചെടുത്ത തക്കാളിയിലേക്ക് പകുതി തേങ്ങയുടെ പാൽ ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി ഫ്ളൈയിം ഹൈയിലേക്ക് ഇട്ടു കൊടുത്ത ശേഷം വറുത്തെടുത്ത മീൻ ചേർത്ത് ഇളക്കുക. ഇനി കാൽ ടേബിൾ സ്പൂൺ ഗരം മസാല കൂടി ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ശേഷം ഏഴു മിനിറ്റോളം കറി നല്ല പോലെ വേവിച്ചെടുക്കുക.

ഇനി പുളി വേണമെങ്കിൽ ഒരു ടേബിൾ സ്പൂൺ വിനെഗർ ചേർത്ത് കൊടുക്കുക. ഇത്രേ ഉളളൂ വളരെ സ്വാദിഷ്ടമായ മീൻകറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page