എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് മുറുക്ക്. നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്. അപ്പോൾ ഈ മുറുക്ക് എല്ലാവരും അരിപ്പൊടി വെച്ചിട്ടായിരിക്കും എന്നാൽ ഈ മുറുക്ക് തയ്യാറാക്കി ഇരിക്കുന്നത് ചോറ് വെച്ചിട്ടാണ്. അപ്പോൾ ഇനി നമുക്ക് ഈ മുറുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ചോറ് മിക്സിയുടെ ചെറിയ ജാറിലേക്കിട്ട് നന്നാക്കിയിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഇനി മറ്റൊരു പാത്രത്തിലേക്ക് ഈ പേസ്റ്റിനെ മാറ്റിയ ശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ എള്ള്, കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു കപ്പ് അരിപ്പൊടി ചേർത്ത് നല്ല പോലെ ഇളക്കുക. കയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവം മാവാണ് ഈ മുറുക്കിന് വേണ്ടത്. നല്ല പരുവത്തിൽ കുഴച്ചെടുക്കാൻ വേണ്ടീട്ട് കുറച്ചു ഓയിൽ കൂടി കയ്യിൽ തടകിയ ശേഷം നന്നായിട്ട് തന്നെ കുഴച്ചെടുക്കുക.
ഇനി ഒരു സേവനാഴി ഉണ്ടെങ്കിൽ അതിലേക്ക് മുറുക്കിന്റെ ചില്ല് ഇട്ട ശേഷം കുഴച്ചെടുത്ത മാവിനെ ഇറക്കി വെച്ച് കൊടുക്കുക. ശേഷം മുറുക്കിന്റെ ആകൃതിയിൽ ചുറ്റി മാറ്റി വെക്കുക. ഇനി എല്ലാ മാവിനെയും ഇതുപോലെ ചെയ്ത ശേഷം ഒരു പാനിലേക്ക് എണ്ണ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ഇനി തിളച്ചു വന്ന എണ്ണയിലേക്ക് ഓരോ മുറുക്കിനെയും ഇട്ടു ഫ്രൈ ആക്കി എടുക്കുക.
ഇനി ലോ ടു മീഡിയം ഫ്ളൈമിലേക്കിട്ട് മുറുക്കിനെ വറുത്തു കോരുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ക്രിസ്പിയായ മുറുക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല ഒരു മണമൊക്കെയാണ് ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോം റെസിപ്പീസ് ബൈ ഷാന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
