തനി നാടൻ രുചിയിൽ ചിക്കൻ പെരട്ട്, ഒരിക്കൽ രുചിയറിഞ്ഞാൽ പിന്നെ എന്നും കഴിക്കാൻ തോന്നും

ചിക്കൻ പെരട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു ചിക്കൻ റെസിപ്പിയാണിത്. കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഈ ചിക്കൻ പെരട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം തോർത്തി എടുക്കുക. എന്നിട്ട് ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി, ഒരു നാരങ്ങയുടെ പകുതി നീര് എന്നിവ ചേർത്ത് കൊടുക്കുക.

എന്നിട്ട് ഈ മിക്സിലേക്ക് കുറച്ചു കറിവേപ്പിലയും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, എന്നിവ ചേർത്ത് ചിക്കനുമായി മിക്‌സാക്കുക. ശേഷം കാൽ കപ്പ് തേങ്ങാ കൊത്തും ചേർത്തിളക്കി അടച്ചു അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞതും, ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക.

എന്നിട്ട് അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞതും, അര കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം വഴറ്റിയെടുത്ത മിക്സിലേക്ക് മസാല ചേർത്ത് വെച്ചിട്ടുള്ള ചിക്കൻ ചേർത്തിളക്കുക. ശേഷം 3 മിനിറ്റോളം ചിക്കൻ നല്ലപോലെ ഇളക്കിയ ശേഷം അടച്ചു വെച്ച് ചിക്കൻ വേവിക്കുക. 10 മിനിറ്റോളം ചിക്കൻ നല്ലപോലെ വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുവാനും ശ്രദ്ധിക്കുക. ശേഷം വെന്തുവന്ന ചിക്കനെ നല്ലപോലെ ഇളക്കി വരട്ടി എടുക്കുക. 5 മിനിറ്റോളം ചിക്കൻ ഇളക്കി വരട്ടി എടുക്കുക.

ശേഷം ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് നല്ലപോലെ ഇളക്കിയ ശേഷം പെറോട്ടക്കൊപ്പവും, ചപ്പാത്തിക്ക് ഒപ്പവും, അപ്പത്തിനൊപ്പവുമെല്ലാം ഈ ചിക്കൻ പെരട്ട് സെർവ് ചെയ്യാവുന്നതാണ്. നെയ്‌ച്ചോറിനൊപ്പം കഴിക്കാനും ഇത് ഏറെ രുചികരമാണ്. എല്ലാവരും ഈ രീതിയിൽ ചിക്കൻ പെരട്ട് തയ്യാറാക്കി നോക്കണേ. നല്ല രുചികരമായ ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply