തട്ടുകടയിലെ ദോശയും ചട്ട്ണിയും ഇനി കൈ കുമ്പിളിൽ

തട്ടുകടയിലെ തട്ട് ദോശയും നല്ല തേങ്ങാ ചമ്മന്തിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് തട്ടുകടയിലെ അതെ രുചിയിൽ തട്ട് ദോശയും തേങ്ങാ ചമ്മന്തിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് ഗ്ലാസ് പച്ചരി വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം അര ഗ്ലാസ് കുത്തരി കൂടി വെള്ളത്തിലിട്ട് വെക്കുക. ശേഷം അര ഗ്ലാസ് ഉഴുന്നും, ഒരു ടേബിൾ സ്പൂൺ ഉലുവയും കൂടി വെള്ളത്തിൽ കുതിർത്തി എടുക്കുക.

ശേഷം അര ഗ്ലാസ് ചോറും എടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇതെല്ലാം ചേർത്ത് അരച്ചെടുക്കുക. ഇനി മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ശേഷം അരച്ചെടുത്ത മാവിനെ എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം അര മുറി തേങ്ങാ ചമ്മന്തി തയ്യാറാക്കാനായി തിരുകി എടുക്കുക. ശേഷം റോസ്റ്റാക്കി എടുത്ത പൊട്ട് കടലയും, ഒരു കഷ്ണം ഇഞ്ചിയും, എരിവിനാവശ്യമായ വറ്റൽമുളകും, എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് വറ്റൽമുളക് ചേർത്ത് മൂപ്പിക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ പൊട്ട് കടലയും ചേർത്ത് മൂപ്പിക്കുക. ഇനി ഒരു പാനിൽ ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, ചേർത്ത് മൂപ്പിക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഇഞ്ചിയും വറ്റൽമുളകും, തേങ്ങയും, പൊട്ട് കടലയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചിട്ട് എടുക്കുക. ഇനി അരച്ചെടുത്ത ചട്ട്ണി ഒരു പാത്രത്തിലേക്ക് ഒഴിക്കുക. എന്നിട്ട് വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുകും, ഉള്ളിയും,കറിവേപ്പിലയും, വറ്റൽമുളകും എണ്ണയിൽ താളിച് ചട്ട്ണിയിലേക്ക് ചേർക്കുക.

ഇനി റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ദോശ മാവ് നല്ല പാകമായി വന്നിട്ടുണ്ട്. ശേഷം ഒന്നും കൂടി മിക്‌സാക്കിയ ശേഷം ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന തവയിലേക്ക് കുറച്ചു നല്ലെണ്ണ തടവുക, ശേഷം ഓരോ തവി വീതം മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തട്ട് ദോശയും തേങ്ങാ ചട്ട്ണിയും തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചട്ട്ണി തയ്യാറാക്കി നോക്കണേ. ഇനി മുതൽ തട്ട് ദോശയും ചമ്മന്തിയും കഴിക്കാനായി തട്ട് കടയിൽ പോകുകയേ വേണ്ട. ഈ രീതിയിൽ തയ്യാറാക്കി കഴിക്കൂ.

Leave a Reply