എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് സോൻപപ്പൊടി. എന്നാൽ പലരും ഇത് കടയിൽ നിന്നും വാങ്ങാറാണ് പതിവ്. എന്നാൽ ഇന്ന് നമുക്ക് ഈ സ്വീറ്റ് വീട്ടിൽ ഉണ്ടാക്കിയാലോ. ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് മൈദപ്പൊടി എടുക്കുക. ശേഷം അരക്കപ്പ് കടലമാവ് കൂടി മൈദയുടെ കൂടെ ചേർത്ത് കൊടുക്കുക. ഇനി ഒരു കപ്പ് നെയ്യും കൂടി ഈ മിക്സിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി ഇതെല്ലാം കൂടി നല്ല പോലെ യോജിപ്പിച്ചു എടുക്കുക.
ലോ ഫ്ളൈമിലിട്ടു വേണം ഇത് മിക്‌സാക്കാൻ. ഇനി നിർത്താതെ ഒരു പന്ത്രണ്ട് മിനിറ്റോളം ഇളക്കി കൊടുക്കുക. ഇനി പതഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഈ മിക്സിനെ മാറ്റുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇരുന്നൂറ്റി അൻപത് ഗ്രാം പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് വെള്ളവും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഫ്ളൈയിം ഓണാക്കുക.
ഇനി നല്ല പോലെ തിളച്ചു വന്ന പഞ്ചസാരയെ മീഡിയം ഫ്ളൈമിലേക്ക് ആക്കിയ ശേഷം നല്ല പോലെ കുമിളകൾ വന്നാൽ രണ്ട്ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് കൊടുക്കുക. ഇനി മറ്റൊരു നോൺ സ്റ്റിക് പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് വീഴ്ത്തി കൊടുത്ത ശേഷം പാനിന്റെ എല്ലായിടത്തേക്കും ഈ നെയ്യ് സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം പഞ്ചസാര ഒരു ലൈറ്റ് യെല്ലോ കളർ ആയി വന്നാൽ നെയ്യ് തടവി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ സിറപ്പിനെ ഒഴിച്ച് കൊടുക്കുക.
ശേഷം എല്ലായിടത്തേക്കും സിറപ്പിനെ എത്തിച്ചു കൊടുക്കുക. ഇനി ഒരു ബോള് ആക്കി എടുക്കുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി നല്ല തിക്കായി വന്ന പഞ്ചസാരയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി സോൻപപ്പൊടി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് മനസിലാക്കുവാൻ ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ. വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമായിരിക്കും. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
