എണ്ണ ഒട്ടും കുടിക്കാത്ത പൂരി തയ്യാറാക്കാം ഗോതമ്പ് മാവും മൈദയുമില്ലാതെ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. എന്നാൽ എപ്പോഴും നമ്മൾ പൂരി തയ്യാറാക്കുന്നത് ഗോതമ്പ് മാവോ, മൈദയോ കൊണ്ടല്ലേ. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് എങ്ങനെയാണ്‌ പൂരി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായോ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ശേഷം റവയെ ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൈ കൊണ്ട് ഒന്ന് മിക്‌സാക്കുക.

ശേഷം മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് കുഴച്ചെടുക്കുക. കുറച്ചു കൂടുതൽ വെള്ളം ചേർത്ത് വേണം മാവിനെ കുഴച്ചെടുക്കാൻ. കാരണം റവ ആയതുകൊണ്ട് തന്നെ പെട്ടന്ന് വെള്ളം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ട്. ഇനി 5 മിനിറ്റും കൂടി റവ റെസ്റ്റ് ചെയ്യാനായി അടച്ചു വെക്കുക, അഞ്ചു മിനിറ്റായപ്പോൾ മാവ് പാകത്തിന് വെള്ളമൊക്കെ ആയി വന്നിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളുകളായി പരത്തിയെടുക്കുക. നല്ല കനം കുറച്ചുവേണം മാവിനെ പരത്തിയെടുക്കാൻ. ശേഷം എല്ലാ ബോളും ഇതുപോലെ പരത്തിയെടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഓരോ പൂരിയായി ഇട്ട് കൊടുക്കുക. എന്നിട്ട് ഒരു സൈഡ് മൂത്തുവന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് പൂരി പൊങ്ങി മൂത്തുവന്നാൽ എടുത്തുമാറ്റുക.

ഇങ്ങനെ എല്ലാ പൂരിയും എണ്ണയിലിട്ട് ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൂരി തയ്യാറായിട്ടുണ്ട്. പുറമെ ക്രിസ്പിയും ഉള്ളിൽ പഞ്ഞിപോലെ സോഫ്റ്റായ പലഹാരവുമാണിത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഈ പലഹാരം വളരെ സിമ്പിളായി തന്നെ ചെയ്തെടുക്കാൻ കഴിയും. ഇനി ഗോതമ്പും മൈദയുമൊന്നും ഇല്ലെങ്കിലും റവ മാത്രം മതി പൂരി തയ്യാറാക്കാൻ. ട്രൈ ചെയ്തു നോക്കണേ.

Leave a Reply