എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പിസ്ത. പിസ്ത ഷേക്ക് പിസ്ത ഐസ്ക്രീം എന്നിങ്ങനെ പല റെസിപ്പീസും തയ്യാറാക്കാൻ കഴിയും. എന്നാൽ പിസ്ത വെച്ചിട്ട് ഒരു കേക്ക് തയ്യാറാക്കിയാലോ. അതെ വളരെ സിമ്പിളായി ഒരു പിസ്ത കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ക്‌ളീനയ ഒരു ബൗളിലേക്ക് നാല് മുട്ട, ഒരു ടീസ്പൂൺ വാനില എസ്സെൻസ്, മുട്ട ഒന്ന് ബീറ്റാക്കിയ ശേഷം കുറെച്ചെയായി പൊടിച്ച പഞ്ചസാര ചേർത്ത് ഒരു ക്രീം ടെക്സ്റ്ററിൽ ആയി വരുന്നത് വരെ മുട്ട ബീറ്റാക്കി എടുക്കുക.
ഇനി ക്രീം ടെക്സ്റ്ററിൽ ആയി വന്ന മുട്ടയിലേക്ക് കാൽ കപ്പ് സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കുറച്ചൊന്ന് മിക്‌സാക്കുക. ഇനി മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് മൈദാ രണ്ട് ടേബിൾ സ്പൂൺ പാൽ പ്പൊടി, ഒരു പിഞ്ച് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരിച്ചെടുക്കുക. ഇനി നേരത്തെ റെഡിയാക്കി വെച്ച മുട്ട മിക്സിലേക്ക് കുറെച്ചെയായി മൈദാ ചേർത്ത് ഇളക്കുക. ശേഷം അഞ്ചോ ആറോ ഡ്രോപ്‌സ് പിസ്ത ഫ്ലേവറും, കാൽ ടീസ്പൂൺ ഗ്രീൻ കളറും ആഡ് ചെയ്തു ഒന്നും കൂടി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു കുക്കർ അഞ്ചു മിനിറ്റോളം അടുപ്പിൽ വെച്ച് ചൂടാക്കുക.
ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ഒരു സ്പൂൺ വിനാഗിരിയും കൂടി മിക്‌സാക്കി അത് കേക്ക് ബാറ്ററിലേക്ക് ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ഇനി ഒരു കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ച് കൊടുത്തു കുക്കറിൽ ഒരു സ്റ്റാൻഡ് ഇട്ട ശേഷം ഇത് ഇറക്കി വെച്ച് നാൽപ്പത് മിനിറ്റോളം കേക്ക് ബേക്കാക്കി എടുക്കുക. ഇനി ഒരു കപ്പ് വിപ്പിംഗ് ക്രീം നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി ബെക്കായി വന്ന കേക്കിനെ മൂന്നു ലെയറുകളായി മുറിച്ചു ക്രീം എല്ലായിടത്തും സ്പ്രെഡ്ടാക്കി ഡെക്കറേറ്റ് ചെയ്തു എടുക്കുക.
അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ പിസ്ത കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് ഈ കേക്ക് ഉണ്ടാക്കി ഇരിക്കുന്നത്. വളരെ സിമ്പിളായി ആർക്കും തയാറാക്കാൻ പറ്റുന്ന ഒരു കേക്കാണ് ഇത്. രുചിമാഗസിൻ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
