ബിസ്കറ്റ് കൊണ്ട് ഇത്ര രുചിയിലും, എളുപ്പത്തിലും ഒരു ഗുലാബ് ജാമുൻ ഉണ്ടാക്കിയിട്ടുണ്ടോ.

ഗുലാബ് ജാമുൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാ അല്ലെ. എന്നാൽ സാദാരണ ഗുലാബ് ജാമുനിൽ നിന്ന് വളരെ വ്യത്യസ്തമായ സ്വാദേറിയ ഗുലാബ് ജാമുനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നമ്മുടെ കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമുള്ള ഒരു ബിസ്കറ്റാണ് ആരോ റൂട്ട് ബിസ്കറ്റ്. അതുകണ്ട് തന്നെ മിക്കവാറുമുള്ള വീടുകളിലും ഈ ബിസ്കറ്റ് കാണും എന്നതാണ് യാഥാർഥ്യം. അപ്പോൾ ഈ ബിസ്കറ്റ് വെച്ച് നമുക്കൊരു ഗുലാബ് ജാമുൻ ഉണ്ടാക്കിയാലോ. അതിനായി ഒരു പതിനഞ്ചു പീസ് ആരോറൂട്ട് ബിസ്കറ്റ് എടുക്കുക.

ഇനി ഫ്രീസറിൽ അഞ്ചു മിനിറ്റോളം ബിസ്കറ്റ് തണുപ്പിച്ച ശേഷം എടുക്കുക. ഇനി ഈ ബിസ്കറ്റ് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിയെ ഒരു ബൗളിലേക്ക് മാറ്റുക. ഒരു കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ ഡെസിഗ്നേറ്റഡ് കോക്കനട്ടും, മൂന്നു നുള്ള് ബേക്കിങ് സോഡാ, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ചെറിയ ചൂടുള്ള പാൽ കുറെച്ചെയായി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക.
ഇനി ചെറിയ ബോളുകളാക്കിഉരുട്ടി എടുക്കുക.

എല്ലാ മാവിനെയും ഉരുളകളാക്കി എടുത്ത ശേഷം എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. ഇനി നിറം മാറി വന്ന ഗുലാബ് ജാമുൻ എണ്ണയിൽ നിന്നും കോരി മാറ്റുക. ഇനി മറ്റൊരു പാൻ അടുപ്പിലേക്ക് വെച്ച ശേഷം ഒന്നേകാൽ കപ്പ് പഞ്ചസാര ചേർക്കുക. ഇനി ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളക്കാൻ തുടങ്ങിയാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായി തിളച്ചു വന്ന പഞ്ചസാര പാണിയിലേക്ക് ഈ ബോളുകൾ ഇട്ടു കൊടുക്കുക.

ഒരു മിനിറ്റോളം വെയ്റ്റ് ചെയ്ത ശേഷം ലോ ഫ്ളൈമിലും ഹൈ ഫ്ളൈമിലും ഇട്ടു കുതിർത്തി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ആരോറൂട്ട് ബിസ്കറ്റ് കൊണ്ട് തയ്യാറാക്കിയ ഗുലാബ് ജാമൂൻ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ ഒരു സ്വീറ്റ് തന്നെയാണ് ഇത്. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page