ഈ വെജിറ്റബിൾ സ്റ്റൂ ആകട്ടെ നാളത്തെ ചപ്പാത്തിക്കുള്ള കറി

ഇന്ന് നമുക്ക് ഒരു അടിപൊളി വെജിറ്റബിൾ സ്റ്റൂ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചപ്പാത്തിക്കും ചോറിനുമൊക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ചട്ടി വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം പത്രണ്ട് പീസ് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് എണ്ണയിലേക്ക് ചേർത്ത് വഴറ്റുക.

ഇനി ഒരു വലിയ ഇഞ്ചി അരിഞ്ഞതും, ഒരു മൂന്നു പച്ചമുളക് അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. എന്നിട്ട് സ്ടൂവിന് ആവശ്യമായ പച്ചക്കറികൾ ചേർത്ത് കൊടുക്കുക. കുറച്ചു ഉരുളക്കിഴകും, ക്യാരറ്റും, ഫ്രോസൺ ഗ്രീൻപീസും, മൂന്നു പീസ് ബീൻസ് അരിഞ്ഞതും, ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇനി അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഒന്ന് വഴറ്റുക. ഇനി ഒന്നര കപ്പ് തേങ്ങാപ്പാൽ ഇതിലേക്ക് ചേർത്ത് പച്ചക്കറി വേവിക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചക്കറി വേവിച്ചെടുക്കുക. ശേഷം കറി ലോ ഫ്ളൈമിൽ വറ്റിച്ചെടുക്കുക. ഇനി ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പില ചേർത്ത് മിക്‌സാക്കുക. ഇനി ഒരു ടീസ്പൂൺ സാദാരണ വെളിച്ചെണ്ണ ചേർത്ത് കറി ഇളക്കുക. കറിക്ക് കുറച്ചു കട്ടി വേണം എന്നുണ്ടെങ്കിൽ കറിയിൽ ചേർത്തിട്ടുള്ള ഉരുളകിഴങ്ങ് ഉടച്ചു ചേർത്താൽ മതിയാകും.

അപ്പോൾ കറി നല്ല പാകമായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ചപ്പാത്തിക്കും ചോറിനും ഒക്കെ കഴിക്കാൻ പറ്റുന്ന ഹെൽത്തിയായ ഒരു കറി കൂടിയാണ് ഇത്. ജയാസ്‌ റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/163NFJHmjVc” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply