ഫ്രിഡ്ജിൽ ഇറച്ചി സൂക്ഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

നമ്മളിൽ പൂരിഭാഗം പേരും ഇറച്ചി കഴിക്കുന്നവരായിരിക്കുമല്ലേ. അതുകൊണ്ട് തന്നെ ആവശ്യമായ ഇറച്ചികൾ നമ്മൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഏതൊക്കെ ഇറച്ചികൾ എത്ര നാൾ ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാമെന്നും ഫ്രീസറിൽ എത്രനാൾ സൂക്ഷിക്കാൻ കഴിയും എന്നതുമാണ് പരിചയപ്പെടുത്തുന്നത്. നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഇറച്ചിയാണ് കോഴിയിറച്ചി. എന്നാ ഈ കോഴിയിറച്ചി വെറും 2 ദിവസത്തേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

അതുമാത്രമല്ല രണ്ട് ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സമയത്തു ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ എപ്പോഴും നാല് ഡിഗ്രിയിലാണെന്ന് ഉറപ്പുവരുത്തുക. എന്നാൽ ഫ്രീസറിലാണ് ചിക്കൻ സൂക്ഷിക്കുന്നത് എങ്കിൽ ഒരു വർഷം വരെ നമുക്ക് ഫ്രീസറിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. അതും ഫ്രീസറിന്റെ ടെംപറേച്ചർ മൈനസ് 17 ലാണ് എന്നും ഉറപ്പുവരുത്തുക.

ഇനി ബീഫ്, മട്ടൻ, പോർക്ക് എന്നീ ഇറച്ചികൾ 5 ദിവസം വരെ ഒരു കേടുപാടും കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇനി ഫ്രീസറിലാണ് ഇറച്ചി സൂക്ഷിക്കുന്നത് എങ്കിൽ 4 മുതൽ 12 മാസം വരെ ഇറച്ചി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇനി കുക്ക് ചെയ്ത ഇറച്ചികളാണ് എങ്കിൽ 4 ദിവസം വരെ കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. നാല് ദിവസത്തിനുമേൽ ഈ ഇറച്ചികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് എങ്കിൽ അത് ഫുഡ് പോയ്‌സണായി മാറുന്നതാണ്.

ചിലപ്പോൾ നമ്മുടെ അശ്രദ്ധ കൊണ്ട് നാം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നമുക്ക് തന്നെ വിനയായി മാറുന്നതായിരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യവും, നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെയും ആരോഗ്യവും നമുക്ക് ഒരു കുഴപ്പവും കൂടാതെ നിലനിർത്താവുന്നതാണ്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്.

Leave a Reply