ഗോതമ്പോ മൈദയോ അരിയോ ഇല്ലാതെ ഒരു ബ്രേക്ഫാസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പോ അരിയോ മൈദയോ ഇല്ലാതെ ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് വറുക്കാത്ത റവ എടുക്കുക. ശേഷം റവയെ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ഇനി പൊടിച്ചെടുത്ത റവയിലേക്ക് ഒന്നര ടേബിൾ സ്പൂൺ സൺ ഫ്ളവർ ഓയിലും കൂടി ചേർക്കുക. ഇനി ഇതെല്ലം കൂടി നന്നായി കൈ കൊണ്ട് മിക്സാക്കുക. ശേഷം കുറെച്ചെയായി സാദാരണ വെള്ളം ചേർത്ത് കുഴക്കുക.
ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിനേക്കാൾ കുറച്ചും കൂടി ലൂസായി വേണം റവ കുഴച്ചെടുക്കാൻ. ഇനി നല്ല സ്മൂത്തായി കുഴച്ച റവയെ പത്തു മിനിറ്റോളം അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. പത്തു മിനിറ്റായപ്പോൾ മാവ് നല്ല പാകത്തിനായി കിട്ടിയിട്ടുണ്ട്. ഇനി മാവിനെ ഒരു മിനിറ്റോളം പ്രസ്സാക്കി കുഴക്കുക. ശേഷം ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ചപ്പാത്തി കല്ലിൽ കുറച്ചു മൈദ വിതറിയ ശേഷം ഓരോ ബോളും പരത്തുക. കുറച്ചു കട്ടിയിൽ വേണം മാവിനെ പരത്തി എടുക്കാൻ.
ഇനി എല്ലാം ഇതുപോലെ പരത്തിയ ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ റവ പൂരിയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. എല്ലാം ഇതുപോലെ ഫ്രൈ ആക്കി കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പൂരി തയ്യാറാക്കി നോക്കണേ. രാവിലത്തെ ബ്രേക്ഫാസ്റ്റായി സൂപ്പറാണ് ഇത്. കുട്ടികൾക്കും ഇത് വളരെ ഇഷ്ടമാകും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
