ഇന്ന് നമുക്ക് ഒരു അടിപൊളി ദോശയുണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ക്രിസ്പിയായ ഈ ദോശ റവ വെച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് റവ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം റവയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് മാവും ചേർത്തുകൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ചേർത്ത് ഇളക്കുക. എന്നിട്ട് ഈ പൊടികളെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പോലെ പൊടിച്ചെടുക്കുക.
ശേഷം മാവിലേക്ക് അര കപ്പ് തൈരും കൂടി ചേർത്തുകൊടുക്കുക. ഇനി പാകത്തിനുള്ള ഉപ്പും, ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അര കപ്പ് വെള്ളം കൂടി ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക. ശേഷം അടച്ചു വെച്ച് 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. 10 മിനിറ്റായപ്പോൾ ദോശമാവ് കുറച്ചും കൂടി തിക്കായി എന്ന് തോന്നുന്നു എങ്കിൽ കുറച്ചും കൂടി വെള്ളം ചേർത്ത് മാവിനെ നല്ല പോലെ കലക്കിയെടുക്കുക.
എന്നിട്ട് ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിൽ കുറച്ചു വെള്ളം തളിച്ച് കൊടുക്കുക. ശേഷം കുറച്ചു നെയ്യോ എണ്ണയോ തവയിലേക്ക് തടകിയ ശേഷം ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ ദോശ തയ്യാറായിട്ടുണ്ട്. നല്ല ക്രിസ്പിയും, അതുപോലെ തന്നെ സോഫ്റ്റുമായ ഒരു ദോശയാണിത്. തൈരെടുക്കുമ്പോൾ ഒരുപാട് പുളിയുള്ള തൈര് എടുക്കരുത്. അപ്പോൾ വളരെ ടേസ്റ്റിയായ റവ ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ റവ ദോശ തയ്യാറാക്കി നോക്കണേ.
