കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് കുർകുറെ. എന്നാൽ കടയിൽ പോയി കുട്ടികൾക്ക് ഇഷ്ടമുള്ളവ വാങ്ങികൊടുക്കുക എന്നത് കൊറോണ പ്രതിസന്ധി കട്ടത്തിൽ അത്ര നല്ലതല്ല. അപ്പോൾ ഇന്ന് നമുക്ക് കുട്ടികൾക്ക് ഇഷ്ടമുള്ള ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് അവിൽ പൊടിച്ചെടുക്കുക. ഇനി ഈ മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് അര കപ്പ് അരിപ്പൊടി,കാൽ കപ്പ് കടലമാവ്,മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലോർ,മുക്കാൽ റ്റീസ്പൂണോളം ഉപ്പ്,കാൽ ടീസ്പൂൺ ബേക്കിങ് സോഡാ, ഇനി എല്ലാം കൂടി നല്ല പോലെ മിക്സാക്കി എടുക്കുക.
രണ്ട് കപ്പ് സാദാരണ വെള്ളം ചേർത്ത് ഒട്ടും തന്നെ കട്ടയില്ലാതെ കലക്കിയെടുക്കുക. ഇനി അടുപ്പിലേക്ക് ഈ മിക്സിനെ വെച്ച് കൊടുക്കുക. ശേഷം നല്ല പോലെ കുറുക്കി എടുക്കുക. കൈ വിടാതെ ഇളക്കുവാൻ മറക്കരുത്. ഇനി നല്ല പോലെ കുറുകി വന്ന മാവിനെ പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവിനെ കിണ്ടി എടുക്കുക. ഇനി നല്ല പോലെ വെന്തു പാകമായി വന്ന മാവിനെ ഫ്ളയിം ഓഫ് ചെയ്തു അടച്ചു വെക്കുക.
ഇനി അഞ്ചു മിനിട്ടിനു ശേഷം ചെറു ചൂടോടുകൂടി മാവിനെ കുഴച്ചെടുക്കുക. ഇനി കൈയിൽ കുറച്ചു ഓയിൽ തടവി ഒന്നും കൂടി മാവിനെ സോഫ്റ്റാക്കി എടുക്കുക. ഇനി നല്ല പോലെ കുഴച്ചടുത്ത മാവിൽ നിന്നും ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി നീളത്തിൽ എടുക്കുക. ഒരു കുർകുറെ സ്നാക്കിന്റെ അതെ പരുവത്തിൽ ഉരുട്ടി എടുത്താൽ മതിയാകും. എല്ലാ മാവിനെയും ഇതുപോലെ ചെയ്തെടുത്ത ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് സ്നാക്കിനെ ഇട്ടു കൊടുക്കുക.
ഇനി നല്ല പോലെ ഫ്രൈ ആക്കി കോരി മാറ്റുക. ഹൈ ഫ്ളൈമിൽ വേണം
ഇത് ഫ്രൈ ആക്കി എടുക്കാൻ. ഇനി ഫ്രൈ ആക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇനി രണ്ട് ടീസ്പൂൺ മുളക്പൊടി,കുറച്ചു ചാറ്റ് മസാല,രണ്ട് നുള്ള് ഉപ്പ്,ഒരു ടീസ്പൂൺ പഞ്ചസാര പൊടിച്ചത്,ഇത്രയും ചേർത്ത് മിക്സാക്കിയ ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള സ്നാക്കിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ഏകദേശം കുർകുറെ സ്നാക്കിന്റെ അതേ ടേസ്റ്റിലുള്ള സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
