സദ്യയിലെ ഒരു പ്രധാന റെസിപ്പിയാണ് പുളിയിഞ്ചി. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ റെസിപ്പി ഈ ഓണത്തിന് ഒരു പ്രത്യേക ടേസ്റ്റിൽ ഉണ്ടാക്കിയാലോ. അപ്പോൾ നോക്കാം പുളിയിഞ്ചി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഇഞ്ചി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി അരിഞ്ഞെടുത്ത ഇഞ്ചിയെ കൊത്തിയരിഞ്ഞെടുക്കുക. ഇനി ഏഴ് പച്ചമുളക് ചെറുതായി റൗണ്ടിൽ അരിഞ്ഞെടുക്കുക.
ഇനി ചട്ടി അടുപ്പിലേക്ക് വെച്ചിട്ടു കൊടുക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഇഞ്ചി ചേർത്ത് കൊടുക്കുക. ഇനി ഇഞ്ചി ലോ ഫ്ളൈമിലിട്ട് ഫ്രൈ ആക്കി എടുക്കുക. ഇടയ്ക്കിടെ എണ്ണ ചേർത്ത് കൊടുക്കുവാൻ മറക്കരുത്. ഇനി ഏകദേശം ഫ്രൈ ആയി വന്ന ഇഞ്ചിയിലേക്ക് കുറച്ചു കറിവേപ്പില,പച്ചമുളക് ചേർത്ത് കൊടുക്കുക. ശേഷം നൂറ് ഗ്രാം പുളി പിഴിഞ്ഞെടുത്ത മിക്സ്ചേർത്ത് മിക്‌സാക്കുക.
എന്നിട്ട് അര ടീസ്പൂൺ മഞ്ഞൾപ്പൊടി,കാൽ ടീസ്പൂൺ മുളക്പൊടി,ആവശ്യമായ ഉപ്പ്, കാൽ ടീസ്പൂൺ കായപ്പൊടി, ചേർത്ത് ഇളക്കിയ ശേഷം നന്നായിട്ട് തിളപ്പിക്കുക. അതിനു ശേഷം ഒരു നാരങ്ങാ വലിപ്പത്തിലുള്ള ശർക്കര കുറെച്ചെയായി ഗ്രെറ്റാക്കി ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് നന്നായിട്ട് കുറുകി വരുന്നത് വരെ വേവിക്കുക. ഇനി കുറുകി വന്ന പുളിയിഞ്ചി ഫ്ളൈമിൽ നിന്നും മാറ്റാവുന്നതാണ്.
ഇനി കുറച്ചു വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ചു ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുളിയിഞ്ചി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. സദ്യയിലെ ഒരു പ്രധാന റെസിപ്പി തന്നെയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ നീതാസ് ടേസ്റ്റ് ലാൻഡ് എന്ന ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
