കണ്ണൂരിലെ ബീഫ് കക്കമാണ് ഇപ്പോൾ എല്ലാവരുടെയും ഫേവറേറ്റ്

നിങ്ങൾ ബീഫ് കക്കം കഴിച്ചിട്ടുണ്ടോ. കണ്ണൂരിലെ ഒരു സ്പെഷ്യൽ റെസിപ്പിയാണിത്. വളരെ ടേസ്റ്റിയായിട്ടുള്ള ഈ റെസിപ്പി ഏത് പലഹാരത്തിനൊപ്പം കഴിക്കാനും, ചോറിനൊപ്പം കഴിക്കാനും നല്ല ടേസ്റ്റാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ ബീഫ് കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, 2 സവാള കൊത്തിയരിഞ്ഞതും ചേർത്ത് കൊടുക്കുക.

ശേഷം അതിനൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും, നാല് ടീസ്പൂൺ കാശ്മീരി മുളക് പൊടിയും, ഒരു ടീസ്പൂൺ മല്ലിപൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കുറച്ച് കറിവേപ്പിലയും, അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ബീഫും മസാലകളും തമ്മിൽ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ബീഫിനെ ഒരു മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു കുക്കറിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ബീഫ് നല്ലപോലെ വേവി ച്ചെടുക്കുക. ഒരു 5 വിസിൽ ആകുന്നതുവരെ വേവിക്കുക. 5 വിസിൽ ആയപ്പോൾ ബീഫ് പാകത്തിന് വെന്തു വന്നിട്ടുണ്ട്. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത ശേഷം വേവിച്ചു വച്ചിട്ടുള്ള ബീഫ് മൊത്തമായി നെയ്യിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വച്ച് ഇതിലെ വെള്ളമെല്ലാം നല്ലപോലെ വറ്റിച്ചെടുക്കുക.

ഇടയ്ക്കിടെ നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് ആവശ്യത്തിന് വെള്ളം വറ്റി വന്ന ബീഫിനെ കുറച്ചുകൂടി ഡ്രയാക്കി എടുക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നെയ്യിലിട്ട് മസാല നല്ലപോലെ ഒന്ന് റോസ്റ്റാക്കി എടുക്കുക. ശേഷം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഗരം മസാല പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി ബീഫ് നല്ലപോലെ റോസ്റ്റാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബീഫ് കക്കം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ബീഫ് റെസിപ്പി യാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഈ റെസിപ്പി വളരെ നല്ലതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply