അടുക്കളയിലെ ഈ കാര്യങ്ങൾ ഇനി ആരും അറിയാതിരിക്കരുത്.

ഇപ്പോൾ മഴക്കാലം ആയതു കൊണ്ട് തന്നെ നമ്മുടെ വീടുകളിൽ കാണുന്ന ദാന്യങ്ങളിൽ ചില പ്രാണികൾ ഉണ്ടായെന്നു വരാം. അപ്പോൾ ഇങ്ങനെ പ്രാണികൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ പയറും പരിപ്പും കടലയും പിന്നീട് കറി വെക്കാൻ പറ്റിയെന്നു വരില്ല. എന്നാൽ ഇനി മുതൽ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ദാന്യങ്ങളൊക്കെ കേടുകൂടാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വെക്കാം. ഈ ദാന്യങ്ങൾ ഇട്ടു വെച്ചിട്ടുള്ള ബോട്ടിലിൽ ഒരു മൂന്നു വറ്റൽമുളക് വീതം മുകളിലെ ഞെട്ട് പൊട്ടിച്ചു ഈ ദാന്യങ്ങളുടെ കൂടെ ഇട്ടു വെക്കുക.

ഇനി ഈ ദാന്യങ്ങൾ പൂത്തു പോകാതിരിക്കാൻ ഓരോന്നും ഒരു പാനിൽ ഇട്ടു ഒന്ന് മൂപ്പിച്ചു ഇട്ടു വെക്കുക. എല്ലാ ദാന്യങ്ങളും ഇതുപോലെ വറുത്തു വെച്ചാൽ ദാന്യങ്ങളെല്ലാം കേടുകൂടാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇനി പച്ചമുളക് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നാണ് ഇനി പറയുന്നത്. ആദ്യം വെള്ളംഈർപ്പമുള്ള പച്ചമുളക് ഞെട്ട് മാറ്റിയ ശേഷം ഒരു ടർക്കിയിൽ പൊതിഞ്ഞു വെള്ളത്തിന്റെ ഈർപ്പമെല്ലാം മാറ്റി എടുക്കുക. ഇനി ഒരു പേപ്പറിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

ഇനി നമ്മുടെ കറികൾക്കൊക്കെ മണം പകരുന്ന ഒരു ഇലയാണ് കറിവേപ്പില. ഇനി ഈ ഇല എങ്ങനെ കുറെനാൾ കേടുകൂടാതെ സൂക്ഷിക്കാം എന്നാണ് ഇനി പറയുന്നത്. ഈ കറിവേപ്പിലയിലെ വെള്ളത്തിന്റെ ഈർപ്പമെല്ലാം ഒരു ടവ്വലിൽ പൊതിഞ്ഞു ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുക. ആദ്യം രണ്ട്‌ ലെയർ പേപ്പറോ ടിഷ്യു പേപ്പറോ ഇട്ടിട്ട് വേണം കറിവേപ്പില ഇട്ടു അടച്ചു വെക്കാൻ.

ഇനി മല്ലിയിലയും ഈ രീതിയിൽ തന്നെ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിച്ചണിലെ ഒരു സാധനങ്ങളും കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. നമുക്ക് വളരെ ഉപകാരപ്രദമായ വീഡിയോ നമ്മളിലേക്കെത്തിച്ച ഇ ആൻഡ് ഇ ക്രിയേഷൻ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. കൂടുതൽ കിച്ചൺ ടിപ്സുകൾക്കായി ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

You cannot copy content of this page