പഞ്ഞി ദോശയും, തേങ്ങാ ചേർക്കാത്ത കിടിലൻ ചട്ട്ണിയും.

ഇന്ന് വളരെ ടേസ്റ്റിയായ ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. അതെ റവ വെച്ചിട്ടാണ് ഈ ദോശ തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം സ്വാദിഷ്ടമായ ഈ ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി അര കപ്പ് അവിലും എടുക്കുക. ശേഷം നല്ല പോലെ കഴുകിയ ശേഷം കാൽ കപ്പ് തൈരും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കുതിർത്താനായി വെക്കുക. ഇനി ഒരു കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് പതിനഞ്ചു മിനിറ്റോളം കുതിർത്താനായി വെക്കുക.

ഇനി അവലിന്റെ മിക്‌സും കൂടി മിക്സിയിലേക്ക് ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഈ മിക്‌സിനെ ഒഴിക്കുക. ഇനി വെള്ളം വേണമെങ്കിൽ ചേർത്ത് മിക്‌സാക്കുക. ഇനി അര ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഈ മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഈ ദോശക്കൊപ്പം കഴിക്കാൻ പറ്റിയ ചട്ട്ണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ചട്ടിയിൽ കുറച്ചു എണ്ണ ചേർക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ കുരുമുളകും, ഉഴുന്നും, കടലപ്പരിപ്പും, ചെറിയ ജീരകവും, ഇത് എല്ലാം ഈ എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക.

ഇനി മൂത്തു വന്ന മിക്സിൽ ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു തക്കാളി കൂടി ചേർത്ത് വഴറ്റുക. ശേഷം കുറച്ചു മല്ലിയിലയും, ഒരു ചെറിയ കഷ്ണം പുളിയും, ചേർത്ത് മൂപ്പിക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു ഈ മിക്സ് തണുത്തതിനു ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിൽ ഈ മിക്സ് പേസ്റ്റു പോലെ അരച്ചെടുക്കുക. ഇനി ഒരു പാനിൽ കടുകും വറ്റൽമുളകും താളിച്ചു ഈ ചട്ട്ണിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം റെഡിയാക്കി വെച്ച മാവ് കൊണ്ട് ദോശ റെഡിയാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണിയും, ദോശയും റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page