ഇന്ന് നമുക്ക് ബിരിയാണിക്കൊപ്പം കഴിക്കാൻ പറ്റിയ സ്പെഷ്യൽ ചിക്കൻ ഫ്രൈ പരിചയപ്പെട്ടാലോ. വളരെ സിമ്പിളായും എന്നാൽ നല്ല ടേസ്റ്റിലും എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി എല്ലില്ലാത്ത ചിക്കൻ ബ്രെസ്റ്റ് പീസാണ് എടുത്തിട്ടുള്ളത്. ശേഷം അതിനെ പാകത്തിൽ അരിഞ്ഞ ശേഷം വൃത്തിയാക്കി കഴുകി എടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി ഇത്രയും ചേർത്ത് കൊടുക്കുക.
എന്നിട്ട് ആവശ്യമായ ഉപ്പും, ഒരു പകുതി നാരങ്ങയുടെ നീരും, മുക്കാൽ ടീസ്പൂൺ അളവിൽ സോയ സോസും, ഒന്നര ടേബിൾ സ്പൂൺ അളവിൽ കോൺ ഫ്ലോർ പൗഡറും, രണ്ട് ടീസ്പൂൺ ബ്രെഡ് പൊടിയും ചേർത്ത് കൈ കൊണ്ട് നല്ല പോലെ മിക്‌സാക്കി അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി അര മണിക്കൂറിനു ശേഷം കുറച്ചു ഓയിൽ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിൽ ചിക്കൻ ചേർത്ത് കൊടുക്കുക.
ഇനി എല്ലാ ചിക്കനും ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അതുപോലെ തന്നെ ഈസിയായ ചിക്കൻ ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
