ചിക്കൻ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ചിക്കൻറെ ലിവർ ഹേർട്ട് അങ്ങനെയുള്ള ചിക്കെന്റെ ഇറച്ചി ഒഴിച്ച് ബാക്കിയെല്ലാം കൂടി ചേർത്ത് റോസ്റ്റ് ആക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ചൂടായി വന്നാൽ കുറച്ചു കടുകും അരിഞ്ഞുവെച്ചിട്ടുള്ള സവാളയും കൂടി ചേർത്ത് മിക്‌സാക്കുക.
ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം വയണ്ട് വന്ന ഉള്ളിയിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര റ്റീസ്പൂണോളം മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒന്നര റ്റീസ്പൂണോളം ഗരം മസാല, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നല്ല പോലെ മൂപ്പിച്ച ശേഷം ഒരു കപ്പ് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കുക.
ഇനി നന്നായിട്ട് ഇളക്കി യോജിപ്പിച്ച മിക്സിലേക്ക് എടുത്തു വെച്ചിട്ടുള്ള ചിക്കൻ ലിവർ പീസുകൾ ചേർത്ത് ഇളക്കുക. ഇനി ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് മിക്‌സാക്കി അടച്ചു വെച്ച് വേവിച്ചെടുക്കുക. ഒരു ഇരുപത് മിനിറ്റോളം വേവിച്ചെടുക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ഇടയ്ക്കിടെ ഇളക്കി കൊടുക്കാനും മറക്കല്ലേ. ഇനി വെന്തു വന്ന റോസ്റ്റ് നല്ല ചൂട് കപ്പക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്
ചിക്കൻ ലിവർ ഇങ്ങനെ കറി വെച്ചാൽ നല്ല ടേസ്റ്റായിരിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അവധിക്കാലങ്ങളിൽ കുട്ടികൾക്ക് രുചിയോടെ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. മമ്മീസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
