തേങ്ങയും, ഈസ്റ്റും, സോഡാപ്പൊടിയും ചേർക്കാതെ അരിപ്പൊടി കൊണ്ട് നല്ല സോഫ്റ്റ് അപ്പം.

നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് അപ്പം. എന്നാൽ ഈ പലഹാരം തയ്യാറാക്കുന്നത് തേങ്ങയോ ഈസ്റ്റോ ചേർത്തിട്ടല്ലേ. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും ഇല്ലാതെ നല്ല സോഫ്റ്റായ ടേസ്റ്റിയായ അപ്പം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇവ രണ്ടും ഇല്ലാതെ നല്ല സോഫ്റ്റായ ടേസ്റ്റിയായ അപ്പം ഉണ്ടാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് അരിപ്പൊടിയും, അര കപ്പ് അവൽ വെള്ളത്തിൽ കുതിർത്തിയത്, ഒരു ടേബിൾ സ്പൂൺ ഉഴുന്ന് കുതിർത്തിയത് ഇത്രയും ചേരുവകളാണ് വേണ്ടത്.

ഇനി ഉഴുന്നും അവലും കൂടി നല്ല പോലെ അരച്ചെടുക്കുക. ഇനി അരിപ്പൊടിയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അരച്ചെടുത്ത മിക്‌സും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പോലെ കലക്കി എടുക്കുക. എന്നിട്ട് മിക്സിയിൽ ഒരുമിച്ചു ചേർത്ത് നല്ല പോലെ ബ്ലേണ്ടാക്കി എടുക്കുക. ഇനി ഒരു ബൗളിലേക്ക് മാറ്റുക. ഇനി വൈകുന്നേരം അരച്ചു രാവിലെ വരെ മാവിനെ റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക.

ഇനി ചട്ടി ചൂടാക്കിയ ശേഷം മാവിനെ നല്ല പോലെ മിക്‌സാക്കി അപ്പം ചുട്ടെടുക്കുക. ലോ ഫ്ളൈമില്ലിട്ടു വേണം അപ്പം ചുട്ടെടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ ഈസ്റ്റും തേങ്ങയും സോഡാ പൊടിയും ഒന്നും തന്നെ ചേർക്കാതെ തയ്യാറാക്കിയ ഈ അപ്പം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page